350 കോടി അക്കൗണ്ടിൽ വന്നാൽ എന്റെ ലൈഫ് സെറ്റ്, ദേഷ്യം വന്നാൽ നയൻസ് ടെറർ‌; വെളിപ്പെടുത്തി വിഘ്നേഷ് ശിവൻ!

ഭാര്യയേയും മക്കളേയും കുറിച്ച് വാചാലനായി വിഘ്നേഷ് ശിവൻ. ആറ് വർഷത്തെ പ്രണയത്തിനുശേഷം 2022ൽ നയൻതാരയുമായുള്ള വിഘ്നേഷിന്റെ വിവാഹം. വൈകാതെ ഇരുവർക്കും ഇടയിലേക്ക് ഉയിരും ഉലകും വന്നു. ഇപ്പോഴിതാ ദാമ്പത്യത്തിലെ ബോണ്ടിങ് എങ്ങനെയാണ് താനും നയൻസും നിലനിർത്തുന്നതെന്ന് വെളിപ്പെടുത്തുകയാണ് വിഘ്നേഷ് ശിവൻ. വർഷത്തിൽ‌ നൂറ് ദിവസമെങ്കിലും ഒരുമിച്ച് ഉണ്ടാകണമെന്ന നിർബന്ധം തങ്ങൾക്കിടയിൽ ഉണ്ടെന്ന് വിക്കി പറയുന്നു.

രണ്ട് മതത്തിൽ വളർന്നവർ, കുട്ടികളെ ഏത് മതമാണ് പഠിപ്പിക്കാൻ പോകുന്നത്?; മറുപടിയുമായി തൻവിയുടെ ഭർത്താവ്!
രണ്ട് മതത്തിൽ വളർന്നവർ, കുട്ടികളെ ഏത് മതമാണ് പഠിപ്പിക്കാൻ പോകുന്നത്?; മറുപടിയുമായി തൻവിയുടെ ഭർത്താവ്!

ഫോണിലാണ് ഞാൻ എപ്പോഴും പാട്ടിന് വരികൾ എഴുതാറുള്ളത്. ഏത് പാട്ട് എഴുതിയാലും ആദ്യം നയൻസിന് അയക്കും. എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്തശേഷം അത് ആദ്യം ദൈവത്തിന് നമ്മൾ സമർപ്പിക്കാറില്ലേ. അതുപോലെയാണ്. നയൻസ് വായിച്ച് റിപ്ലൈ തന്നശേഷമാണ് മ്യൂസിക് ഡയറക്ടർക്ക് അയക്കുക.

Vignesh Shivan nayanthara

ചില സമയത്ത് വീട്ടിൽ വഴക്ക് നടക്കും. ആ സമയത്തും ‍ഞാൻ ചിലപ്പോൾ ജോലി ചെയ്യുന്നുണ്ടാകും. എന്നാലും ആ വഴക്കിന് ഇടയിലും നയൻസിനെ കാണിച്ചശേഷമെ അയക്കാറുള്ളു. നയൻസ് സാധാരണ ആളല്ല. ​​ദേഷ്യം വന്നാൽ ടെററാണ്. എല്ലാവരുടെ ഭാര്യമാരും ചെറിയ തോതിൽ എങ്കിലും ടെറർ ആയിരിക്കും. എന്നിരുന്നാലും നയൻസ് തന്നെയാണ് ശരി.

നൈസ് പേഴ്സണാലിറ്റിയാണ്. സത്യസന്തയാണ്. അതാണ് അവളുടെ പവറും. ഒട്ടുമിക്ക സമയങ്ങളിലും ഞങ്ങൾ ഒരുമിച്ചാണ്. ഒരു വർഷത്തിൽ നൂറ് ദിവസമെങ്കിലും രണ്ടുപേരും ഒരുമിച്ച് ഉണ്ടാകണമെന്ന വ്യവസ്ഥ ഞങ്ങൾക്കിടയിലുണ്ട്. 265 ദിവസം മാത്രമെ ജോലിക്കും മറ്റുമായി മാറ്റിവെയ്ക്കൂ.

