മനു പ്രണയത്തിലാണ്! ലിവിംഗ് റ്റുഗദറല്ല! അതൊന്നും അംഗീകരിക്കില്ല! കല്യാണമായി നടത്തിക്കൊടുക്കും

യൂട്യൂബ് ചാനലുമായി സജീവമാണ് വിദ്യയും അരുണും. വിവാഹ ശേഷമായിരുന്നു വിദ്യ വ്‌ളോഗ് തുടങ്ങിയത്. സഹോദര ഭാര്യയായ സൗഭാഗ്യയായിരുന്നു ഫുള്‍ സപ്പോര്‍ട്ട്. വ്യത്യസ്ത സാഹചര്യങ്ങളിലൂടെ വന്ന് ഒന്നായവരാണ് ഞങ്ങള്‍. മക്കളെല്ലാം ഇപ്പോള്‍ നല്ല കൂട്ടാണ്. വീഡിയോയുടെ താഴെയായും, മെസേജിലൂടെയായും വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയേകിയിരിക്കുകയാണ് ഇരുവരും. മകനായ മനുവും, സുഹൃത്ത് ചിക്കുവും വ്‌ളോഗുമായി ആക്ടീവാണ്. ഇവര്‍ പ്രണയത്തിലാണോയെന്ന ചോദ്യത്തിനും വിദ്യയും അരുണും മറുപടി നല്‍കിയിരുന്നു.

ദേഷ്യപ്പെടുമ്പോഴും, കരയുമ്പോഴുമൊക്കെ ഹെല്‍ത്ത് ഇഷ്യൂസ് വരുന്നുണ്ടായിരുന്നു. അതൊക്കെ മാറണമെങ്കില്‍ കുറച്ച് സൈലന്റായി നിന്നേ പറ്റുള്ളൂവെന്ന് മനസിലാക്കി. സൈലന്‍സ് പിടിച്ചപ്പോള്‍ വയലന്‍സ് ഇല്ലാതായി. മനുവും ചിക്കുവും റിലേഷനിലാണോ, നിങ്ങള്‍ അവരെ ആസപ്റ്റ് ചെയ്‌തോ, രണ്ട് വീട്ടുകാരും അറിഞ്ഞോയെന്നുള്ള ചോദ്യങ്ങളും വരാറുണ്ട്. അവര്‍ റിലേഷന്‍ഷിപ്പിലാണ്. അടുത്ത ലെവല്‍ കല്യാണമാണ്. ട്രെഡീഷണലി നമ്മള്‍ അങ്ങനെയാണ് ചിന്തിക്കുന്നത്. കല്യാണമല്ലാതെയുള്ള റിലേഷനിലൊന്നും താല്‍പര്യമില്ല. ലിവിംഗ് റ്റുഗദറൊന്നും എനിക്ക് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. ഞങ്ങളാരും അങ്ങനെ ചെയ്തിട്ടില്ല. അതിനോടൊന്നും യോജിക്കാനും വയ്യ.

Vidya and Arun about Manu
Photo Credit: Vidya Arun Sekhar/ Facebook

കല്യാണം കഴിക്കാതെ, കല്യാണം കഴിഞ്ഞവരെപ്പോലെ ജീവിക്കുന്നത് ഞാന്‍ അംഗീകരിക്കില്ല എന്തായാലും. ചിക്കുവിനെയും ഫാമിലിയേയും നമുക്കറിയാം. അവരൊക്കെ നല്ല ആള്‍ക്കാരാണ്. അവരുടെ കല്യാണമൊക്കെ പെട്ടെന്ന് ആവട്ടെ. കല്യാണമായാല്‍ നിങ്ങളെയും അറിയിക്കും. നമ്മളോട് വന്ന് അങ്ങനെ കല്യാണത്തെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ആധികാരികമായിട്ട് സംസാരിച്ചിട്ടില്ല. ചമ്മലൊക്കെ കൊണ്ടാണെന്ന് തോന്നുന്നു എന്നായിരുന്നു അരുണും വിദ്യയും പറഞ്ഞത്. സാമ്പത്തിക കാര്യങ്ങളൊക്കെ ഞങ്ങളൊന്നിച്ചാണ് ചെയ്യുന്നത്. അങ്ങനെ വലിയ അമൗണ്ടിന്റെ കാര്യങ്ങളൊന്നും വന്നിട്ടില്ല, സ്വന്തമായൊരു ബിസിനസ് എന്ന ഡ്രീമിന് പിന്നാലെയാണ് ഞങ്ങള്‍. എല്ലാം ശരിയായി വന്നിട്ട് നിങ്ങളെ അറിയിക്കാമെന്ന് കരുതുന്നു.

