വിലപിടിപ്പുള്ള സ്വത്തുക്കൾ ഓരോന്നായി വിറ്റ് വിജയ്; ഭാര്യക്കും മക്കൾക്കും കാെടുക്കില്ല? സമ്പത്ത് മറയ്ക്കാനോ
പ്രശ്ന കലുഷിതമായ നാളുകളിലൂടെയാണ് നടനും രാഷ്‌ട്രീയ നേതാവുമായ വിജയ് ഇന്ന് കടന്ന് പോകുന്നത്. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് ഇനി അധിക നാളില്ല. ടിവികെ എന്ന പാർട്ടിയുമായി കന്നിയങ്കത്തിന് ഒരുങ്ങുന്ന വിജയ്ക്ക് ചുറ്റും പ്രശ്നങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഭാര്യ സംഗീത നൽകിയ ഡിവോഴ്സ് പെറ്റീഷനാണ് ഇതിൽ ഏറ്റവും പ്രധാനം. വിജയുടെ പ്രതിച്ഛായക്ക് കാര്യമായ ക്ഷതം ഈ ഡിവോഴ്സ് പെറ്റീഷനുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. കാരൂർ ദുരന്തത്തിൽ വിജയ് വിമർശനം നേരിട്ടതിന് ശേഷമാണ് ഡിവോഴ്സ് പെറ്റീഷനും ചർച്ചയായത്.
എവിടെയൊക്കെയോ വിജയ്ക്ക് പിഴയ്ക്കുന്നുണ്ടെന്നും താരത്തിന്റെ രാഷ്ട്രീയ ഭാവി പ്രവചനാതീതമാണ് എന്നുമാണ് വിലയിരുത്തൽ. ഇതിനിടെ വിജയുടെ അവസാന സിനിമയായി കണക്കാക്കപ്പെട്ടിരുന്ന ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്. ഇപ്പോഴിതാ വിജയ്നെക്കുറിച്ചുള്ള മറ്റൊരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്. വിജയ് തന്റെ സ്വത്തുക്കളിൽ പലതും വിറ്റ് കൊണ്ടിരിക്കുകയാണെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ചെന്നെെയിലെ തന്റെ പ്രധാന സ്വത്തുക്കളിൽ പലതുമാണ് വിജയ് വിൽക്കുന്നത്.

അണ്ണ നഗറിലെ പ്രോപ്പർട്ടി 35 കോടി രൂപയ്ക്ക് വിറ്റു. ഒരു വർഷത്തോളമായി വിൽപ്പനയുമായി ബന്ധപ്പെട്ട ചർച്ച നടക്കുകയായിരുന്നു. എന്നാലിപ്പോൾ പെട്ടെന്നുള്ള കാരണങ്ങളാൽ 35 കോടിക്ക് ഡീൽ നടന്നു എന്നാണ് റിപ്പോർട്ടുകൾ. രണ്ട് പ്രോപ്പർട്ടികൾ കൂടി ഇത്തരത്തിൽ വിൽക്കാൻ നീക്കം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അതേസമയം പാർട്ടിയിലേക്കുള്ള ഫണ്ടിംഗിന് വേണ്ടിയല്ല ഈ വിൽപ്പന.
രണ്ട് കാരണങ്ങളാണ് ഇതിന് പറയപ്പെടുന്നത്. ഭാര്യ സംഗീതയുമായുള്ള വിവാഹമോചനം മുന്നിൽ കണ്ടാണ് നീക്കമെന്നാണ് ആദ്യത്തെ നിഗമനം. തനിക്ക് അർഹമായ ജീവനാംശം നൽകണമെന്ന് സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. വെറും കയ്യോടെ ബന്ധം പിരിയാൻ സംഗീത തയ്യാറല്ല. 27 വർഷം നീണ്ട വിവാഹ ബന്ധം, മക്കളുടെ വിദ്യഭ്യാസം, ഭാവി എന്നിവയെല്ലാം പരിഗണിച്ച് വലിയ ജീവനാംശം വിജയ് നൽകേണ്ടി വരും. സ്വത്തുക്കളിൽ സംഗീതയ്ക്ക് അവകാശ വാദവും ഉന്നയിക്കാം.
ഇതെല്ലാം മുന്നിൽ കണ്ടായിരിക്കാം വിജയ് സ്വത്തുക്കളിൽ ചിലത് വിറ്റ് തുക മാറ്റുന്നത്. രാഷ്ട്രീയമാണ് പറയപ്പെടുന്ന മറ്റൊരു കാരണം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ്ക്ക് സത്യവാങ്മൂലം നൽകുമ്പോൾ തന്റെ സ്വത്തുക്കളുടെ പൂർണ വിവരം നൽകേണ്ടി വരും. അതിനാൽ സമ്പത്ത് കുറച്ച് കാണിക്കാനായിരിക്കും ഈ നീക്കമെന്നും പറയപ്പെടുന്നു. തമിഴകത്തെ ഫിലിം ജേർണലിസ്റ്റുകൾ പറയുന്നത് പ്രകാരം വിജയും സംഗീതയും ഏറെക്കാലമായി അകൽച്ചയിലാണ്. 2021 മുതൽ വിജയ് വീടിന്റെ താഴത്തെ നിലയിൽ ഒറ്റയ്ക്കാണ്. സംഗീത മുകളിലത്തെ നിലയിലും. ഇവർ നേരിൽ സംസാരിക്കാറില്ല, ഒരു സ്ത്രീ നേരിട്ട അനീതിയാണിതെന്നാണ് ജേർണലിസ്റ്റ് ബാലാജി പ്രഭു കഴിഞ്ഞ ദിവസം പറഞ്ഞത്.


Click it and Unblock the Notifications
















