ഡാഡി എപ്പോഴാണ് വരിക; എല്ലാത്തിനും നിയന്ത്രണം, മകളുടെ ചോദ്യം കാതിലുണ്ട്, തൃഷയുടെ ബെസ്റ്റ്ഫ്രണ്ട് നടന്റെ അമ്മ!
ഫാമിലി മാൻ ഇമേജായിരുന്നു അടുത്ത കാലം വരെ വിജയിയ്ക്ക്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൃഷയുമായി ചേർത്ത് വിജയിയുടെ പേരിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നുവെങ്കിലും നടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതുകൊണ്ട് ഇമേജ് തകർക്കാൻ എതിർകക്ഷിക്കാർ ചെയ്യുന്നതാണെന്ന് വിശ്വസിച്ചിരുന്നവരായിരുന്നു ആരാധകർ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്റെ ഭാര്യ ഡിവോഴ്സ് കേസ് ഫയൽ ചെയ്തതോടെ ഗോസിപ്പുകൾ സത്യമാകുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്.
വിജയ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ചടങ്ങിലെ വിശിഷ്ടാതിഥികളിൽ ഒരാൾ തൃഷയായിരുന്നു. നടന്റെ മക്കളെങ്കിലും എത്തിച്ചേരുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും ഉണ്ടായില്ല. മകളെ അത്രയേറെ സ്നേഹിച്ചിരുന്ന ഒരാളാണ് താരം. വർഷങ്ങൾക്ക് മുമ്പ് സിനിമയുടെ പ്രമോഷനായി ടിവി ചാനലിൽ നടൻ എത്തിയിരുന്നു.

അന്ന് ഫോൺകോൾ വഴി ഡാഡിയും മകളും തമ്മിലുള്ള രസകരമായ സംഭാഷണവും കുസൃതികളും സ്നേഹവും പ്രേക്ഷകർ കണ്ടതുമാണ്. ഡാഡി എന്ന് മകൾ ദിവ്യ സാഷ വിളിക്കുന്നതും എപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ചോദ്യവും ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. തെറി സിനിമയിൽ വിജയിക്കൊപ്പം ടെയ്ൽ എന്റിൽ മകൾ അഭിനയിച്ചിട്ടുമുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി മക്കളിൽ നിന്നും അകന്ന് കഴിയുകയാണ് വിജയ്. ദിവ്യ സാഷയുടെ സ്കൂൾ ഗ്രാജുവേഷൻ ചടങ്ങിന് പോലും നടൻ എത്തിയിരുന്നില്ല. അച്ഛന്റെ സ്ഥാനത്ത് നടന്റെ മകൻ സഞ്ജയ് ആയിരുന്നു ഉണ്ടായിരുന്നത്. നല്ല ഭർത്താവാകാൻ കഴിഞ്ഞില്ലെങ്കിലും നല്ല അച്ഛനാകാൻ മറന്ന് പോകരുതെന്നും മക്കളിൽ നിന്നും അകന്ന് കഴിയരുതെന്നുമാണ് പഴയ വീഡിയോയ്ക്ക് വന്ന കമന്റുകൾ.
വിജയിയുമായി പ്രണയത്തിലായശേഷം തൃഷയുടെ അവരുടെ കുടുംബകാര്യങ്ങളെ നിയന്ത്രിക്കുന്നതെന്ന് ഒരു അഭിമുഖത്തിൽ ഗായിക സുചിത്ര പറഞ്ഞിരുന്നു. ആ വീഡിയോയും ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. തൃഷയുമായുള്ള ബന്ധത്തിൽ നിന്നും വിജയിയെ രക്ഷിക്കാൻ സംഗീതയ്ക്കായില്ല. എത്രതന്നെ അതിൽ നിന്നും പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചാലും വിജയ് വീണ്ടും ആ അഴുക്ക് ചാനിൽ തന്നെ പോയി വീഴും.
ഒരു ഘട്ടം കഴിഞ്ഞപ്പോൾ വിജയിയുടെ കുടുംബത്തെ കൺട്രോൾ ചെയ്യുന്നത് പോലും തൃഷയായി. മോളോട് സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ പറയൂ. മകൻ സംവിധായകനാകാൻ പോവുകയാണെന്ന് പറയൂ. മക്കൾ രണ്ടുപേരും സിനിമയിലേക്ക് വരുമെന്ന് പ്രേക്ഷകരോട് പറയൂ എന്നിങ്ങനെയുള്ള ഐഡിയകളെല്ലാം വിജയിക്കുള്ളിൽ തൃഷ ഇഞ്ചക്ട് ചെയ്യുമായിരുന്നു.

ഇതെല്ലാം നമ്മൾ കേൾക്കുന്നത് വിജയിയുടെ വായിൽ നിന്നാണെങ്കിലും തലയിണമന്ത്രം തൃഷയുടേതാണ്. സാത്താൻ വിജയിക്ക് എല്ലാം ഓതി കൊടുത്ത് തുടങ്ങി. വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖർ പോലും തൃഷയുടെ കൺട്രോളിലാണ്. ബെസ്റ്റ്ഫ്രണ്ട്സിനെപ്പോലെയായി എന്ന രീതിക്ക് എല്ലാം മാറ്റി. വിജയിയുടെ ഗേൾഫ്രണ്ട് തന്റെ അമ്മായിയമ്മയുടെ ബെസ്റ്റ്ഫ്രണ്ടായി എന്നത് സംഗീതയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ്.
മുമ്പ് നല്ലവനായിരുന്ന വിജയി ഇപ്പോൾ ഒരുപാട് മാറി. വാക്ക് തർക്കം ഉണ്ടായിരുന്നുവെങ്കിലും ഭാര്യയെ അടിക്കുന്ന ആളായിരുന്നില്ല വിജയ്. പക്ഷെ തൃഷയുടെ വാക്കുകേട്ട് വിജയ് അതും ചെയ്തു. മക്കൾ നോക്കി നിൽക്കുകയായിരുന്നു. തൃഷ ആന്റി എന്നായിരുന്നു അതുവരെ വിജയിയുടെ മക്കൾ നടിയെ വിളിച്ചിരുന്നു. അതിനുശേഷം അത് നിർത്തി എന്നായിരുന്നു സുചിത്ര പറഞ്ഞത്.
സംഗീത-വിജയ് വിവാഹമോചന കേസ് ജൂണിലാണ് കോടതി തുടർ നടപടികൾക്കായി പരിഗണിക്കുക. ലിയോ റിലീസായശേഷം കുറച്ച് കാലം വരെ മകൻ വിജയിയെ ഫോളോ ചെയ്യുകയും നടന്റെ സിനിമയെ സോഷ്യൽമീഡിയ വഴി പ്രമോട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തൃഷയുമായി ചേർത്തുള്ള ഗോസിപ്പ് ശക്തമായതോടെ സഞ്ജയ് വിജയിയെ അൺഫോളോ ചെയ്തു. മക്കൾ രണ്ടുപേരും സംഗീതയുടെ പക്ഷത്താണെന്നാണ് വ്യക്തമാകുന്നത്.


Click it and Unblock the Notifications


