മക്കളെ മറന്ന് നടിക്കൊപ്പം വിജയിയുടെ ആഘോഷം, മകൾക്ക് കരുത്തായി സംഗീത, അമ്മയോളം പോന്നൊരു തണൽ വേറെയില്ല!

കഴിഞ്ഞ കുറച്ച് മാസങ്ങളായി നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനിടെ വിജയിയുടെ ഭാര്യ സം​ഗീത സ്വർണ്ണലിംഗവും മകൾ ദിവ്യ സാഷയും ഉൾപ്പെടുന്ന ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഒരു അത്‌ലറ്റിക്‌സ് മത്സരത്തിനിടെയിലുള്ള ഇരുവരുടേയും വീഡിയോയാണ് പ്രചരിക്കുന്നത്.

കുടുംബഫോട്ടോ നീക്കി, പ്രശ്നങ്ങൾ പുകയുന്നു? സ്വത്തു തർക്കമായിരിക്കുമെന്ന് റെഡിറ്റ് യൂസേർസ്; ചർച്ച
കുടുംബഫോട്ടോ നീക്കി, പ്രശ്നങ്ങൾ പുകയുന്നു? സ്വത്തു തർക്കമായിരിക്കുമെന്ന് റെഡിറ്റ് യൂസേർസ്; ചർച്ച

മത്സരത്തിലെ ഓട്ടയിനത്തിൽ പങ്കെടുത്ത ദിവ്യ സാഷ ഫിനിഷിംഗ് ലൈൻ കടന്നതിന് പിന്നാലെ മൈതാനത്തിന്റെ ഒരുവശത്ത് കാത്തുനിന്നിരുന്ന അമ്മ സംഗീതയുടെ അടുത്തേക്ക് ഓടിയെത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. വലിയ പുഞ്ചിരിയോടെ മകളെ വരവേൽക്കുന്ന സംഗീതയുടെ മുഖത്തെ സന്തോഷവും അഭിമാനവും ആരാധകരുടെ മനസ് കീഴടക്കുകയാണ്.

Vijay Daughter Divya Saasha

അമ്മയും മകളും തമ്മിലുള്ള ഈ മനോഹര നിമിഷം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇത്രയും വർഷങ്ങൾക്കിടെ ദിവ്യ സാഷ എത്രത്തോളം വളർന്നുവെന്നത് കണ്ടാണ് പലരും അത്ഭുതപ്പെടുന്നത്. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തെയും സ്നേഹത്തെയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്.

അതേസമയം മത്സരത്തിൽ പങ്കെടുത്ത ദിവ്യ സാഷയ്ക്കും നിരവധി പേർ അഭിനന്ദനങ്ങൾ നേർന്നു. ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും മത്സരത്തിൽ പങ്കെടുത്ത താരപുത്രിക്ക് ഭാവിയിലെ നേട്ടങ്ങൾക്കായി ആശംസകളും ലഭിക്കുന്നുണ്ട്. വളരെ സ്വകാര്യമായ ജീവിതം നയിക്കുന്ന ദിവ്യ സാഷയുടെ അപൂർവ ദൃശ്യങ്ങൾ പുറത്തുവന്നതും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

എന്ത് ധൈര്യത്തിലാണ് നീ എന്നോട് പണം ചോദിച്ചത്?; ദിലീപേട്ടനോട് പതിനായിരം രൂപ ചോദിച്ചപ്പോൾ വന്ന പ്രതികരണം; അനീഷ്
എന്ത് ധൈര്യത്തിലാണ് നീ എന്നോട് പണം ചോദിച്ചത്?; ദിലീപേട്ടനോട് പതിനായിരം രൂപ ചോദിച്ചപ്പോൾ വന്ന പ്രതികരണം; അനീഷ്

ലളിതമായതെങ്കിലും ഹൃദയസ്പർശിയായ ഈ വീഡിയോ വീണ്ടും ഒരിക്കൽ കൂടി കുടുംബബന്ധങ്ങളുടെ സൗന്ദര്യവും ചെറിയ നിമിഷങ്ങളുടെ വിലയും ഓർമ്മിപ്പിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. ദിവ്യയെ അഭിനന്ദിക്കുന്നതോടൊപ്പം വിജയിയെ വിമർശിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മക്കളെ മറന്ന് എങ്ങനെ മറ്റൊരു സ്ത്രീക്കൊപ്പം സന്തോഷിക്കാൻ വിജയ്ക്ക് കഴിയുന്നുവെന്ന തരത്തിലും കമന്റുകളുണ്ട്.

