മാച്ച് ചെയ്യുന്ന വസ്ത്രങ്ങൾ, ഇവർ സ്വപ്നലോകത്ത്; കൂ‌ട്ടുകാരി ആരതി അനുഭവിക്കുന്നത് തൃഷ കണ്ടില്ലേയെന്ന് ചോദ്യം

വിജയും തൃഷയും ഇതെന്ത് ഭാവിച്ചാണെന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ഇത്രയും നാൾ ഓരോ പ്രശ്നങ്ങളിലും വിജയ്ക്ക് വേണ്ടി ഘോരഘോരം സംസാരിച്ച ആരാധകർ പോലും ഇന്ന് തെല്ലൊന്ന് ആശങ്കപ്പെടുന്നു. എന്ത് പ്രശ്നം വന്നാലും കുലുക്കമില്ലാത്ത വിജയ് കുറഞ്ഞത് തമിഴ്നാട് നിയമസഭാ ഇലക്ഷൻ അടുത്തിരിക്കുന്ന സമയത്തെങ്കിലും കുറച്ച് കൂടെ ശ്രദ്ധ കാണിക്കണമെന്ന് പലർക്കും അഭിപ്രായമുണ്ട്. വിജയുടെ പ്രതിഛായക്കുണ്ടായ കനത്ത പ്രഹരമാണ് ഭാര്യ സം​ഗീതയുടെ ‍ഡിവോഴ്സ് പെറ്റീഷൻ. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നാണ് സം​ഗീത ആരോപിക്കുന്നത്.

'വിജയിയുടെ ഭാര്യ ചെയ്തത് അന്ന് ​ഗണേഷ് കുമാറിന് എതിരെ അദ്ദേഹത്തിന്റെ ഭാര്യയും ചെയ്തു, ജനങ്ങൾക്ക് എല്ലാം അറിയാം'
'വിജയിയുടെ ഭാര്യ ചെയ്തത് അന്ന് ​ഗണേഷ് കുമാറിന് എതിരെ അദ്ദേഹത്തിന്റെ ഭാര്യയും ചെയ്തു, ജനങ്ങൾക്ക് എല്ലാം അറിയാം'

ആരോപണം ശരി വെക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം തൃഷയ്ക്കൊപ്പം വിജയ് ഒരു വിവാഹ​ റിസപ്ഷന് എത്തുകയും ചെയ്തു. പാർട്ടി അണികളും സിനിമാ ആരാധകരും എങ്ങനെയെങ്കിലും വിജയ്നെ ന്യായീകരിക്കാൻ പെടാപ്പാട് പെടുമ്പോഴാണ് തൃഷയുമായുള്ള ബന്ധം വിജയ് പരസ്യമാക്കിയിരിക്കുന്നത്. റെഡിറ്റിൽ ഇതേക്കുറിച്ച് ചൂടേറിയ ചർച്ചകളാണ് ന‌ടക്കുന്നത്. ഒരേ നിറത്തിലുള്ള ഡ്രസ് ധരിച്ചാണ് ഇരുവരും എത്തിയത്.

Vijay  Trisha

ഇത്രയും പ്രശ്നങ്ങൾക്കിടയിൽ ഇതെല്ലാം പ്ലാൻ ചെയ്യാനായോ എന്നാണ് പലരുടെയും ചോദ്യം. നേരത്തെ നടൻ രവി മോ​ഹനും പങ്കാളി കെനീഷ ഫ്രാൻസിസും ഒരേ പാറ്റേണിലുള്ള വസ്ത്രം ധരിച്ച് വിവാ​ഹത്തിൽ പങ്കെടുക്കാൻ എത്തിയതും ചർച്ചയായിരുന്നു. ഇതേരീതിയിൽ ഭാര്യ ആരതി രവിയുമായുള്ള പ്രശ്നം പരസ്യമായ നാളുകളിലായിരുന്നു ഇത്. രവി മോഹൻ തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയതാണെന്നാണ് ആരതി രവി പറയുന്നത്.

ഭർത്താവ് വീട്ടിലേക്ക് ക്ഷണിച്ച അതിഥി, എല്ലാ സൗകര്യവും ചെയ്ത് ഭാര്യ; ശ്രീദേവിയും ബോണിയും ചതിച്ചപ്പോൾ
ഭർത്താവ് വീട്ടിലേക്ക് ക്ഷണിച്ച അതിഥി, എല്ലാ സൗകര്യവും ചെയ്ത് ഭാര്യ; ശ്രീദേവിയും ബോണിയും ചതിച്ചപ്പോൾ

സംയമന ചർച്ചകൾക്ക് പല തവണ ആരതി ശ്രമിച്ചെങ്കിലും നടന്നില്ല. മക്കളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പോലും രവി മോഹൻ ഒഴിഞ്ഞ് മാറിയെന്ന് ആരതി രവി പറയുന്നു. ഒരു തരത്തിലും തനിക്ക് ആരതിയുമായി ഒത്ത് പോകാൻ പറ്റില്ലെന്നാണ് രവി മോഹൻ പറയുന്നത്. വിവാഹമോചനക്കേസ് കോ‌ടതിയിലാണ്. ഇതിനിടെ രവി മോ​ഹനും കെനീഷയും ഒരുമിച്ച് ജീവിതം തുട‌ങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ആരതി രവിയുടെ അടുത്ത സു​​ഹൃത്താണ് തൃഷ.

ആരതിയുടെ മാനസിക വിഷമങ്ങൾ കാണുന്ന തൃഷ കെനീഷ ചെയ്തത് തന്നെയല്ലേ ചെയ്തെന്ന് ചോദ്യങ്ങൾ വരുന്നുണ്ട്. അതേസമയം വിജയുമായുള്ള ബന്ധത്തെക്കുറിച്ച് തൃഷ ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല. സം​ഗീതയിൽ നിന്നും വിജയ് അകന്ന് തുടങ്ങിയ നാളുകളിലായിരിക്കാം വിജയുമായി തൃഷ അടുത്തതെന്ന് ആരാധകർ വാദിക്കുന്നുണ്ട്.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X