സം​ഗീതയെ തണുപ്പിക്കാൻ വിജയ്, ഭാര്യക്കും മക്കൾക്കും കൊടുക്കുന്ന തുക! ഒടുവിൽ ട്വിസ്റ്റോ?

വിജയുടെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് മേലെ പതിച്ച ഇടിത്തീയാണ് ഭാര്യ സം​ഗീത വിജയ് നൽകിയ വിവാഹമോചന ഹർജി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്നിരിക്കുന്ന ഈ വാർത്ത വിജയുടെ പ്രതിഛായയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ​വിജയുടെ മറ്റൊരു മുഖം വ്യക്തമാക്കുന്നതാണ് സം​ഗീത നൽകിയ ഹർജിയിൽ പറയുന്ന കാര്യങ്ങളെന്ന് പൊതുവെ അഭിപ്രായമുണ്ട്. ഇത്ര വലിയൊരു നീക്കം ഈ നിർണായക സമയത്തുണ്ടാകുമെന്ന് വിജയുടെ അടുത്ത വൃത്തങ്ങൾ പോലും കരുതിയിരിക്കില്ല. പൊതുവെ വിജയ്ക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ ഇവരെ കട‌ന്നാക്രമിക്കുന്നവരാണ് വിജയ് ആരാധകർ. എന്നാൽ ഇത്തവണ എതിർസ്ഥാനത്ത് ഭാര്യ ആയതിനാൽ വിജയുടെ ആരാധകരും പരുങ്ങലിലാണ്.

ഇതിനിടെ വിജയുടെ നീക്കത്തെക്കുറിച്ച് തമിഴ് മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടാണ് ശ്രദ്ധ നേടുന്നത്. സം​ഗീതയെക്കൊണ്ട് ‍ഡിവോഴ്സ് പെറ്റീഷൻ പിൻവലിപ്പിക്കാൻ വിജയ് ശ്രമിക്കുന്നെന്നാണ് റിപ്പോർട്ട്. 250 കോടി രൂപ വീതം സം​ഗീത, മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്ക് നൽകാൻ വിജയ് തയ്യാറാണെന്നും ഡിവോഴ്സ് പെറ്റീഷൻ പിൻവലിക്കാൻ വിജയ് സം​ഗീതയോട് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്.

Vijay  Sangeetha

അതേസമയം ഈ സെറ്റിൽമെന്റിന് സം​ഗീത തയ്യാറാകുമോ എന്ന് വ്യക്തമല്ല. വിവാഹമോചനം, ന്യായമായ ജീവനാംശം, നിലവിൽ താമസിക്കുന്ന വീട്ടിൽ തന്നെ തുടരാനാകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സം​ഗീത ഉന്നയിക്കുന്നത്. പല തവണ മധ്യസ്ഥത ചർച്ചകൾക്ക് സം​ഗീത ശ്രമിച്ചതാണ്. എന്നാൽ വിജയ് ഒഴിഞ്ഞ് മാറി എന്നാണ് ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നത്.

ഇതുകൊണ്ടായിരിക്കാം ഇലക്ഷൻ സമയത്ത് തന്നെ സം​ഗീത ഇങ്ങനെയൊരു നീക്കം നടത്തിയതെന്ന് വാദമുണ്ട്. കേസ് കോടതിയിൽ വരുമ്പോൾ ഇത് വലിയ വാർത്താ പ്രധാന്യം നേടും. ഇത് വിജയുടെ പ്രതിച്ഛായയെ കൂടുതൽ ബാധിച്ചേക്കും. സം​ഗീതയോട് സംയമന ചർച്ച നടത്തി പെറ്റീഷൻ പിൻവലിപ്പിക്കുകയോ അല്ലെങ്കിൽ കോടതി വിചാരണയുമായി സഹകരിച്ച് വിവാഹമോചനത്തിന് തയ്യാറാകുകയോ മാത്രമാണ് വിജയ്ക്ക് മുന്നിൽ ഇപ്പോഴുള്ള വഴി.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X