'സം​ഗീത ബുദ്ധിപരമായി നീങ്ങി, വിജയ് ഇത്ര മണ്ടനാണോ?, ബോംബ് കയ്യിൽ വെച്ചിട്ടാണോ മുഖ്യമന്ത്രിയാകാൻ നടക്കുന്നത്?'

കോളിവുഡിൽ വീണ്ടും ഒരു വിവാഹ മോചനം കൂടി സംഭവിക്കാൻ‌ പോകുന്നു. ഇരുപത്തിയേഴാം വർഷത്തിൽ എത്തി നിൽക്കുന്ന വിജയ്-സം​ഗീത ദാമ്പത്യമാണ് അവസാനിക്കാൻ പോകുന്നത്. നടന്റെ ഭാര്യ സം​ഗീത വിവാഹമോചനം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിൽ ഹ​ർജി സമർപ്പിച്ച് കഴിഞ്ഞു. പ്രമുഖ നടിയുമായുള്ള വഴിവിട്ട ബന്ധം, വിശ്വാസ വഞ്ചന എന്നിവയാണ് വിജയ്ക്കെതിരെ സം​ഗീത ഉന്നയിച്ച ആരോപണങ്ങൾ.

'ഞാനും മക്കളും അപമാനിതരായി, ഭാര്യയെന്ന നിലയിലുള്ള അവകാശങ്ങൾ നിഷേധിച്ചു, നടിക്കൊപ്പം നിരന്തരം വിദേശയാത്ര'
'ഞാനും മക്കളും അപമാനിതരായി, ഭാര്യയെന്ന നിലയിലുള്ള അവകാശങ്ങൾ നിഷേധിച്ചു, നടിക്കൊപ്പം നിരന്തരം വിദേശയാത്ര'

2021 മുതൽ വിജയിയും സം​ഗീതയും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. നടിയുമായുള്ള ബന്ധം കണ്ടെത്തിയപ്പോൾ സം​ഗീത നടനെ ചോദ്യം ചെയ്തു. എന്നാൽ എല്ലാം അവസാനിപ്പിക്കുകയാണെന്നും ഇനി ബന്ധം തുടരില്ലെന്നും അന്ന് വിജയ് ഉറപ്പ് നൽ‌കി. അതിനാലാണ് ഇരുവരും അന്ന് വിവാ​ഹമോചനത്തിന് ഒരുങ്ങാതിരുന്നത്.

Vijay Divorce

എന്നാൽ വാക്ക് തെറ്റിച്ച് നടിയുമായി വിജയ് ബന്ധം തുടരുന്നുവെന്ന് മനസിലാക്കിയതിനാലാണ് സം​ഗീത ഇപ്പോൾ‌ കോടതിയെ സമീപിച്ചത്. സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത് സം​ഗീത-വിജയ് ദാമ്പത്യ ജീവിതത്തിലുണ്ടായ തകർച്ചയാണ്. സം​ഗീത ഇപ്പോൾ വിവാഹമോചനത്തിന് വേണ്ടി നിയമപരമായി നീങ്ങിയത് ബുദ്ധിപരമായ തീരുമാനമായിരുന്നുവെന്ന് ചിലർ കുറിച്ചു.

കാരണം തെരഞ്ഞെടുപ്പ് തൊട്ടരികിൽ നിൽക്കുമ്പോഴാണ് പ്രതിച്ഛായയെ തന്നെ സാരമായി ബാധിക്കാൻ സാധ്യതയുള്ള ആരോപണം ഭാര്യ തന്നെ നടന് എതിരെ നടത്തുന്നത്. വിജയിയുടെ രാഷ്ട്രീയ ഭാവി തന്നെ ഇതോടെ തുലാസിലായി. ഏറെ വാർത്താപ്രാധാന്യം നേടിയ വിവാഹേതര ബന്ധം, കരൂർ സംഭവം, ജനനായകൻ സിനിമ റീലിസ് നീട്ടി ഇപ്പോൾ വിവാഹമോചനവും രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ നിരന്തരം തിരിച്ചടികളാണോല്ലോ.

വായിൽ സ്വർണ്ണകരണ്ടിയുമായി പിറന്നവൾ, വിജയിയുടെ കടുത്ത ആരാധിക, സൗമ്യമായ പെരുമാറ്റകൊണ്ട് ശ്രദ്ധ നേടിയ താരപത്നി!
വായിൽ സ്വർണ്ണകരണ്ടിയുമായി പിറന്നവൾ, വിജയിയുടെ കടുത്ത ആരാധിക, സൗമ്യമായ പെരുമാറ്റകൊണ്ട് ശ്രദ്ധ നേടിയ താരപത്നി!

