സ്വന്തം കുഞ്ഞിനോട് ഞാനത് ചെയ്യുമോ?, ഞങ്ങൾക്കുള്ളത് ചെറിയ സർക്കിൾ, അത് മനപൂര്‍വ്വം സംഭവിച്ചതല്ല; വിഘ്നേഷ് ശിവൻ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് വിഘ്നേഷ് ശിവന്റെ ലവ് ഇൻഷുറൻസ് കമ്പനി. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംവിധായകൻ നൽകിയ പുതിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തനിക്കും ഭാര്യ നയൻതാരയ്ക്കും എതിരെ വർഷങ്ങളായി പ്രചരിക്കുന്ന നെഗറ്റിവിറ്റിയെ കുറിച്ചും വിഘ്നേഷ് പ്രതികരിച്ചു. നെഗറ്റിവിറ്റി അവഗണിക്കാൻ പഠിച്ച് തുടങ്ങിയെന്നും താരം പറയുന്നു.
നെഗറ്റീവ് പബ്ലിസിറ്റിയാണ് ഇപ്പോള്‍ എല്ലാവരും നോക്കുന്നത്. ഒരു വ്യക്തിയെ കുറിച്ച് പറയുന്നതാണെങ്കിലും സിനിമയെ കുറിച്ച് പറയുന്നതാണെങ്കിലും നെഗറ്റീവായി പറഞ്ഞാല്‍ മാത്രമേ ശ്രദ്ധ കിട്ടൂ എന്ന ചിന്ത പലര്‍ക്കുമുണ്ട്. പക്ഷെ ഉള്ളിലെ കണ്ടന്റ് പോസിറ്റീവായിരിക്കും. അഞ്ച് വർഷം മുമ്പുണ്ടായിരുന്നതിന്റെ പതിന്മടങ്ങ് ത്രീവതയോടെയാണ് ഇപ്പോൾ നെഗറ്റിവിറ്റി പടരുന്നത്.

ഇതെല്ലാം എവിടെ പോയി അവസാനിക്കുമെന്നത് ആർക്കും അറിയില്ല. എന്തെങ്കിലും കാര്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ ചിലർ അതിൽ നിന്നും മൂവ് ഓൺ ചെയ്ത് പോകും. ചിലർ അതിൽ നെഗറ്റിവിറ്റി ഉണ്ടാക്കി എല്ലായിടത്തും എത്തിക്കും. ആരും ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ആരും ഇവിടെ ചെയ്യുന്നില്ല. എല്ലാവർക്കും കുടുംബവും കുട്ടികളും ജീവിതവുമുണ്ട്.
സന്തോഷമായി കഴിയാൻ സാധിക്കണം എന്ന് തന്നെയാണ് ആഗ്രഹം. സന്തോഷമായി ജീവിക്കുന്നുവെന്നതുകൊണ്ടാണോ ഞങ്ങളെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതെന്നും അറിയില്ല. എന്നെങ്കിലും ഇതെല്ലാം മാറി നോർമൽ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് വിശ്വസിച്ചാണ് ഇപ്പോൾ ഞാൻ ജീവിക്കുന്നത്. 'നോർമൽ പീപ്പിൾ കെടയാത്' എന്ന ഡയലോഗ് വൈറലായശേഷം അതാണ് ഇപ്പോൾ എന്റെ മോട്ടിവേഷൻ.
ഒരു ഹാപ്പി ബെർത്ത് ഡെ പോസ്റ്റിട്ടാൽ പോലും അതിന് താഴെ 'അവങ്കയെല്ലം നോർമൽ പീപ്പിൾ കെടയാത്' എന്ന കമന്റ് വരും. അത് കണ്ട് കണ്ട് ഇനി നോർമൽ പീപ്പിളായി ജീവിക്കരുത് എങ്ങനെ എങ്കിലും വലിയ ഉയരങ്ങളിൽ എത്തണം എന്ന ചിന്ത എനിക്ക് വന്ന് കഴിഞ്ഞു. എനിക്കും നയൻസിനും എതിരെ വരുന്ന നെഗറ്റിവിറ്റി ഞങ്ങൾ ഇപ്പോൾ അവഗണിക്കുകയാണ് ചെയ്യാറ്.
സിനിമാ മേഖലയിൽ നിന്നുള്ള ആളുകളെ വിളിച്ച് ലൗ ഇൻഷുറൻസ് കമ്പനിക്ക് ഒരു പ്രിവ്യു ഷോ വെച്ചാലോ എന്ന ആലോചന വന്നിരുന്നു. പക്ഷെ ആരെ ക്ഷണിക്കണമെന്ന് അറിയില്ല. അവിടെ തന്നെ തടസം വന്നു. കാരണം ഞങ്ങൾക്ക് വളരെ ചെറിയ സർക്കിളാണുള്ളത്. സപ്പോർട്ട് ചെയ്യാൻ ആളുകൾ കുറവാണ്.

അനിരുദ്ധ്, നെൽസൺ, ഫഹദ് ഫാസിൽ സാർ, മാധവൻ സാർ തുടങ്ങി കുറച്ചുപേർ മാത്രമെ ആ സർക്കിളിനുള്ളിൽ ഉള്ളൂ. ഞങ്ങൾ എല്ലാവരും സുഹൃത്തുക്കളാണ്. അത് മനപൂര്‍വ്വം സംഭവിച്ചതല്ല. അങ്ങനെ ആയതാണ്. ലവ് ഇൻഷുറൻ കമ്പനി സിനിമയെ കുറിച്ച് വരുന്ന നെഗറ്റീവ് കമന്റുകള്‍ സിനിമയ്ക്ക് കൂടുതല്‍ പബ്ലിസിറ്റിയും അറ്റൻഷനും കിട്ടാന്‍ വേണ്ടി വിഘ്‌നേശ് ശിവന്‍ തന്നെ ചെയ്യുന്നതാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോൾ അതെങ്ങനെയാണ് സര്‍..?
എന്റെ സ്വന്തം കുഞ്ഞിനോട് ഞാനത് ചെയ്യുമോ എന്നായിരുന്നു വിഘ്‌നേഷ് ശിവൻ ചോദിച്ചത്. നെഗറ്റീവ് പബ്ലിസിറ്റി ആർക്കാണ് സാർ ഇഷ്ടപ്പെടുക. ക്ലിക്ക് ബൈറ്റിന് വേണ്ടിയാണ് ആളുകൾ വീഡിയോ ചെയ്യുന്നത്. പക്ഷെ ഓപ്പൺ ചെയ്ത് നോക്കിയാൽ പോസിറ്റീവ് കണ്ടന്റാകും എന്നും വിഘ്നേഷ് പറയുന്നു.
നയൻതാരയുമായി പ്രണയത്തിലാണെന്ന് പരസ്യമാക്കിയ കാലം മുതൽ വിഘ്നേഷ് ശിവൻ സൈബർ ബുള്ളിയിങിന് ഇരയാകുന്നുണ്ട്. നയൻസിനേയും വിക്കിയേയും പോലെ സോഷ്യൽമീഡിയ ആക്രമണം നേരിട്ട മറ്റൊരു സെലിബ്രിറ്റി കപ്പിൾ തെന്നിന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. നയൻതാര അന്നും ഇന്നും ഇവയ്ക്കൊന്നും മുഖം കൊടുക്കാത്തയാളാണ്.


Click it and Unblock the Notifications


