അത്യപൂർവ്വമായി മാത്രം സംഭവിക്കുന്നത്, ഭാഗ്യവശാൽ ഈ അമ്മക്ക് ആ ഭാഗ്യം ലഭിച്ചു, ഇതും വാഴ്ത്തിപ്പാടണം; കുറിപ്പ്

വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ ചരിത്രവിജയത്തിന് പിന്നാലെ നടൻ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞു. തെന്നിന്ത്യയൊട്ടാകെ ആവേശത്തോടെ കാത്തിരുന്നതും ഈ നിമിഷത്തിന് വേണ്ടിയായിരുന്നു. ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് താരം ഔദ്യോഗികമായി അധികാരമേറ്റത്. വേദിയിലേക്ക് എത്തിയ വിജയിയെ ആവേശത്തോടെയാണ് ആരാധകരും പ്രവർത്തകരും വരവേറ്റത്.

'ആ പെൺകുട്ടിയേയും കു‍ഞ്ഞിനേയും ഒഴിവാക്കാൻ വേണ്ടി ​ഗം​ഗ ചെയ്തത്, പേളി പുറത്ത് വന്നശേഷം അന്വേഷിക്കണമായിരുന്നു'
'ആ പെൺകുട്ടിയേയും കു‍ഞ്ഞിനേയും ഒഴിവാക്കാൻ വേണ്ടി ​ഗം​ഗ ചെയ്തത്, പേളി പുറത്ത് വന്നശേഷം അന്വേഷിക്കണമായിരുന്നു'

ബി​ഗ് ബജറ്റ് സിനിമയിലെ ത്രില്ലിങ് സീൻ കാണുന്നതുപോലെ അനുഭവപ്പെട്ടു എന്നായിരുന്നു പ്രേക്ഷകരിൽ നിന്നും വന്ന കമന്റുകൾ. വിജയ്... വിജയ്... എന്ന മുദ്രാവാക്യങ്ങൾ സ്റ്റേഡിയം മുഴുവൻ മുഴങ്ങിയപ്പോൾ താരവും വികാരാധീനനായി. രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുമെന്നും ഭരണഘടനയോടുള്ള വിശ്വാസം നിലനിർത്തുമെന്നും പക്ഷപാതമില്ലാതെ എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും വിജയ് പ്രതിജ്ഞ ചെയ്തു.

Vijay Mother

ചടങ്ങിൽ വിജയിയുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നടി തൃഷയും അമ്മയും എല്ലാം പങ്കെടുത്തു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മാതൃദിനമാണ്. വിജയിയുടെ അമ്മ ശോഭ ആഘോഷിച്ചതിൽ ഏറ്റവും ധന്യമായ മാതൃദിനം ഇത്തവണത്തേതാകും. ഇപ്പോഴിതാ ശോഭ ചന്ദ്രശേഖറിനെ കുറിച്ച് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അനു ചന്ദ്രയുടേതാണ് കുറിപ്പ്.

അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ് ഇതെന്നും മാതൃദിനത്തിൽ മകന്റെ മറ്റൊരു വിജയം കാണാൻ ഭാ​ഗ്യം ലഭിച്ച ശോഭ ചന്ദ്രശേഖർ ഭാ​ഗ്യവതിയായ അമ്മയാണെന്നും കുറിപ്പിൽ പറയുന്നു. ഇന്ന് മാതൃദിനമാണ്... ഫോട്ടോയിലുള്ളത് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിയുടെ അമ്മയാണ്. ഒരുപക്ഷെ ഈ മാതൃദിനം ഇത്തവണ ഏറ്റവുമധികം സ്പെഷ്യൽ ആവുന്നത് ഈ അമ്മയ്ക്കായിരിക്കും.