വിജയ് എത്ര വലിയ മണ്ടൻ ആണെന്ന് ചിന്തിച്ച് പോവുകയാണ്. ഇത്രയും വലിയൊരു ബോംബും കയ്യിൽ വെച്ച് ഇയാൾ എങ്ങനെയാണ് തമിഴ് നാട് മുഖ്യമന്ത്രി ആവാൻ വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്?. എംജിആർ-ജയലളിത ചരിത്രം എന്നൊക്കെ പറയുന്നവരോട്... അന്നത്തെ കാലം അല്ല ഇന്ന്. അതുപോലെ തന്നെ അതെല്ലാം പരസ്യമായ രഹസ്യങ്ങളായി അവസാനിച്ച കഥകളാണ്.

ഇതുപോലെ ഡിവോഴ്സ് ഒന്നും ചെയ്തിട്ടില്ല. ഇവിടെ 2021ൽ തന്നെ ആദ്യമായി വിജയുടെ ഭാര്യ ഈ അവിഹിത ബന്ധം തൂക്കുകയും വാണിങ് കൊടുക്കുകയും ചെയ്തു. അന്നെല്ലാം നിർത്തിയെന്ന് വിജയ് സമ്മതിക്കുകയും ചെയ്തു. പക്ഷെ ഇത് തുടർന്ന് പോയതാണ് സംഗീതയെ ചൊടിപ്പിച്ചതും ഡിവോഴ്സ് വരെ എത്തിയതും.

Vijay Divorce

ഏറ്റവും മോശം പ്രവർത്തികളിൽ ഒന്നാണ് ഒരു പങ്കാളിയുള്ളപ്പോൾ അവരെ ചതിച്ചിട്ട് മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുന്നത്. കരിയറിന്റെ പീക്കിൽ നിന്ന് ഏറ്റവും വലിയ വീഴ്ചയിലേക്കാണ് വിജയ് വീണുകൊണ്ടിരിക്കുന്നത്, പഴയകാലത്ത് സോഷ്യൽ മീഡിയ ഇല്ല. ഒളിക്യാമറകൾ ഇല്ല ഇന്നത്തെ പോലെ ചാനലുകൾ ഇല്ല. അതുകൊണ്ട് അന്ന് എന്തും നടക്കുകയായിരുന്നു. ഇന്ന് ജനങ്ങൾ ബുദ്ധിമാന്മാരായി,

സ്ത്രീകളുടെ പിന്തുണ കുറയും ജെന്റിൽമാൻ ഇമേജും തകർന്ന് അടിഞ്ഞു, സം​ഗീതയ്ക്ക് വിജയിയോടുള്ള വെറുപ്പിന്റെ ആഴം ഇലക്ഷൻ തൊട്ടരികിൽ നിൽക്കുമ്പോൾ ഡിവോഴ്സിന് തുനിഞ്ഞതിലൂടെ വ്യക്തമായി എന്നിങ്ങനെ നീളുന്നു പ്രേക്ഷക പ്രതികരണങ്ങൾ. ഏറെ നാളുകളായി സോഷ്യൽമീഡിയയിൽ വിജയ്-തൃഷ ബന്ധം ചർച്ച വിഷയമാണ്. തൃഷയുടെ പല സോഷ്യൽമീഡിയ പോസ്റ്റുകളും ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നതുമായിരുന്നു.

നടിയുമായി വഴിവിട്ട ബന്ധം, വിശ്വാസ വഞ്ചന; നടൻ വിജയിയുടെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു!
നടിയുമായി വഴിവിട്ട ബന്ധം, വിശ്വാസ വഞ്ചന; നടൻ വിജയിയുടെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു!

വർഷങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം തൃഷയ്ക്കൊപ്പം വിജയ് പ്രത്യക്ഷപ്പെട്ടത് ലിയോ സിനിമയിലായിരുന്നു. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ തൃഷയുടെ ഇരുപത് വർഷത്തെ സിനിമാ ജീവിതത്തെ പ്രശംസിച്ച് നടൻ സംസാരിച്ചതും വൈറലായിരുന്നു. അ‍ഞ്ച് വർഷത്തോളമായി സം​ഗീതയും വിജയിയും വേർപിരിഞ്ഞാണ് താമസം. സം​ഗീതയെ കുറിച്ചുള്ള ചോദ്യങ്ങൾ വരുമ്പോൾ നടന്റെ മാതാപിതാക്കളും മനപൂർവം അത്തരം ചോദ്യങ്ങളെ അവ​​​​ഗണിച്ചിരുന്നു.

More from Filmibeat

Read more about: vijay sangeetha trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X