ചർച്ച ഫലം കണ്ടു, പത്രസമ്മേളനം സംഗീത വേണ്ടെന്നുവെച്ചു, ഭാര്യയ്ക്ക് 35 കോടി, മക്കളെ തള്ളികളയില്ലെന്നും വിജയ്!

വിജയ്-സം​ഗീത വേർപിരിയലുമായി ബന്ധപ്പെട്ട വാർത്തകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ബന്ധം വേർപ്പെടുത്തുമ്പോൾ തന്റെയും മക്കളുടേയും ഭാവി ജീവിതത്തിനായി ഒരു തുക ജീവനാംശമായി നൽകണമെന്ന് സം​ഗീത ഹർജി സമർപ്പിച്ചപ്പോൾ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും ജീവനാംശത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ചർച്ചയാവുകയാണ്.

സിനിമയുടെ ക്വാളിറ്റിക്കുറവിനെക്കുറിച്ച് ഡ്രെെവറും പറഞ്ഞു, ബ്രെയിൻ വാഷ് ചെയ്യപ്പെട്ടു: ജീത്തു ജോസഫ്
സിനിമയുടെ ക്വാളിറ്റിക്കുറവിനെക്കുറിച്ച് ഡ്രെെവറും പറഞ്ഞു, ബ്രെയിൻ വാഷ് ചെയ്യപ്പെട്ടു: ജീത്തു ജോസഫ്

തമിഴ​ഗ വെട്രികഴകം പാർട്ടിയുടെ പ്രസിഡന്റുമായ വിജയ് വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികയിൽ തന്റെ ആസ്തിവിവരങ്ങൾ പുറത്തുവിട്ടിരുന്നു. അദ്ദേഹത്തിന്റെ ആകെ സമ്പത്ത് ഏകദേശം 625 കോടി രൂപയാണെന്നാണ് വിവരം. ഇതിൽ 404 കോടി രൂപയുടെ മൂവബിൾ അസറ്റ്സും 220 കോടി രൂപയുടെ സ്ഥിര ആസ്തികളും ഉൾപ്പെടുന്നു.

Vijay Sangeetha

ഈ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് വിജയ്-സംഗീത ബന്ധത്തെക്കുറിച്ചുള്ള പല തരത്തിലുള്ള അനുമാനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം സംഗീത ജീവനാംശമായി ഏകദേശം 250 കോടി രൂപ ആവശ്യപ്പെട്ടുവത്രെ. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഈ തുക സംഗീതയ്ക്ക് മാത്രം വേണ്ടിയല്ല അവരുടെ മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരുടെ ഭാവി സുരക്ഷിതമാക്കാനും കൂടി വേണ്ടിയാണെന്നും താരപത്നി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഈ വിഷയത്തിൽ വിജയ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. അതായത് ഭാര്യയ്ക്ക് മാത്രം ഏകദേശം 35 കോടി രൂപ സെറ്റിൽമെന്റ് നൽകാൻ വിജയ് സമ്മതിച്ചിട്ടുണ്ട്. കൂടാതെ മക്കളുടെ വിദ്യാഭ്യാസവും ഭാവിയിലെ ചെലവുകളും താൻ തന്നെ ഏറ്റെടുത്ത് നോക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയത്രെ.

അച്ഛനും അമ്മയും മരിച്ചാൽ സ്വത്ത് കിട്ടും!, അറപ്പോടെ കണ്ട ബന്ധുക്കൾ; അലിൻ ജോസിന്റെ ജീവിതം
അച്ഛനും അമ്മയും മരിച്ചാൽ സ്വത്ത് കിട്ടും!, അറപ്പോടെ കണ്ട ബന്ധുക്കൾ; അലിൻ ജോസിന്റെ ജീവിതം

