മഞ്ജുവിനെ പോലെ സംഗീത പ്രശസ്തയല്ലാത്തത് കൊണ്ടാണോ? കാവ്യക്ക് അധിക്ഷേപങ്ങൾ, തൃഷയ്ക്ക് വരവേൽപ്പ്
തമിഴ്നാട്ടിലേത് പോലെ കേരളത്തിലും ഇന്ന് വിജയും തൃഷയും വലിയ ചർച്ചാ വിഷയമാണ്. ചരിത്ര വിജയം നേടി തമിഴ്നാടിന്റെ അധികാരം സ്വന്തമാക്കിയ വിജയുടെ ജീവിച പങ്കാളി തൃഷയാണെന്ന് ആരാധകരുൾപ്പെടെ ഇന്ന് തിരിച്ചറിയുന്നു. ഗോസിപ്പുകളെല്ലാം സത്യമായതിന്റെ ആശ്ചര്യം പലർക്കുമുണ്ട്. ഹിറ്റ് ജോഡി ജീവിതത്തിലും പങ്കാളികളായതിന്റെ സന്തോഷത്തിലാണ് ആരാധകർ. വിജയ്-തൃഷ റീലുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ആരാധകർ വിവാഹേതര ബന്ധത്തെ നോർമലെെസ് ചെയ്യുന്നു എന്ന വിമർശനം വരുന്നുണ്ട്.
ഇതിനിടെ മലയാളികൾ ദിലീപിനെയും കാവ്യ മാധവനെയും കുറിച്ച് സംസാരിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വരുന്ന താരദമ്പതികളാണ് ഇവർ. ദിലീപ് മുൻഭാര്യ നടി മഞ്ജു വാര്യരുമായി പിരിഞ്ഞ ശേഷമാണ് കാവ്യയെ വിവാഹം ചെയ്തത്. മഞ്ജുവിന്റെ കുടുംബം തകർത്തു എന്ന കുറ്റപ്പെടുത്തൽ കാവ്യക്കും മഞ്ജുവിനെ ചതിച്ചു എന്ന കുറ്റപ്പെടുത്തൽ ദിലീപിനും നേരിടേണ്ടി വരുന്നു.

എന്നാൽ വിജയ്ക്കോ തൃഷയ്ക്കോ ഈ വിമർശനം കാര്യമായി കേൾക്കേണ്ടി വരുന്നില്ല. ആരാധകർ ഇവരെ ആഘോഷിക്കുകയാണ്. വിജയ് തെരഞ്ഞെടുപ്പിൽ വിജയിച്ച ദിവസം താരത്തെ കാണാൻ തൃഷ വീട്ടിലെത്തി. നിയമപരമായി വിജയ് ഇപ്പോഴും സംഗീതയുടെ ഭർത്താവാണ്. എന്നിട്ടും ഇതൊന്നും ആരാധകർ കണക്കാക്കുന്നില്ല. മകൻ ജേസൺ സഞ്ജയ് വിജയ്ക്ക് എതിരാണ്. അമ്മയ്ക്കൊപ്പമാണ് ജേസൺ സഞ്ജയ്. എന്നാൽ മറുവശത്ത് ദിലീപിനൊപ്പമാണ് മകൾ മീനാക്ഷി.
കാവ്യക്ക് ഇന്നും സോഷ്യൽ മീഡിയയിൽ കടുത്ത സെെബർ ആക്രമണം നേരിടേണ്ടി വരുന്നു. മഞ്ജു വാര്യർക്ക് ജനങ്ങളുടെ മനസിലുള്ള സ്ഥാനമാണ് ഇത്രയധികം വിമർശനം വരാൻ കാരണം. എന്നാൽ സംഗീത മഞ്ജുവിനെ പോലെ പ്രശസ്തയല്ല. അതിനാൽ വിജയ് ആരാധകർ ഇവരെ സൗകര്യപൂർവം മറക്കുന്നു.മഞ്ജുവിന് വേണ്ടി ഇന്നും സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുന്നവരുണ്ട്.
മഞ്ജു വിവാഹമോചന സമയത്ത് കാവ്യക്കെതിരെയോ ദിലീപിനെതിരെയോ ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാൽ സംഗീത വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നുണ്ട്. വിജയ് തന്നെ പൂർണമായും അവഗണിച്ചു, നടിയുമായി യാത്ര പോയി തനിക്കും മക്കൾക്കും മാനക്കേടുണ്ടാക്കി എന്നിങ്ങനെ നിരവധി ആരോപണങ്ങൾ സംഗീത ഉന്നയിക്കുന്നുണ്ട്. എന്നാൽ ആരാധകർ ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല.
കാവ്യയിൽ നിന്ന് തൃഷയും വ്യത്യസ്തയാണ്. വിജയ് തന്റേതാണെന്ന് പറയാതെ പറഞ്ഞ് കൊണ്ടിരിക്കുകയാണ് തൃഷ. പോസ്റ്റുകളിൽ നിന്ന് ഇത് വ്യക്തമാണ്. തനിക്ക് വരുന്ന കുറ്റപ്പെടുത്തലുകൾ തൃഷ കാര്യമാക്കുന്നില്ല. സിനിമാ രംഗത്ത് നിരവധി പേർ തൃഷയെ പിന്തുണയ്ക്കുന്നു. സിനിമാ രംഗത്ത് തൃഷ ഇപ്പോഴും സജീവമാണ്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ അഭിനയ രംഗത്ത് നിന്നും പൂർണമായി മാറി നിൽക്കുകയാണ്.


Click it and Unblock the Notifications

