ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് നടിക്കൊപ്പം പോവുമോ? വിജയിനെയും സംഗീതയേയും കുറിച്ച് അന്ന് ജയന്തി പറഞ്ഞത്?
തെന്നിന്ത്യന്‍ സിനിമാലോകത്തെയും, ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ച് ഒരു വിവാഹമോചനം കൂടി. ഇളയദളപതി വിജയുടെ ഭാര്യ സംഗീതയാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്. ചെങ്കല്‍പ്പെട്ട് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഡിവോഴ്‌സ് പെറ്റീഷന്റെ കോപ്പി മാധ്യമങ്ങളിലൂടെയായി പുറത്തുവന്നിരുന്നു. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയല്‍ തീരുമാനം. ഏപ്രില്‍ 20ന് ഹാജരാവണമെന്ന് കോടതി വിജയിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രണയകഥയും, ഒന്നിച്ചുള്ള നിമിഷങ്ങളും, അഭിമുഖങ്ങളും, പ്രിയപ്പെട്ടവരുടെ വാക്കുകളുമെല്ലാം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഫാമിലി മാന്‍ ഇമേജായിരുന്നു എന്നും വിജയിന്. എന്നാല്‍ ഭാര്യയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍ കേട്ട് ആരാധകരും ഞെട്ടലിലാണ്.
നടിയുമായുള്ള ബന്ധം എന്ന് സംഗീത പറയുന്നത് തൃഷയെ ഉദ്ദേശിച്ചാണോ എന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് കാരണം വിജയ് ആണോയെന്നായിരുന്നു ചിലരുടെ ചോദ്യം. ഇരുവരും ലിവിംഗ് റ്റുഗദറിലായിരുന്നുവെന്നും, വൈകാതെ ഒന്നിച്ചേക്കും എന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള യാത്രകളും, സിനിമയുമായി ബന്ധപ്പെട്ട പരിപാടികളുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണിപ്പോള്‍. വിവാഹം എന്ന ആശയത്തില്‍ വിശ്വസിക്കാത്ത ആളാണ് താന്‍. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവും, സമാധാനവുമുണ്ടെന്നുമായിരുന്നു തൃഷ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. വിജയ് യുമായി സൗഹൃദം മാത്രമാണുള്ളതെന്നും, അദ്ദേഹം തനിക്ക് സഹപ്രവര്‍ത്തകന്‍ മാത്രം എന്നും തൃഷ മുന്‍പ് പറഞ്ഞിരുന്നു.

കുടുംബത്തെ ഉപേക്ഷിച്ച് വിജയ് മറ്റൊരു ജീവിതത്തിലേക്ക് പോയേക്കും എന്ന ഗോസിപ്പുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അങ്ങനെയൊരു ആളേയല്ലെന്നായിരുന്നു ഈ കുടുംബവുമായി അടുപ്പമുള്ള ജയന്തി കണ്ണപ്പന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. ഈ അഭിമുഖ വീഡിയോ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സെലിബ്രിറ്റി ഇമേജില്‍ അല്ലാതെ ജീവിക്കുന്ന ആളാണ് സംഗീത. എല്ലാവരോടും ബഹുമാനത്തോടെയാണ് പെരുമാറാറുള്ളത്. വീട്ടിലെ കാര്യങ്ങളിലൊന്നും അനാവശ്യ ഇടപെടലുകളൊന്നുമില്ല. മക്കളുടെ പഠന സമയത്ത് അവരും വിദേശത്തേക്ക് പോയിരുന്നു. ഇരുകുടുംബവും ചേര്‍ന്നാണ് ഇവരുടെ വിവാഹം നടത്തിയത്. ഈ കുടുംബത്തിലേക്ക് വന്നത് മുതല്‍ സ്വന്തം ഫാമിലിയായാണ് എല്ലാവരെയും സംഗീത പരിഗണിച്ചിരുന്നത്.
ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു ബന്ധത്തിലേക്ക് വിജയ് പോകില്ല. അത്തരമൊരു സ്വഭാവക്കാരനല്ല അദ്ദേഹം. പുറമെ പ്രചരിപ്പിക്കുന്ന പോലെയല്ല കാ്യങ്ങളൊന്നും. ലോകം കണ്ടവരും, നല്ല വിദ്യാഭ്യാസമുള്ളവരാണ് ഇരുവരും. ഇടയ്ക്ക് ചെന്നൈയിലേക്ക് വരാറുണ്ട് സംഗീത. എന്റെ മകന്റെ വിവാഹത്തിന് വിളിച്ചപ്പോള്‍ വന്നിരുന്നു. അന്ന് ആദ്യമെത്തിയത് സംഗീതയായിരുന്നു. പിന്നീടാണ് വിജയ് വന്നത്. ഇരുവരും ഒന്നിച്ചായിരുന്നു അന്ന് തിരിച്ചുപോയത്.
തൃഷയുമായുള്ള ചേര്‍ത്ത് പ്രചരിക്കുന്നത് വെും ഗോസിപ്പാണെന്നാണ് വിശ്വസിക്കുന്നതെന്നും ജയന്തി പറഞ്ഞിരുന്നു. ഒന്നിച്ച് ജോലി ചെയ്യുന്നവര്‍ ഒരുമിച്ച് യാത്രകളൊക്കെ ചെയ്യേണ്ടി വരില്ലേ. അത്രയേ ഉള്ളൂ അത്. കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പോയത് സഹപ്രവര്‍ത്തക ആയത് കൊണ്ട് മാത്രം. രണ്ടുപേര്‍ക്കും ക്ഷണമുണ്ടായിരുന്നു. ഗോവയിലായിരുന്നല്ലോ വിവാഹം. അങ്ങനെ രണ്ടുപേരും ഒന്നിച്ച് പോയതാണ്. അല്ലാതെ പ്രചരിക്കുന്ന പോലെയല്ല അതൊന്നും എന്നായിരുന്നു ജയന്തിയുടെ അഭിപ്രായം. ഇരുവരും വിവാഹത്തിന് ഒന്നിച്ചെത്തിയത് അന്ന് വലിയ ചര്‍ച്ചയായിരുന്നു. ഇവരുടെ ചിത്രങ്ങളും വൈറലായിരുന്നു.


Click it and Unblock the Notifications











