കാത്തിരിക്കേണ്ട, അവർ ഒന്നിക്കില്ല, വിജയ്ക്ക് സം​ഗീതയോടുള്ള ദേഷ്യം ഇരട്ടിച്ചു; വെളിപ്പെടുത്തലുമായി ബിസ്മി

വിജയും സം​ഗീതയും വീണ്ടും ഒരുമിക്കുകയാണെന്നും ഡിവോഴ്സ് കേസ് പിൻവലിക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി റിപ്പോർട്ടുകൾ വന്നിരുന്നു. വിജയുടെ പിറന്നാൾ ദിനമായ ഇന്ന് ഇക്കാര്യം അറിയിക്കുമെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെ തള്ളിക്കളയുകയാണ് ഫിലിം ജേർണലിസ്റ്റ് ബിസ്മി.

എനിക്കറിയാവുന്നിടത്തോളം അങ്ങനെ നടക്കില്ല. 2017 മുതലേ ഇവർ തമ്മിൽ പ്രശ്നമുണ്ട്. ഞാനായിട്ട് വിവാഹമോചനത്തിന് മുൻകെെ എടുക്കരുത്. സം​ഗീത തീരുമാനിച്ചാൽ തടുക്കുകയും ചെയ്യരുത് എന്നായിരുന്നു വിജയ് ചിന്തിച്ചത്. കോടതിയെ സമീപിക്കുന്നതിന് മുമ്പ് സെറ്റിൽമെന്റ് ചർച്ച നടന്നു. അവിടെ സം​ഗീതയുടെ ഡിമാന്റ് വിജയ്ക്ക് അം​ഗീകരിക്കാനായില്ല. 100-200 കോടി പണം ആവശ്യപ്പെട്ടത് വിജയ് സമ്മതിച്ചില്ല. ഒരു ഘട്ടത്തിൽ സം​ഗീത കോടതിയിൽ പോയി.

Vijay

സം​ഗീതയെ ഇതിന് പ്രേരിപ്പിച്ച കുടുംബമേത് എന്നെല്ലാം വിജയ്ക്ക് അറിയാം. അത് വിജയുടെ ദേഷ്യത്തെ പല മടങ്ങ് കൂട്ടി. ചോദിക്കുന്ന പണം കൊടുക്കരുത് എന്ന പിടിവാശി കൂട്ടി. വിജയും സം​ഗീതയും ഒരുമിക്കാൻ പോകുന്നു, ഒരുമിച്ചു എന്നെല്ലാം പറയുന്നത് ആരാധകരുടെ ആ​ഗ്രഹം മാത്രമാണ്. വിജയും സം​ഗീതയും വീണ്ടും ഒന്നിച്ചു, ദെെവത്തിന് നന്ദി എന്നെല്ലാം ഞാൻ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. താൻ ഇത് കണ്ട് ചിരിക്കാറാണെന്നും ബിസ്മി പറയുന്നു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X