ഓരോ വീടും വിജയ്ക്ക് വേണ്ടി വിറ്റു, പക്ഷെ...; മാസത്തിലൊരിക്കലെങ്കിലും മകനെ കാണാൻ കാത്ത് മാതാപിതാക്കൾ
വിജയ് തന്റെ അനുയായികളുടെ വലയത്തിനുള്ളിലാണെന്നും പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും ഏറെക്കാലമായി കോളിവുഡിൽ വാദമുണ്ട്. ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതോടെ ഈ വാദം ശക്തമായി. പിതാവ് എസ് എ ചന്ദ്രശേഖറിന് പോലും വിജയിലേക്ക് പെട്ടെന്ന് എത്തിപ്പെടാൻ പറ്റില്ല. പലപ്പോഴും ചുറ്റും കൂടിയിരിക്കുന്ന ഈ ആളുകൾ കാരണം വിജയ്ക്ക് യാഥാർത്ഥ്യങ്ങൾ മനസിലാക്കാനാകുന്നില്ലെന്ന് തമിഴ് ഫിലിം ജേർണലിസ്റ്റുകൾ പറയാറുണ്ട്. വിജയ്ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങളെക്കുറിച്ച് പിതാവ് എസ് എ ചന്ദ്രശേഖർ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വിജയുടെ മുഖം പണം സ്ക്രീനിൽ കാണാൻ പറ്റുന്നതാണോ എന്ന് ഏതോ ഒരാൾ ചോദിച്ചു. ഈ മുഖം നീ കണ്ടേ പറ്റൂ എന്ന് പറഞ്ഞ് ഓരോ പടത്തിനും ഓരോ വീട് ഞാൻ വിറ്റു. അങ്ങനെ വിറ്റ് വിറ്റ് മൂന്നാമത്തെ പടം രസികൻ വലിയ ഹിറ്റായി. അങ്ങനെ വിജയുടെ മുഖം അവർക്കെല്ലാം കാണേണ്ടി വന്നെന്നാണ് എസ് എ ചന്ദ്രശേഖർ പറഞ്ഞത്. വിജയ് ഒരു മകനെന്ന രീതിയിൽ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും എസ്എ ചന്ദ്രശേഖർ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ വീട്ടിൽ വരണം. അര മണിക്കൂർ ഞങ്ങളോട് രണ്ട് പേരോടും സംസാരിക്കണം.

ഹായ് അപ്പ, ഹായ് അമ്മ എന്ന് പറഞ്ഞ് വരണം. ഇത് ചെറിയ കാര്യമല്ല. എത്ര തിരക്കായാലും മാസത്തിൽ വീട്ടിൽ വരണം. എനിക്കത് വലിയ കാര്യമാണ് എന്ന് എസ് എ ചന്ദ്രശേഖർ പറഞ്ഞു. അത്രയധികം മകനെ സ്നേഹിച്ച വിജയ് പക്ഷെ ഒരിക്കൽ അച്ഛനെതിരെ നീങ്ങിയിട്ടുണ്ട്. 2020 ലായിരുന്നു ഈ സംഭവം. വിജയ് മക്കൾ ഇയക്കം എന്ന പേരിൽ എസ് എ ചന്ദ്രശേഖർ രാഷ്ട്രീയ ഗ്രൂപ്പുണ്ടാക്കിയതായിരുന്നു കാരണം. ഇദ്ദേഹത്തിനും ഈ ഗ്രൂപ്പിന്റെ ഭാഗമായ 11 പേർക്കുമെതിരെ വിജയ് വക്കീൽ നോട്ടീസ് അയച്ചു. തന്റെ ഫോട്ടോയോ പേരോ ഈ ഗ്രൂപ്പിന് വേണ്ടി ഉപയോഗിക്കരുത് എന്നായിരുന്നു വിജയുടെ ആവശ്യം. വിയയുടെ അമ്മയ്ക്കെതിരെ ഉൾപ്പെടെയാണ് വിജയ് കേസ് ഫയൽ ചെയ്തത്. പിന്നീട് ഈ പ്രശ്നം പരിഹരിച്ചു.
സ്വന്തം കുടുംബത്തെ അവഗണിക്കുന്ന വിജയ്ക്ക് എങ്ങനെ ജനങ്ങളെ സേവിക്കാനാകുമെന്ന ചോദ്യം ശക്തമാകുന്നത് ഇക്കാരണങ്ങൾ കൊണ്ട് കൂടിയാണ്. അച്ഛൻ, ഭാര്യ, മക്കൾ എന്നിവരിൽ നിന്നെല്ലാം വിജയ് അകന്നു. ഇങ്ങനെയൊരാൾക്ക് എങ്ങനെ ജനമനസുകൾ മനസിലാക്കാൻ പറ്റുമെന്ന് വിമർശകർ ചോദിക്കുന്നു.


Click it and Unblock the Notifications
















