വിജയിക്ക് അധികാരത്തിന്റെ ബലമുണ്ട്, ആളുകൾക്ക് ദിലീപ്-കാവ്യ ബന്ധം ഇഷ്ടമില്ലാത്തതുകൊണ്ട് ധാർമ്മികബോധം കൂടും!

വിജയ്-തൃഷ ബന്ധത്തെ വിശുദ്ധ പ്രണയമായി ആഘോഷിക്കുകയും വിവാഹിതരായ ദിലീപിനേയും കാവ്യയേയും വിമർശിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന ജനങ്ങളുടെ ഇരട്ടത്താപ്പിനെ തുറന്ന് കാട്ടി കുറിപ്പ്.‍ വിജയ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയശേഷം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നത് തൃഷയും വിജയിയും തമ്മിലുള്ള ബന്ധമാണ്.

അമ്മ എല്ലാത്തിലും ചേരും! മാളു വന്നതോടെ എല്ലാത്തിലും മാറ്റങ്ങള്‍! ആ വിളി മാറ്റിക്കൂടേയെന്ന് ചോദ്യങ്ങള്‍
അമ്മ എല്ലാത്തിലും ചേരും! മാളു വന്നതോടെ എല്ലാത്തിലും മാറ്റങ്ങള്‍! ആ വിളി മാറ്റിക്കൂടേയെന്ന് ചോദ്യങ്ങള്‍

പിറന്നാളിന് ഒരു സംസ്ഥാനം തന്നെ തൃഷയ്ക്ക് വിജയി സമ്മാനമായി കൊടുത്തുവെന്ന തരത്തിലെല്ലാം നിരവധി റീലുകളും പോസ്റ്റുകളും പ്രചരിച്ചിരുന്നു. ഇമേജ് കാക്കാൻ തയ്യാറായ ഒരു സംരക്ഷണ വലയം ഉണ്ടെങ്കിൽ ആരോപണങ്ങൾ പോലും ഏസ്തറ്റിക്കാകുമെന്നാണ് ഫേസ്ബുക്ക് യുസേഴ്സിൽ ഒരാളായ അനു ചന്ദ്ര കുറിച്ചത്. ആ വൈറൽ കുറിപ്പ് ഇങ്ങനെയാണ്...

Vijay Trisha

ഇരട്ടത്താപ്പ്... കാവ്യയും ദിലീപും തമ്മിലുണ്ടായിരുന്നു വിവാഹേതര ബന്ധം കല്യാണത്തിൽ എത്തിയിട്ടുപോലും കാവ്യയെ പച്ചക്ക് തെറി വിളിക്കുന്ന അതേ മലയാളികളാണ് തൃഷ-വിജയ് അവിഹിതത്തിനെയൊക്കെ പൊക്കി പിടിക്കുന്നതെന്നോർക്കണം. കഥകൾ തമ്മിലെന്താണ് വ്യത്യാസമുള്ളത്?. കാവ്യം നടി തൃഷയും നടി. ദിലീപും നടൻ വിജയിയും നടൻ. നടന്മാർക്ക് രണ്ടാൾക്കും നല്ല ഒന്നാന്തരം കുടുംബമുണ്ട്.

ഭാര്യയും മക്കളും അടങ്ങിയ കുടുംബമുണ്ട്. എന്നിട്ടും രണ്ട് പേരും സൈഡിലൂടെ വിവാഹേതര ബന്ധം തുടങ്ങി. അതിന്റെ പേരിൽ കുടുംബം വരെ വേണ്ടെന്ന അവസ്ഥയിലെത്തിച്ചു. അതിലൊരാൾ വിവാഹതര ബന്ധം വഴി ആ സ്ത്രീയെ ഭാര്യയാക്കി. അതിലൊരു കുഞ്ഞും ജനിച്ചു. മറ്റേയാൾ അവിഹിതത്തെ ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ട്. പക്ഷെ അവിഹിതത്തെ ഭാര്യയാക്കിയ ദിലീപിനും ദിലീപിന്റെ ഭാര്യയായ കാവ്യക്കും വർഷങ്ങളായി തെറിവിളിയാണ്.

ഇന്നും ആ വേദന മനസിലുണ്ട്, അതേ സെലിബ്രിറ്റി ഇന്ന് സാരി ബിസിനസ് തുടങ്ങി; നമിതയ്ക്കെതിരെ ആര്യ?
ഇന്നും ആ വേദന മനസിലുണ്ട്, അതേ സെലിബ്രിറ്റി ഇന്ന് സാരി ബിസിനസ് തുടങ്ങി; നമിതയ്ക്കെതിരെ ആര്യ?