ആരെയും ഞാൻ റോൾ മോഡലാക്കിയിട്ടില്ല, തനി മലയാളിയെ കണ്ടു പഠിക്കൂയെന്ന് ഉപദേശം; മറുപടിയുമായി ദിയ
ആരെയും ഞാൻ റോൾ മോഡലാക്കിയിട്ടില്ല, തനി മലയാളിയെ കണ്ടു പഠിക്കൂയെന്ന് ഉപദേശം; മറുപടിയുമായി ദിയ

അതിനിടയിൽ ബ്രേക്ക് എടുത്ത് നീണ്ട ഹോളിഡെ ട്രിപ്പ് നടത്തും. ഇങ്ങനെ ബാലൻസ് ചെയ്താണ് മുന്നോട്ട് പോകുന്നത്. എല്ലാ ദിവസവും രാത്രി അവളേയും കൂട്ടി ഡ്രൈവ് പോകും. ഏത് പാതിരാത്രിക്ക് എവിടെ പോകാൻ വിളിച്ചാലും മടി കൂടാതെ വരും വി​ഘ്നേഷ് പറഞ്ഞു. മക്കളെ കുറിച്ചും വി​ഘ്നേഷ് സംസാരിച്ചു.

ഉലകിന് എന്നോട് കുറച്ച് അധികം അടുപ്പവും സ്നേഹവുമുള്ളതായി തോന്നിയിട്ടുണ്ട്. അവരുടെ കൂടെ കുറച്ച് അധികം സമയം ചിലവഴിക്കണമെന്ന് എപ്പോഴും തോന്നും. ഉലകിന് എന്നോട് കൂടുതൽ അടുപ്പമെങ്കിൽ ഉയിർ നയൻസുമായിട്ടാണ് കൂടുതൽ ക്ലോസ്. പെട്ടന്ന് ഒരു ദിവസം രണ്ടുപേരും സ്വാപ് ചെയ്യും. ഉയിർ പിന്നെ കുറച്ച് കാലം എന്നോട് അടുപ്പവും സ്നേഹവും കാണിക്കും. ഉലകിന് ആ സമയത്ത് നയൻസിനോടാകും സ്നേഹം.

Vignesh Shivan nayanthara

മാറ്റി മാറ്റി രണ്ടുപേരും ഞ​ങ്ങളെ സ്നേഹിക്കും. രണ്ടുപേരുടേയും യുനീക്കായ ക്യാരക്ടറാണ്. ചിലപ്പോഴൊക്കെ ആശ്ചര്യം തോന്നും. രണ്ടുപേരും ഓരോ കാര്യങ്ങളേയും സമീ‌പിക്കുന്നത് പോലും വ്യത്യസ്തമായാണ്. അവരോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നത് അറിയില്ല. ഒരുപാട് പണം സമ്പാദിച്ച് ജോലക്കൊന്നും പോവേണ്ട എന്ന സാഹചര്യം വന്നാൽ ഇവരുടെ കൂടെ തന്നെയാകും ഞാൻ സമയം ചിലവഴിക്കുക.

എന്റെ ലൈഫ് സെറ്റിലാകണമെങ്കിൽ എഫ്‍ഡിയിൽ ഒരു മുന്നൂറ്, മുന്നൂറ്റിയമ്പത് കോടി വേണം. മാസം ഒന്നരകോടി പലിശ മാത്രമായി അതിൽ നിന്നും ലഭിക്കും. അതുവെച്ച് ലൈഫ് ആസ്വദിക്കാം എന്നും വിഘ്നേഷ് പറയുന്നു. ലൗ ഇൻഷുറൻസ് കമ്പനിയാണ് വി​​ഘ്നേഷിന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി തിയേറ്ററുകളിലേക്ക് എത്തിയ സിനിമ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

എനിക്കായി വരനെ തേടി, വീണ്ടും വിവാഹം എന്ന പ്ലാനില്ലായിരുന്നു, കുഞ്ഞ് വേണമെന്ന് ആ​ഗ്രഹിച്ചു; പ്രിയങ്കയും വാസിയും
എനിക്കായി വരനെ തേടി, വീണ്ടും വിവാഹം എന്ന പ്ലാനില്ലായിരുന്നു, കുഞ്ഞ് വേണമെന്ന് ആ​ഗ്രഹിച്ചു; പ്രിയങ്കയും വാസിയും

പ്രദീപ് രംഗനാഥനാണ് സിനിമയിൽ നായകൻ. പ്രഖ്യാപനം മുതൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ ചിത്രമായാണ് ലൗ ഇൻഷുറൻസ് കമ്പനി തിയേറ്ററുകളിലെത്തിയത്. കൃതി ഷെട്ടിയാണ് നായിക. ചിത്രത്തിൽ എസ്.ജെ സൂര്യയും പ്രധാനവേഷത്തിലുണ്ട്.

Read more about: vignesh shivan nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X