വിജയ് ദേവരകൊണ്ടയുടെ ജീവിതത്തിലേക്ക് വന്നത് ഭാ​ഗ്യദേവത; ഇനി നടന് വരാൻ പോകുന്ന മാറ്റം; പ്രവചനമിങ്ങനെ

വിവാഹ ജീവിതത്തിലേക്ക് ക‌ടന്ന രശ്മിക മന്ദാനയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. ഉദയ്പൂരിൽ വെച്ച് പരമ്പരാ​ഗത ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ഏറെക്കാലമായി പ്രണയത്തിലാണ് താരങ്ങൾ. ഒരുമിച്ച് സിനിമകൾ ചെയ്യവെയാണ് ഇരുവരും അടുത്തത്. തെലുങ്ക് സിനിമാ രം​ഗത്ത് രണ്ട് പേരുടെയും വളർച്ച ഒരേ കാലഘട്ടത്തിൽ ആയിരുന്നു. വിജയ് ദേവരകൊണ്ട തെന്നിന്ത്യയിലൊന്നടങ്കം സെൻസേഷണൽ താരമായപ്പോൾ രശ്മിക നാഷണൽ ക്രഷ് ആയി അറിയപ്പെട്ടു.

അവനെ കിട്ടിയത് മോളുടെ ഭാ​ഗ്യം, എനിക്ക് വലിയ ചിലവൊന്നും ഉണ്ടായിരുന്നില്ല, അവൾ അവളുടെ ഇഷ്ടപ്രകാരമെ ചെയ്യൂ!
അവനെ കിട്ടിയത് മോളുടെ ഭാ​ഗ്യം, എനിക്ക് വലിയ ചിലവൊന്നും ഉണ്ടായിരുന്നില്ല, അവൾ അവളുടെ ഇഷ്ടപ്രകാരമെ ചെയ്യൂ!

രശ്മിക-വിജയ് ദേവരകൊണ്ട വിവാഹത്തിൽ ജ്യോത്സ്യൻ പ്രശാന്ത് കിനി നടത്തിയ പ്രവചനമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ വിവാഹം വിജയ് ദേവരകൊണ്ടയ്ക്ക് വിജയവും സമ്പൽ സമൃദ്ധിയും കൊണ്ട് തരുമെന്ന് ഇദ്ദേഹം പറയുന്നു. പ്രത്യേകിച്ചും വിജയുടെ കരിയറിൽ ഇനി നല്ല സമയമായിരിക്കും എന്നാണ് പ്രവചനം. സിനിമാ ലോകത്ത് ഭാ​ഗ്യനായികയായി അറിയപ്പെടുന്നയാളാണ് രശ്മിക മന്ദാന. കരിയർ ​ഗ്രാഫെടുത്താൽ നടിക്ക് കൂടുതലും ഹിറ്റുകളാണ്. സൂപ്പർതാര സിനിമകൾ ഒന്നിന് പിറകെ ഒന്നായി തെലുങ്കിൽ നിന്നും തമിഴിൽ നിന്നും രശ്മികയ്ക്ക് ലഭിച്ചു. പിന്നീട് ബോളിവുഡിലേക്കും കടന്നു. മറുവശത്ത് വിജയ് ദേവരകൊണ്ട കരിയറിലെ മോശം സമയത്താണിപ്പോൾ. തുടർ പരാജയങ്ങൾ നടന്റെ മാർക്കറ്റിനെ ബാധിച്ചിട്ടുണ്ട്.

Vijay Deverakonda Wedding

ഹൃദ്യമായ കുറിപ്പാണ് വിവാഹ ശേഷം രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 'ഞാനിതാ എന്റെ ഭർത്താവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. എന്താണ് യഥാർത്ഥ സ്നേഹമെന്ന് എന്നെ പഠിപ്പിച്ച പുരുഷൻ. സമാധാനത്തിലായിരിക്കുക എന്നതെങ്ങനെയെന്ന് എന്നെ കാണിച്ച് തന്നയാൾ. വലിയ സ്വപ്നങ്ങൾ കാണുന്നതിൽ കുഴപ്പമില്ലെന്നും എനിക്ക് ചിന്തിക്കാൻ പറ്റുന്നതിലുമധികം നേട്ടങ്ങളുണ്ടാക്കാനുള്ള കഴിവെനിക്കുണ്ടെന്നും എല്ലാ ദിവസവും പറഞ്ഞ് തന്നയാൾ. ഡാൻസ് ചെയ്യുമ്പോൾ എന്നെ ഒരിക്കലും തടയാതിരുന്ന പുരുഷൻ. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നത് ഏറ്റവും നല്ല കാര്യമാണെന്ന് കാണിച്ച് തന്നയാൾ. എന്നെ വിശ്വസിക്കൂ, ഇദ്ദേഹത്തെക്കുറിച്ച് എനിക്കൊരു പുസ്തകം എഴുതാം'

'ഞാൻ സ്വപ്നം കണ്ട സ്ത്രീയായി ഞാനിന്ന് മാറിയിരിക്കുന്നു. കാരണം നീയാണ് അവളെ ഇങ്ങനെയാക്കിയത്. ഞാൻ ശരിക്കും അനു​ഗ്രഹിക്കപ്പെട്ടയാളാണ്. വിജു, നിന്നോടെനിക്കുള്ള വെെകാരികത വിശദീകരിക്കാൻ എനിക്ക് എപ്പോഴും വാക്കുകൾ മതിയാവില്ല. പെട്ടെന്ന് എന്റെ എല്ലാ നേട്ടങ്ങളും സ്ട്ര​ഗിൾസും സന്തോഷവും ദുഖവും ആനന്ദവും ജീവിതവും ഇന്ന് ഒരുപാട് അർത്ഥവത്താകുന്നു. കാരണം എനിക്ക് നീയുണ്ട്. എല്ലാത്തിനും നീ സാക്ഷിയാണ്. എല്ലാത്തിലെയും വലിയ ഘടകവും. നിന്റെ ഭാര്യയാകുന്നതിൽ ഞാൻ വളരെയധികം ആവേശഭരിതയാണ്. നിന്റെ ഭാര്യയെന്ന് വിളിക്കപ്പെടുന്നതിൽ. ഇനി പാർട്ടിക്കുള്ള സമയമാണ്. നമുക്കൊരുമിച്ച് ഏറ്റവും നല്ല ജീവിതം ജീവിക്കാം. ഞാൻ നിന്നെ സ്നേഹിക്കുന്നു' രശ്മിക മന്ദാന പങ്കുവെച്ച കുറിപ്പിങ്ങനെ. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് രശ്മിക വിവാ​​ഹിതയായിരിക്കുന്നത്. വിവാഹ ശേഷവും നടി സിനിമകളിൽ സജീവമായുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. 36 കാരനാണ് വിജയ് ദേവരകൊണ്ട. രശ്മിക മന്ദാനയുടെ പ്രായം 29 ഉം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X