തൃഷയെ കണ്ടപ്പോൾ വിജയുടെ അമ്മയുടെ പ്രതികരണം, അനങ്ങാതെ പിതാവ്; വിജയുടെ ബന്ധുക്കൾക്ക് പ്രിയങ്കരി?

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി തൃഷ കൃഷ്ണനെത്തിയത് ചർച്ചയാകുന്നു. ഹർഷാരവങ്ങളോടെയാണ് തൃഷയെ വിജയ് ആരാധകർ വരവേറ്റത്. അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ എത്തിയത്. വിജയുടെ അമ്മയുടെ സഹോദരങ്ങളുടെ മക്കൾ തൃഷയെ കെട്ടിപ്പിടിച്ച് സ്വീകരിച്ചു. വളരെ സന്തോഷത്തിലാണ് ദൃശ്യങ്ങളിൽ തൃഷ. അതേസമയം ചിലർക്കെങ്കിലും അതൃപ്തിയുണ്ട്. വിജയുടെ ജീവിതത്തിൽ ചരിത്ര ദിനമാണിന്ന്. ഇന്ന് ഒപ്പം വേണ്ടത് ഭാര്യയും മക്കളുമാണ്. ഭാര്യയുമായി അകന്നെങ്കിലും മക്കളെങ്കിലും വേണ്ടതായിരുന്നു. എന്നാൽ തൃഷയ്ക്കാണ് വിജയ് പരി​ഗണന കൊടുത്തത്.

പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു! ഞങ്ങളിനി പഴയത് പോലെ! ഹരീഷിനൊപ്പം ബാദുഷ! ആ പൈസയോ എന്ന് ചോദ്യങ്ങള്‍
പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു! ഞങ്ങളിനി പഴയത് പോലെ! ഹരീഷിനൊപ്പം ബാദുഷ! ആ പൈസയോ എന്ന് ചോദ്യങ്ങള്‍

ഒരു മുഖ്യമന്ത്രിക്ക് ചേർന്ന പ്രവൃത്തിയില്ല ഇതെന്നാണ് വിമർശനം. എന്നാൽ എന്താണ് ഇവർക്കിടയിൽ നടന്നതെന്ന് അറിയാതെ അഭിപ്രായങ്ങൾ പറയരുതെന്നും വാദമുണ്ട്. വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ തൃഷ വന്നപ്പോൾ നടിയെ കെട്ടിപ്പിടിച്ചു. എന്നാൽ പിതാവ് എസ്എ ചന്ദ്രശേഖർ സീറ്റിൽ നിന്ന് എഴുന്നേറ്റിട്ടില്ല. എസ്എ ചന്ദ്രശേഖറിന് തൃഷയോട് ചെറിയ അമർഷമുണ്ടാകുമെന്ന് ഉറപ്പാണ്. മകന്റെ പ്രതിഛായക്ക് വലിയ പ്രാധാന്യം നൽകിയ അച്ഛനാണ് ഇദ്ദേഹം.

Vijay  Trisha

കരിയറിലെ തുടക്ക കാലത്ത് വിജയുടെ പേര് മോശമാകാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചയാളാണ് എസ്എ ചന്ദ്രശേഖർ. ഇന്ന് തൃഷയുടെ പേര് ചേർത്ത് വിജയ് ​ഗോസിപ്പ് കോളങ്ങളിൽ നിറയുന്നു. വിജയുടെ വിവാഹബന്ധം വേർപിരിയലിന്റെ വക്കിൽ. പേരക്കുട്ടികൾ പോലും കുടുംബത്തിൽ നിന്ന് അകന്ന് കഴിയുന്നു. ഇതെല്ലാം തൃഷയോട് ദേഷ്യം തോന്നാൻ എസ്എ ചന്ദ്രശേഖറിന് കാരണങ്ങളായിരിക്കാമെന്ന് വാദമുണ്ട്. എന്നാൽ ഇതിലൊന്നും മകനെ കുറ്റപ്പെടുത്താൻ എസ്എ ചന്ദ്രശേഖർ തയ്യാറാകുന്നില്ലെന്ന വശവുമുണ്ട്.

പല ദമ്പതികളും അക്കാലത്ത് അകന്നു, വിജയ്നെയും ബാധിച്ചത് അതേ പ്രശ്നം; സം​ഗീതയുമായി അകലാൻ കാരണം?
പല ദമ്പതികളും അക്കാലത്ത് അകന്നു, വിജയ്നെയും ബാധിച്ചത് അതേ പ്രശ്നം; സം​ഗീതയുമായി അകലാൻ കാരണം?

എസ്എ ചന്ദ്രശേഖറിന്റെ കണ്ണിൽ വിജയ് ഇന്നും ഉത്തമപുരുഷനായ മകനാണ്. വിജയ്ക്കെതിരെ വ്യക്തിഹത്യ നടക്കുന്നു എന്നാണ് എസ്എ ചന്ദ്രശേഖർ പറയുന്നത്. വിജയ് ഇത്തരക്കാരനാണ്, കുടുംബത്തിന് എതിരാണ്, അച്ഛനോടും അമ്മയോടും എതിർപ്പുണ്ട് എന്നിങ്ങനെ പറഞ്ഞ് വ്യക്തിഹത്യ നടത്തുന്നു. അതാണ് ഇപ്പോൾ പറയുന്ന വ്യക്തിപരമായ കാര്യങ്ങൾ. എപ്പോഴോ സംഭവിച്ച് സമരസപ്പെട്ട ഒരു വിഷയത്തെ ഇപ്പോൾ വലിച്ചിഴച്ചു. കഴിഞ്ഞ കാര്യമാണ്. അത് വീണ്ടും ഈ സമയത്ത് വരുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു.

വിജയ്ക്കെതിരെ ചില യൂട്യൂബ് ചാനലിൽ ആസൂത്രിതമായി തെറ്റായ പ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും എസ്എ ചന്ദ്രശേഖർ പറഞ്ഞിരുന്നു.
അതേസമയം വിജയുമായി ഒന്നര വർഷത്തോളം അകൽച്ചയിലായിരുന്നു എസ്എ ചന്ദ്രശേഖർ. വിജയുടെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റി പുകമറകൾ ഏറെയാണ്. ഒന്നിലും വ്യക്തത നൽകാൻ വിജയ് തയ്യാറുമല്ല. അതേസമയം സം​ഗീതയുടെ ആരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. തന്നെ പൂർണമായും വിജയ് അവ​ഗണിച്ചെന്നാണ് സം​ഗീത ആരോപിക്കുന്നത്. അകന്ന ശേഷം തനിക്ക് സാമ്പത്തിക, യാത്രാ വിലക്കുകൾ ഉണ്ടായി. മുമ്പുണ്ടായിരുന്ന സൗകര്യങ്ങൾ കുറഞ്ഞു. പ്രശ്നങ്ങൾ സംസാരിക്കാൻ ശ്രമിച്ചെങ്കിലും വിജയ് ഒഴിഞ്ഞ് മാറി. നടിയുമായുള്ള ബന്ധം നിർത്തുമെന്ന് പറഞ്ഞിട്ടും ഇത് തുടർന്ന് കൊണ്ടിരുന്നെന്നും സം​ഗീതയു‌ടെ ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നുണ്ട്.

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X