പരസ്പര ധാരണയോടെ വിവാഹ മോചനത്തിന് തയ്യാറായെന്നും റിപ്പോർട്ടുണ്ട്. ഇരുവരുടെയും അഭിഭാഷകർ മുൻകൈ എടുത്ത് നടത്തിയ മധ്യസ്ഥചർച്ചയിലാണ് തീരുമാനമായത് എന്നാണ് വിവരം. കുടുബവുമായി ബന്ധമുള്ള ഒരു ജ്യോത്സ്യന്റെ സാന്നിധ്യത്തിലാണ് ചർച്ചകൾ നടന്നതെന്നും പറയപ്പെടുന്നു. ഈ റിപ്പോർട്ടുകളെ കുറിച്ച് വിജയ് പക്ഷത്ത് നിന്നോ സംഗീതയുടെ പക്ഷത്ത് നിന്നോ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരം വെളിപ്പെടുത്തിയപ്പോൾ ഭാര്യയുടെ പേരിൽ ഏകദേശം 18 കോടി രൂപ വിലവരുന്ന സ്വത്തുക്കളും സ്വർണ്ണാഭരണങ്ങളും ഉണ്ടെന്ന് വിജയ് പറഞ്ഞിരുന്നു. അതേപോലെ തന്നെ ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കാനിരിക്കെ വിജയിക്കെതിരെ പത്രസമ്മേളനം നടത്താനുള്ള തീരുമാനവും ഭാര്യ സംഗീത പിൻവലിച്ചതായും റിപ്പോർട്ടുണ്ട്.

Vijay Sangeetha

വിവാഹമോചന കേസും ആരോപണങ്ങളും രാഷ്ട്രീയ എതിരാളികൾ വലിയ ആയുധമാക്കാൻ ഇരിക്കെയാണ് സം​ഗീതയുടെ നിർണ്ണായക മാറ്റം. ഇതോടെ ഏപ്രിൽ 20ന് നടക്കുന്ന കോടതി വിചാരണയിലേക്കാണ് തമിഴ്നാട് ഇപ്പോൾ ഉറ്റുനോക്കുന്നത്. കേസ് ഈ തിങ്കളാഴ്ചയാണ് കോടതി പരി​ഗണിക്കാൻ പോകുന്നത്. അന്നേ ദിവസം വിജയെയും സംഗീതയെയും കോടതിയിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇരുവരോടും വിശദീകരണം തേടാനാണത്. എന്നാൽ ഏപ്രിൽ 20ന് വിജയ് കോടതിയിൽ ഹാജരാകുമോ എന്നത് വ്യക്തമല്ല. കാരണം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ വിജയ് നേരിട്ട് ഹാജരാകാതെ അഭിഭാഷകനെ അയയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. ഫെബ്രുവരി 27ന് ചെങ്കൽപ്പേട്ട് കോടതിയിലാണ് സം​ഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്.

ആദ്യ വിവാഹത്തെ കുറിച്ച് അന്ന് വെളിപ്പെടുത്തിയില്ല, പിന്നാലെ വിവാഹ​മോചനം; ഡെയ്സി വീണ്ടും വിവാഹിതയാകുന്നു!
ആദ്യ വിവാഹത്തെ കുറിച്ച് അന്ന് വെളിപ്പെടുത്തിയില്ല, പിന്നാലെ വിവാഹ​മോചനം; ഡെയ്സി വീണ്ടും വിവാഹിതയാകുന്നു!

അതിൽ വിജയ് ഒരു നടിയുമായി അടുത്ത ബന്ധം പുലർത്തുന്നതായും അവരോടൊപ്പം വിദേശ യാത്രകൾ പോയതായും പറയുന്നുണ്ട്. ഈ ബന്ധം തനിക്കും കുട്ടികൾക്കും അപമാനകരമാണെന്നും അതിനാൽ വിവാഹമോചനം വേണമെന്നുമായിരുന്നു സം​ഗീതയുടെ ആവശ്യം. സം​ഗീത പത്രസമ്മേളനം നടത്തിയിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പ് സമയത്ത് വിജയിക്ക് അത് തിരിച്ചടിയായി മാറുമായിരുന്നു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X