ഇറങ്ങും മുമ്പ് സം​ഗീതയൊരുക്കിയ പണി, തിരിച്ചെത്തിയാൽ തൃഷയുടെ പിറന്നാളും; വിജയ്ക്ക് പരീക്ഷണങ്ങളുടെ നാളുകൾ

'വിനാശ കാലേ വിപരീത ബുദ്ധി' എന്നാണ് നടൻ വിജയുടെ ഇപ്പോഴത്തെ പോക്ക് കണ്ട് ആരാധകർ ഉൾപ്പെ‌ടെ പറയുന്നത്. ജീവിതത്തിൽ നിർണായക ഘട്ടത്തിലാണ് വിജയ് ഇന്ന്. തന്റെ കാലങ്ങളായുള്ള സ്വപ്നമായ രാഷ്ട്രീയത്തിലേക്ക് വിജയ് ഇറങ്ങിക്കഴിഞ്ഞു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 23 നാണ്. കന്നിയങ്കത്തിന് വിജയ് ഒരുങ്ങുമ്പോൾ അണികൾക്കുൾപ്പെടെ ആശങ്കയുണ്ട്. വിജയ്ക്ക് ഇതുവരെയുള്ളതിൽ ഏറ്റവും മോശം പ്രതിഛായയാണ് ഇപ്പോൾ. ഭാര്യ സം​ഗീത വിവാഹമോചന ഹർജി നൽകിയത് ഈയടുത്താണ്.

ഇവളെ വേണമെന്ന വാശി! ഒരേയൊരു കാര്യത്തിലായിരുന്നു നിർബന്ധം! മാതം​ഗിയെക്കുറിച്ച് ലക്ഷ്മി പ്രിയ
ഇവളെ വേണമെന്ന വാശി! ഒരേയൊരു കാര്യത്തിലായിരുന്നു നിർബന്ധം! മാതം​ഗിയെക്കുറിച്ച് ലക്ഷ്മി പ്രിയ

ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നാണ് സം​ഗീതയുടെ ആരോപണം. ഈ നടി തൃഷയാണെന്ന വാദം ശക്തമാണ്. വിജയ്ക്കൊപ്പം തൃഷ ഇതിനിടെ ഒരു ചടങ്ങിനെത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇലക്ഷനടുപ്പിച്ചുണ്ടായ ഈ സംഭവ വികാസങ്ങളിൽ വിജയ്നേക്കാൾ ആശങ്ക ഇപ്പോൾ അണികൾക്കാണ്. വിജയ്ക്ക് എങ്ങോട്ട് തിരിഞ്ഞാലും വിനയാകുന്ന സാഹചര്യമാണിപ്പോൾ. ഏപ്രിൽ 20 നാണ് സം​ഗീത നൽകിയ ഡിവോഴ്സ് ഹർജി കുടുംബ കോടതി പരി​ഗണിക്കുന്നത്. ഏപ്രിൽ 23 നാണ് തമിഴ്നാട് തെരഞ്ഞെടുപ്പ്. കോടതിയിൽ വിജയ് ഉന്നയിക്കുന്ന വാദങ്ങളും സം​ഗീതയുടെ വാദങ്ങളുമെല്ലാം ജനങ്ങളെ സ്വാധീനിച്ചേക്കും.

Vijay

ഈ രണ്ട് കടമ്പ കഴിഞ്ഞാലും സംഭവ വികാസങ്ങൾ തീരുന്നില്ല. മെയ് നാലിനാണ് വോട്ടെണ്ണൽ. ഇതേ ദിവസമാണ് തൃഷയുടെ പിറന്നാൾ. ഇലക്ഷനിൽ തോറ്റാൽ പല അഭിപ്രായങ്ങൾ വരും. വിജയ്നെപ്രശ്നങ്ങളൊന്നും ബാധിക്കുന്നില്ലെങ്കിലും തൃഷ മാനസികമായി സമ്മർദ്ദങ്ങൾ നേരിട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. സംവിധായകൻ ആലപ്പി അഷ്റഫ് ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്.

യഥാർത്ഥ പ്രായം 42, പക്ഷെ ഇന്റർനെറ്റിൽ തിരഞ്ഞാൽ 39; ദുൽഖറിന്റെ പ്രായം പിറകോട്ടാണോയെന്ന് ചോദ്യങ്ങൾ
യഥാർത്ഥ പ്രായം 42, പക്ഷെ ഇന്റർനെറ്റിൽ തിരഞ്ഞാൽ 39; ദുൽഖറിന്റെ പ്രായം പിറകോട്ടാണോയെന്ന് ചോദ്യങ്ങൾ

കഴിഞ്ഞ വർഷം തൃഷ മാനസിക സമ്മർദ്ദം കാരണം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുന്നു, അഭിനയം നിർത്തുന്നു എന്നൊക്കെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആ തീരുമാനങ്ങളിൽ നിന്നും മാറിയതെന്നും പറയപ്പെടുന്നെന്നാണ് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞത്. കഴിഞ്ഞ വർഷം തൃഷ വല്ലാതെ മെലിഞ്ഞ് പോയ സമയത്തും സോഷ്യൽ മീഡിയയിൽ മാനസിക സമ്മർദ്ദമാണോ എന്ന ചോദ്യങ്ങൾ വന്നിരുന്നു. വലിയ പ്രശ്നങ്ങളാണ് വിജയ് കുറച്ച് നാളുകളായി നേരിടുന്നത്.

കാരൂർ ദുരന്തമുണ്ടാക്കിയ പ്രശ്നങ്ങൾ മാറുന്നതിന് മുമ്പ് ഭാര്യ സം​ഗീത വി​വാഹമോചനക്കേസ് ഫയൽ ചെയ്തു. അതും ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്. ഇത്രയും പ്രശ്നങ്ങൾ നേരിട്ടിട്ടും വിജയ് പിന്നോട്ടില്ല. മകൻ ജേസൺ സഞ്ജയ് ഇതിനിടെ തന്റെ പേരിൽ നിന്നും വിജയുടെ പേര് നീക്കി. ജേസൺ സഞ്ജയ് എസ് എന്നാണ് ഇപ്പോൾ താരപുത്രന്റെ ഔദ്യോ​ഗിക പേര്. എസ് എന്നത് സം​ഗീതയെ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം വിജയും ജേസണും ഏറെക്കാലമായി അകൽച്ചയിലാണ്. ജേസൺ ആദ്യമായി സംവിധാനം ചെയ്ത സി​ഗ്മ എന്ന സിനിമ ഈ വർഷം റിലീസ് ചെയ്യും.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X