ഇത്രയൊക്കെയായിട്ടും ഒരു കുലുക്കവുമില്ല, പതിവ് ബഹളം തന്നെ, വിജയ്ക്കെങ്ങനെ പറ്റുന്നു...: ചോദ്യങ്ങൾ

തഞ്ചാവൂരിലെ പൊതുപരിപാടിയിൽ തമിഴ്നാട്ടിലെ ഭരണ കക്ഷിയായ ഡിഎംകെയും പ്രതിപക്ഷമായ എഐഡിഎംകെയെയും കടന്നാക്രമിച്ച് നടനും ‌ടിവികെ പാർട്ടി നേതാവുമായ വിജയ്. ഇരു മുന്നണികളും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നവ് വരവിനെ ഇവർ ഭയക്കുന്നെന്നും വിജയ് പറയുന്നു.

ഞാനല്ലെങ്കിൽ നീ, നീയല്ലെങ്കിൽ ഞാൻ. നമുക്കിടയിൽ ഒരാളും വരാൻ പാടില്ല. നമ്മൾ രണ്ട് പേരെക്കൊണ്ട് മാത്രമേ ജനങ്ങളെ എളുപ്പത്തിൽ കബളിപ്പിക്കാൻ പറ്റൂ. വിജയ് വന്നത് കൊണ്ട് നമ്മുടെ അന്നം മുട്ടി. ജനങ്ങൾ അവനെയാണ് വിശ്വസിക്കുന്നത്. പുറമേക്ക് വഴക്കിട്ടാലും ഉള്ളിൽ നമ്മുടെ ഡീലിം​ഗ് കൃത്യമായിരിക്കണം. ജനങ്ങളുടെ ഫീലിം​ഗിസിനെക്കുറിച്ചൊന്നും നമുക്ക് ആശങ്കയില്ല. നമുക്ക് ഡീലാണ് മുഖ്യം എന്നാണവർ ചിന്തിക്കുന്നത്.

Vijay

മാറി മാറി ഭരണത്തിൽ വരാം എന്ന് കരുതി. എന്നാൽ അത് നടക്കുമെന്ന് തോന്നുന്നില്ല. അതിനാൽ ഞാൻ അവന്റെ പ്രോ​ഗ്രാമുകൾക്ക് മേലെ നിയന്ത്രണങ്ങൾ വെക്കാം. നീ അവനെ പഴി ചാരിക്കൊണ്ടേയിരിക്കുക. ഡീലിം​ഗ് ഓക്കെയാണോ... ഓവർ എന്നാണ് ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പറയുന്നതെന്ന് വിജയ് പറഞ്ഞു. വേദിയിൽ വിജയ് കെെ കൊട്ടി ചിരിക്കുന്നതും കാണാം.

ജീവിതത്തിലെ ഏറ്റവും പ്രശ്ന കലുഷിതമായ നാളുകളിലൂടെയാണ് വിജയ് കടന്ന് പോകുന്നത്. ടിവികെ എന്ന പാർട്ടിയുമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നാൾ മുതൽ ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങളാണ്. കാരൂർ ദുരന്തമുണ്ടാക്കിയ പ്രശ്നങ്ങൾ മാറുന്നതിന് മുമ്പ് ഭാര്യ സം​ഗീത വി​വാഹമോചനക്കേസ് ഫയൽ ചെയ്തു. അതും ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്. ഇത്രയും പ്രശ്നങ്ങൾ നേരിട്ടിട്ടും വിജയ്നെ ഇതൊന്നും കുലുക്കുന്നില്ലെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. പുതിയ പ്രസം​ഗത്തിലും പതിവ് ബഹളങ്ങളല്ലാതെ പ്രസക്തമായ ഒന്നും വിജയ്ക്ക് പറയാനില്ലെന്നും അഭിപ്രായങ്ങളുണ്ട്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X