പക്ഷെ അവിഹിതത്തെ ഇപ്പോഴും അവിഹിതമായി കൊണ്ട് നടക്കുന്ന വിജയ്ക്കുമില്ല ചീത്തവിളി. കുടുംബം കലക്കിയെന്ന ആരോപണത്തിന്റെ മേൽ തൃഷയ്ക്കുമില്ല ചീത്തവിളി. കാരണം വിജയ്ക്ക് അധികാരമുണ്ടല്ലോ. അധികാരത്തിന്റെ ബലമുണ്ടല്ലോ. അതുകൊണ്ട് തന്നെ അയാളുടെ അവിഹിത കഥകളെ പോലും സംരക്ഷിക്കേണ്ട ബാധ്യത ഇപ്പോൾ ജനങ്ങൾക്കാണല്ലോ. അതുപോലെ ആളുകൾക്ക് ആരെയാണ് ഇഷ്ടം, ആരെയാണ് വെറുപ്പ് എന്നതിനനുസരിച്ചാണ് പലപ്പോഴും സമൂഹത്തിന്റെ മൊറാലിറ്റി വർക്ക്‌ ചെയ്യുന്നത്.

ആളുകൾക്ക് ദിലീപ്-കാവ്യ ബന്ധം ഇഷ്ടമില്ലാത്തത് കൊണ്ട് ധാർമ്മികബോധം കൂടും. വിജയ്-തൃഷ ജോഡിയെ ഇഷ്ടമുള്ളത് കൊണ്ട് ധാർമികബോധം കുറയും. അത്ര തന്നെ. സത്യത്തിൽ ഇമേജ് കാക്കാൻ തയ്യാറായ ഒരു സംരക്ഷണ വലയം ഉണ്ടെങ്കിൽ ആരോപണങ്ങൾ പോലും ഏസ്തറ്റിക്കാകും.

Vijay Trisha

അത്തരമൊരു വലയം ഇല്ലെങ്കിൽ ജീവിതം മുഴുവൻ ക്യാരക്ടർ അസാസിനേഷൻ അനുഭവിക്കേണ്ടി വരികയും ചെയ്യും. അതിനുള്ള പെർഫെക്ട് ഉദാഹരണമാണല്ലോ കാവ്യയും തൃഷയുമൊക്കെ. ഇതാണ് റിയൽ ഇരട്ടത്താപ്പ് എന്നായിരുന്നു കുറിപ്പ്. അതേസമയം കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നു. ദിലീപിനെതിരെ ഗുരുതരമായ ആരോപണമാണ് നിലനിൽക്കുന്നത്. അതാണ് ജനങ്ങൾ പ്രതികരിക്കാൻ കാരണം.

അങ്ങനെയൊരു റീസൺ വിജയ്-തൃഷ റിലേഷനിൽ ഇല്ല. അതാണ് പോയിന്റ് അല്ലാതെ ഇരട്ടത്താപ്പ് ഒന്നും അല്ല, തമിഴ് മക്കളും കേരള മക്കളും രണ്ട് ധ്രുവങ്ങളിലാണ് ജീവിതം. തമിഴിൽ ആരാധനയാണ് വോട്ടിന് ആധാരം. എംജിആർ മലയാളിയായിട്ട് പോലും സൂപ്പർതാരം എന്ന ആരാധന മൂലമാണ് ദൈവമാക്കിയത്. അയാൾക്കും പരസ്യമായി അവിഹിതം ഉണ്ടായിരുന്നു. അവർക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത് പോലും ആ സഹതാപ തരംഗം ഉള്ളതുകൊണ്ടായിരുന്നു.

ആ സംഭവത്തോടെ അധികം മിണ്ടാതെയായി! വിജയുടെ മനസിലെ ഏറ്റവും വലിയ ദു:ഖം! ഇന്നും കണ്ണ് നിറയും!
ആ സംഭവത്തോടെ അധികം മിണ്ടാതെയായി! വിജയുടെ മനസിലെ ഏറ്റവും വലിയ ദു:ഖം! ഇന്നും കണ്ണ് നിറയും!

പക്ഷെ മലയാളികൾക്ക് ചിന്തയും വിവേകവും ആരാധനക്ക് അടിയറവയ്ക്കാനുള്ള പോഴത്തരം ഇല്ല. അതുകൊണ്ടാണ് കേരളം എന്നും വ്യത്യസ്തമായി നിൽക്കുന്നതും. പിന്നെ പണക്കൊഴുപ്പ് എല്ലാ ഇടങ്ങളിലും സ്വാധീനിക്കുന്നുണ്ട്. അത് വ്യക്തി സഹജമാണ്. സംസ്ഥാന സഹജമല്ല എന്നും ഒരാൾ കുറിച്ചു. അനുകൂലിച്ചും കമന്റുകളുണ്ട്.

Read more about: vijay trisha kavya dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X