സഹിക്കേണ്ടത് തൃഷയും സംഗീതയും, വിജയ് ആസ്വദിക്കുന്നു; വിവാഹേതരബന്ധത്തിലെ സങ്കീർണത; ചർച്ച
വിജയ്-തൃഷ ഗോസിപ്പുകൾ തമിഴകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. വിജയ്ക്ക് ബന്ധമുണ്ടെന്ന് സംഗീത ആരോപിക്കുന്ന നടി തൃഷയാണെന്ന് ശക്തമായ വാദമുണ്ട്. തന്നെക്കുറിച്ച് വന്ന പല ഗോസിപ്പുകൾക്കെതിരെയും ശക്തമായി പ്രതികരിച്ചിരുന്നയാളാണ് തൃഷ. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ നടി മൗനം പാലിക്കുന്നു. 42 കാരിയാണ് തൃഷ. വിജയുടെ പ്രായം 51 ഉം. ഭാര്യയും രണ്ട് മക്കളുമുളളയാളാണ് വിജയ്. വിവാഹേതര ബന്ധത്തിൽ വിജയ്ക്കാണ് വ്യാപകമായി വിമർശനം വരുന്നത്. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിതം സമർപ്പിച്ച സംഗീതയെ എത്ര പെട്ടെന്നാണ് വിജയ് തള്ളിപ്പറഞ്ഞതെന്ന് ജനം ചോദിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം തൃഷയോട് ഏറെക്കാലം മുമ്പേ വിജയ്ക്ക് സ്നേഹമുണ്ട്. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു ഇവർ. അക്കാലത്ത് ഇരുവരും അടുക്കുന്നെന്ന് ഗോസിപ്പുകൾ വന്നതോടെയാണ് തൃഷയ്ക്കൊപ്പം അഭിനയിക്കുന്നത് വിജയ് നിർത്തിയത്. കുടുംബത്തിന്റെ ഇടപെടലായിരുന്നു ഇതിന് കാരണമെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അന്നേ വിജയ് അൽപ്പം ധെെര്യം കാണിച്ചിരുന്നെങ്കിൽ ഇത്രയും പേർ മാനസിക വിഷമം അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്നാണ് നെറ്റിസൺസ് പറയുന്നത്.

സംഗീതയുമായി പിരിയുന്നു, അർഹമായ ജീവനാംശം നൽകുന്നു, തൃഷയ്ക്കൊപ്പം പുതിയൊരു വിവാഹം ജീവിതം. ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്നത്തേത് പോലെ സങ്കീർണമാകില്ലായിരുന്നു കാര്യങ്ങൾ. തൃഷയ്ക്ക് വിജയ്ക്കൊപ്പം കുട്ടികളായി കുടുംബ ജീവിതം നയിക്കാനായേനെ. ഇത്രയും വെെകുന്നതിന് മുമ്പ് സംഗീതയ്ക്കും മറ്റൊരു ജീവിതത്തിലേക്ക് കടക്കാനുമായേനെ. എന്നാൽ വിവാഹേതര ബന്ധങ്ങൾ വെക്കുന്ന പുരുഷൻമാർ ഒരിക്കലും ഇത്തരം തീരുമാനങ്ങളെടുക്കില്ലെന്ന് നെറ്റിസൺസ് പറയുന്നു.
സമൂഹത്തിന് മുന്നിൽ ഭാര്യയും മക്കളുമുള്ള കുടുംബ ജീവിതം ഇവർ ആഗ്രഹിക്കുന്നു. രഹസ്യമായി തന്റെ സന്തോഷങ്ങൾക്ക് വഴി കണ്ടെത്തുന്നു. പങ്കാളിയാകുന്ന സ്ത്രീക്കും ഭാര്യാ പദവിയുള്ള സ്ത്രീക്കും ജീവിതത്തിൽ ഒരു നേട്ടവും ഇത്തരം ആളുകളുമായുള്ള ബന്ധത്തിൽ നിന്നുണ്ടാകുന്നില്ലെന്ന് നെറ്റിസൺസ് പറയുന്നു. തൃഷ ഇന്ന് 42 ലേക്ക് കടന്നു. ഇക്കാലമത്രയും തന്റെ ജീവിത പങ്കാളിയെ തൃഷയ്ക്ക് രഹസ്യമാക്കി വെക്കേണ്ടി വന്നു. ഒടുവിലിപ്പോൾ കുടുംബം തകർത്തവളെന്ന ജനങ്ങളുടെ കുറ്റപ്പെടുത്തലും.
മറുവശത്ത് സംഗീത വർഷങ്ങളോളം ഭർത്താവിന്റെ അവഗണന സഹിച്ച് ജീവിക്കേണ്ടി വന്നു. വിജയ് ആണെങ്കിൽ ഇതൊന്നും കാര്യമാക്കാതെ തന്റെ രാഷ്ട്രീയ ഭാവിയിലേക്ക് ശ്രദ്ധ കൊടുക്കുന്നു. ഈ സംഭവ വികാസങ്ങളിലൊന്നും വിജയ് കാര്യമായ നഷ്‌ടമില്ല. എന്ത് ചെയ്താലും ആഘോഷിക്കുന്ന നിരവധി ആരാധകർ വിജയ്ക്കുണ്ട്. എങ്ങനെ നോക്കിയാലും വിഷമവും സങ്കീർണതകളും നേരിടേണ്ടി വരുന്നത് തൃഷ, സംഗീത എന്നീ രണ്ട് സ്ത്രീകളാണെന്ന് നെറ്റിസൺസ് പറയുന്നു.


Click it and Unblock the Notifications
















