200 കോടി ശമ്പളം കൈപ്പറ്റിയ ആള്‍! അഴിമതിയില്ലാ ഭരണം! വിജയ് ജയിക്കാന്‍ കാരണം? ആഘോഷമാക്കി താരങ്ങളും

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്നൊരു വിജയം. വിജയ് ചരിത്രം തിരുത്തിക്കുറിച്ചതില്‍ ആരാധകരും താരങ്ങളുമെല്ലാം സന്തോഷത്തിലാണ്. ഇരുന്നൂറ് കോടി ശമ്പളമായി കൈപ്പറ്റുന്ന ആള്‍ ഭരണത്തിലേക്ക് കടക്കുമ്പോള്‍ അഴിമതി ഉണ്ടാവില്ലെന്ന് ഉറപ്പിക്കാമെന്നായിരുന്നു റോണി ഡേവിഡ് കുറിച്ചത്. അജു വര്‍ഗീസ്, ഉമ നായര്‍ തുടങ്ങിയവരെല്ലാം വിജയുടെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു.അഭിനയ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചപ്പോള്‍ മുതല്‍ ആരാധകരും ആശങ്കയിലായിരുന്നു. സ്‌ക്രീനിലെപ്പോലെ ജീവിതത്തിലും ഹീറോ ആയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

പ്രചാരണ വേളയിൽ ഡിഎംകെയെ കടന്നാക്രമിക്കുമ്പോൾ ഈ മനുഷ്യന് ഈ ധൈര്യം എങ്ങനെ വന്നു എന്ന് പലകുറി ചിന്തിച്ചിട്ടുണ്ട്. സൗത്തിന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ സാമ്പത്തിക ശ്രോതസ്സ് ഒരു പരിധി വരെ വിജയ് സിനിമകളാണെന്ന് പ്രതിയോഗികൾ വരെ സമ്മതിക്കും. ഇരുന്നൂറ് കോടി ശമ്പളം കൈപറ്റുന്ന ആൾ, അയാൾ ഭരണം കൈ പറ്റുമ്പോൾ അഴിമതി ഉണ്ടാകില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നായിരുന്നു റോണി കുറിച്ചത്.

Vijay won the election
Photo Credit: Vijay / Fan page

എത്ര അധികാരത്തിന്റെ അഹങ്കാരത്തിൽ ഇരുന്ന് ദ്രോഹിച്ചാലും വേദനിപ്പിക്കാൻ ശ്രമിച്ചാലും സത്യം ജയിക്കും. മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ സാധിച്ചതിന്റെ ഏറ്റവും വലിയ തെളിവ്. ഒരു ജനത മുഴുവൻ സ്നേഹം കൊണ്ട് പൊതിഞ്ഞു. ഇതാണു മക്കളെ വിജയം. നിങ്ങൾ വിചാരിക്കും ഞാൻ എന്തിനാണ് തമിഴ്നാടിന്റെ സന്തോഷം ഇവിടെ പറയുന്നത് എന്ന് അത്രേയ്ക്കും ആഗ്രഹിച്ചു ഈ മനുഷ്യൻ ജയിക്കാൻ, ഇങ്ങനെയായിരുന്നു ഉമ നായരുടെ കുറിപ്പ്.

ഇത് മാറ്റത്തിന്റെ സമയമാണ്. രാഷ്ട്രീയത്തിലേക്ക് യുവനിരയെ നിങ്ങള്‍ കൊണ്ടുവന്നു. നിശബ്ദതയ്ക്കും അര്‍ത്ഥമുണ്ടെന്ന് നിങ്ങള്‍ മനസിലാക്കിത്തന്നു. തമിഴ്‌നാടിനെ ഭരിക്കാന്‍ നിങ്ങള്‍ പ്രാപ്തനായി. ഈ വിജയത്തില്‍ ഒരുപാട് സന്തോഷിക്കുന്നു എന്നായിരുന്നു കനിഹ കുറിച്ചത്. കണ്‍ഗ്രാറ്റ്‌സ് നന്‍പാ, നിങ്ങളിന്നൊരു ചരിത്രം കുറിച്ചു എന്നായിരുന്നു വിക്രം കുറിച്ചത്. വിജയിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിരുന്നു അദ്ദേഹം.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X