ഇതുവരെയുള്ള ജീവിതത്തില്‍ ഞാനും മോളും ഹാപ്പിയാണ്. വിഷമങ്ങളോ, പ്രശ്‌നങ്ങളോ അങ്ങനെയൊന്നുമില്ല. നാഥുവിനെ സംബന്ധിച്ച് ചെറിയൊരു സര്‍ക്കിളില്‍ നിന്നും വലിയൊരു, വിശാലമായ ലോകത്തേക്കാണ് നാഥു വന്നത്. അതിന്റേതായ കുറേ മാറ്റങ്ങള്‍ കാണാനുണ്ട്. ഫ്രണ്ട്‌സിനെ ഉണ്ടാക്കാനൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ കുറച്ച് ഫ്രണ്ട്‌സൊക്കെയുണ്ട്. കമ്യൂണിക്കേഷന്‍ കുറച്ച് ഡെവലപ്പായിട്ടുണ്ട്. എല്ലാവരോടും, അത്രയും കൂട്ടായി ഇരിക്കാന്‍ പറ്റുന്നൊരു ഫാമിലി കിട്ടിയത് ഞങ്ങളുടെ അനുഗ്രഹം. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ചൊന്നും നേരത്തെ ചിന്തിച്ചിരുന്നില്ല. സൗഭാഗ്യയാണ് എല്ലാം പറഞ്ഞ് തന്ന്്, കൂടെ നിന്ന് പോത്സാഹിപ്പിച്ചത്. വേണമെങ്കില്‍ ഞങ്ങളെ നിരുത്സാഹപ്പെടുത്താമായിരുന്നു. കുടുംബത്തില്‍ എല്ലാവരും ഒരുപോലെ ഉയരട്ടെ എന്ന് ചിന്തിക്കുന്നവരാണ് സൗഭാഗ്യയും അര്‍ജുനും.

എല്ലാവരും ഒരുമിച്ച് നിന്നപ്പോഴാണ് നല്ലൊരു ഫാമിലിയായി മാറിയത്. ഇപ്പോഴത്തെ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണെന്നായിരുന്നു നാഥു പറഞ്ഞത്. അമ്മയും ഞാനും മാത്രമായിരുന്നു ഞങ്ങളുടെ ലോകം. ഇപ്പോള്‍ അച്ഛനും, അമ്മയും, ചേച്ചിയും, ചേട്ടനും വന്നു. നേരത്തെ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നത് അമ്മാമ്മയോടും, അപ്പാപ്പനോടുമൊക്കെയായിരുന്നു. അപ്പാപ്പനോടാണ് അവിടെ കൂടുതവിഷ്ടം. ഇപ്പോള്‍ അച്ഛനോടാണ് എല്ലാം പറയുന്നത്. ഡാന്‍സ് ക്ലാസില്‍ പോയിത്തുടങ്ങിയപ്പോഴാണ് കുറേ കൂട്ടുകാരെ കിട്ടിയത്. ഭരതനാട്യം കുറേ പഠിക്കാനുണ്ടാവുമെന്നായിരുന്നു കരുതിയത്. നേരത്തെ പോയിടത്തായിരുന്നുവെങ്കില്‍ ഇങ്ങനെയാവുമെന്ന് തോന്നുന്നില്ല. അവിടെ പഠിപ്പിക്കുന്നത് തെറ്റാണെന്നാണ് ഇപ്പോള്‍ തോന്നുന്നത്. കുറേ വേദികള്‍ കിട്ടിയത് കൊണ്ട് അരങ്ങേറ്റത്തിനൊക്കെ നല്ല കോണ്‍ഫിഡന്‍സായിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X