അന്ന് കണ്ണീരോടെ മഞ്ജു ഇറങ്ങി, ഒരു വീട്ടിൽ അപരിചിതരെ പോലെ കഴിയുന്ന ദമ്പതികൾ; സംഗീത പടിയിറങ്ങില്ല
വിജയ്-സംഗീത വിവാഹമോചന വാർത്ത വലിയ ചർച്ചയായി തുടരുകയാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് കടന്ന സമയമാതിനാൽ തന്നെ എതിരാളികൾ വിജയ്ക്കെതിരെ ഈ വിഷയം ആയുധമാക്കുന്നുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് സംഗീത ഡിവോഴ്സ് പെറ്റീഷനിൽ ഉന്നയിച്ചിരിക്കുന്നത്. ഒരു നടിയുമായുള്ള വിജയുടെ ബന്ധമാണ് തീരുമാനത്തിന് കാരണമെന്ന് സംഗീതയുടെ പെറ്റീഷനിൽ പറയുന്നു. 2021 ലാണ് ഈ ബന്ധം ഞാൻ കണ്ടെത്തിയത്. ഇത് തന്നെ ഏറെ വേദനിപ്പിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറാമെന്ന് വിജയ് പറഞ്ഞു. പക്ഷെ ഭർത്താവ് ബന്ധം തുടർന്നെന്ന് സംഗീത പറയുന്നു.
മൂന്ന് ആവശ്യങ്ങളാണ് സംഗീത ഡിവോഴ്സ് പെറ്റീഷനിൽ ഉന്നയിക്കുന്നത്. ആദ്യത്തേത് വിവാഹമോചനം. ആദ്യത്തേത് വിവാഹമോചനം. രണ്ടാമത്തെ ആവശ്യം പിരിഞ്ഞാലും നിലവിൽ താൻ താമസിച്ച് കൊണ്ടിരിക്കുന്ന നീലാങ്കരിയിലെ വീട് തനിക്ക് ലഭിക്കണം. അല്ലെങ്കിൽ അതിനൊപ്പം വരുന്ന വീട് താമസിക്കാൻ നൽകണം. വിജയുടെ സാമ്പത്തിക നിലയ്ക്കനുസരിച്ചുള്ള ജീവനാംശം നൽകണം എന്നാണ് മൂന്നാമത്തെ ആവശ്യം.

നടിയുമായുള്ള ബന്ധം തന്നെ വളരെയേറെ വേദനിപ്പിച്ചെന്നും വിജയിനോട് എതിർപ്പ് പറഞ്ഞിട്ടും തന്റെ വിഷമത്തെ ഗൗനിക്കാതെ ബന്ധം തുടർന്നെന്നും സംഗീത പറയുന്നുണ്ട്. മാനസികമായി വളരെ വിഷമം നിറഞ്ഞ നാളുകളിലൂടെയാണ് സംഗീത കടന്ന് പോയതെന്ന് വ്യക്തമാണ്. ഒന്നിലേറെ തവണ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ഒത്തുതീർപ്പിന് ശ്രമിച്ചു. എന്നാൽ വിജയ് തയ്യാറായില്ല. അവഗണനയും അപമാനവും നേരിടേണ്ടി വന്നു. ഒരു വീട്ടിൽ അകന്ന് കഴിയുകയായിരുന്നു താനും ഭർത്താവുമെന്ന് സംഗീതയുടെ പെറ്റീഷനിൽ പറയുന്നു.
കേരളത്തിൽ ഇത്തരത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് മഞ്ജു വാര്യർ-ദിലീപ് വിവാഹമോചനമാണ്. വേർപിരിയലിന് കാരണമെന്തെന്ന് മഞ്ജുവോ ദിലീപോ മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്ന് പറഞ്ഞിട്ടില്ല. 19 വയസിൽ വിവാഹം ചെയ്ത് കരിയർ വിട്ട് ദിലീപിന്റെ ഭാര്യയായ വീട്ടിലൊതുങ്ങിയ ആളാണ് മഞ്ജു. ബന്ധത്തിൽ അകൽച്ച വന്നതോടെ രണ്ട് പേരും പിരിഞ്ഞു. മകൾ മീനാക്ഷി അച്ഛനൊപ്പം നിന്നു. കുടുംബ കോടതിയിൽ നിന്നും കണ്ണീരോടെ പുറത്തേക്ക് ഇറങ്ങുന്ന മഞ്ജുവിന്റെ ദൃശ്യങ്ങൾ ഇന്നും ആരാധകർ മറന്നിട്ടില്ല.


Click it and Unblock the Notifications
