അമ്മയോളം പോന്നൊരു തണൽ വേറെയുണ്ടോ?പകരം വെക്കാനില്ലാത്ത സ്നേഹം, അച്ഛൻ നടിക്കൊപ്പം ബെർത്ത് ഡെ ആഘോഷം പൊടിപൊടിക്കുമ്പോൾ സം​ഗീത മകൾ സാഷയ്ക്ക് മത്സരത്തിൽ മുന്നേറാൻ പ്രചോദനം നൽകുന്നു, വിജയ്ക്ക് എങ്ങനെ കഴിയുന്നു മക്കളെയൊക്കെ മറന്ന് കൊണ്ടുള്ളൊരു ആഘോഷത്തിന്.

Vijay Daughter Divya Saasha

ഉന്നത പദവിയിൽ ഇരിക്കുന്നവർ ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യാൻ പാടില്ല. ജനങ്ങൾക്ക് എല്ലാം. കൊണ്ടും മാതൃക ആവേണ്ടവരാവണം ഓരോ ഉന്നത പദവി അലങ്കരിക്കുന്നവരും, ഈ ഒരു കാര്യത്തിൽ മാത്രമാണ് വിജയോട് വിയോജിപ്പുള്ളത് എന്നാണ് ഒരു വിഭാ​ഗം ആളുകൾ കുറിച്ചത്. അതേസമയം സം​ഗീതയുടേയും മകളുടേയും വീഡിയോ മൂന്ന് വർഷം പഴക്കമുള്ളതാണെന്നും ചിലർ കുറിച്ചു. മകളുടെ വീഡിയോ 2023 ലെ aisc സ്കൂളിൽ പഠിക്കുന്ന ടൈമിൽ ഉള്ളതാണ്.

ഇപ്പോൾ ആ കുട്ടി യുഎസ്സി എന്ന അമേരിക്കയിലെ കോളേജിലാണ് എന്നും ചിലർ കുറിച്ചു. അതേസമയം വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ പങ്കുവെച്ച ഫോട്ടോ എഐ ജനറേറ്റഡാണെന്ന ആരോപണവും ഉയരുന്നുണ്ട്. വിജയുടെ ഷർട്ടും ലുക്കും 2024ൽ ഉള്ളതാണ്. വിജയ് അതേ ഷർട്ടിലും ലുക്കിലുമുള്ള വേറെ കുറേ ഫോട്ടോസ് 2024ൽ ഫാൻസിൻ്റെ കൂടെ എടുത്തിരുന്നു എന്നാണ് ഒരാൾ കുറിച്ചത്.

പേടിയാകുന്നു മോളേ... എന്നാലും ഞാൻ ഇത് കൊണ്ടുവരികയാണേ; സ്വർണ്ണക്കടത്തിൽ സജ്നയ്ക്കും റസൂലിനും പങ്ക്; ദിയ സന!
പേടിയാകുന്നു മോളേ... എന്നാലും ഞാൻ ഇത് കൊണ്ടുവരികയാണേ; സ്വർണ്ണക്കടത്തിൽ സജ്നയ്ക്കും റസൂലിനും പങ്ക്; ദിയ സന!

​ഗായിക സുചിത്രയും തൃഷ പങ്കുവെച്ചത് എഐ ജനറേറ്റഡ് ഫോട്ടോയാണെന്ന് ആരോപിച്ച് എത്തിയിരുന്നു. നടിയുമായി ഭർത്താവിനുള്ള അവി​ഹിതബന്ധമാണ് വിവാഹമോചനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ​ഹർജിയിൽ സം​ഗീത വ്യക്തിമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി വിജയിയുടെ എല്ലാ പിറന്നാളിനും മുടങ്ങാതെ ബെർത്ത് ഡെ വിഷും ഫോട്ടോയും തൃഷ പങ്കിടാറുണ്ട്. 2021 മുതൽ ഇരുവരും അടുപ്പത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X