അമ്മ ഹാപ്പിയായിട്ടാണ് പോയത്! ലാലിന് ഇനി ഫ്രീയായി ജീവിക്കാം! മധു സാറിന്റെ വാക്കുകളെക്കുറിച്ച് മോഹന്‍ലാല്‍
അമ്മ ഹാപ്പിയായിട്ടാണ് പോയത്! ലാലിന് ഇനി ഫ്രീയായി ജീവിക്കാം! മധു സാറിന്റെ വാക്കുകളെക്കുറിച്ച് മോഹന്‍ലാല്‍

കാരണം മാതൃദിനത്തിൽ തന്നെ നൊന്ത് പ്രസവിച്ച മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് കാണാൻ യോഗമുണ്ടാകുന്നത് നിസാര കാര്യമാണോ? ഒരിക്കലുമല്ല. ലോകത്ത് അത്യപൂർവ്വമായി മാത്രം സംഭവിക്കുന്നൊരു കാര്യമാണത്. ഭാഗ്യവശാൽ ആ അമ്മക്ക് ആ ഭാഗ്യം ലഭിച്ചു. ഒരു അമ്മയുടെ ജീവിതത്തിൽ വാക്കുകൾക്കപ്പുറമുള്ള അഭിമാനവും സന്തോഷവും കണ്ണുനീരുമൊക്കെ ഒരുമിച്ച് എത്തുന്ന നിമിഷം തന്നെയാണത്.

തൃഷക്ക് പിറന്നാൾ സമ്മാനമായി ഒരു സ്റ്റേറ്റിനെ തന്നെ നൽകിയ വിജയിയെ നമ്മൾ വാഴ്ത്തിപാടിയെങ്കിൽ ഇത്തവണ ഒരു സ്റ്റേറ്റിൽ അധികാരമേറ്റ് കൊണ്ട് മാതൃദിനത്തിൽ അമ്മയെ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അത്യുന്നതിയിൽ എത്തിച്ച വിജയിയെ കൂടി നമ്മൾ വാഴ്ത്തിപാടണം. കാരണം രാഷ്ട്രീയത്തിനപ്പുറം നോക്കിയാലും ഇത് ആ അമ്മയുടെ ജീവിതസാഫല്യത്തിന്റെ നിമിഷമാണ്.

Vijay Mother

വർഷങ്ങളായുള്ള പ്രാർത്ഥനകളും ത്യാഗങ്ങളും കഷ്ടപ്പാടുകളുമൊക്കെ ഒടുവിലത്തെ അഭിമാനമായി തിരികെ എത്തുന്ന ദിവസമാണ്. അതുകൊണ്ട് തന്നെ ഈ മാതൃദിനത്തിൽ ഏറ്റവും കൂടുതൽ സന്തോഷത്തോടെ പുഞ്ചിരിക്കാനുള്ള അവകാശം ഇന്ന് ഈ അമ്മയ്ക്കുണ്ട്. അതേ ഈ മാതൃദിനത്തിൽ ആഘോഷിക്കപ്പെടേണ്ടത് അയാളുടെ രാഷ്ട്രീയ വിജയം മാത്രമല്ല. ആ അമ്മയെ കൂടിയാണ് എന്നായിരുന്നു കുറിപ്പ്.

ഈ മാതൃദിനത്തിൽ ഒരു മകൻ അമ്മയ്ക്ക് കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം. ജനസേവകനായി ജനനായകനായി തമിഴ് മക്കളേയും തമിഴ്നാട് സംസ്ഥാനത്തെയും സംരക്ഷിക്കുക, ഇന്ന് തമിഴ്നാട്ടിൽ ഒരുപാട് അമ്മമാരുടെ പ്രതീക്ഷയാണ്. ഈ അമ്മയുടെ മകനിൽ അർപ്പിതമായിരിക്കുന്നത്. എല്ലാം നിറവേറട്ടെ, ഏതൊരു അമ്മയ്ക്കും അഭിമാനം തോന്നുന്ന നിമിഷം എന്നിങ്ങനെയാണ് പോസ്റ്റിന് ലഭിച്ച കമന്റുകൾ.

തൃഷയെ കണ്ടപ്പോൾ വിജയുടെ അമ്മയുടെ പ്രതികരണം, അനങ്ങാതെ പിതാവ്; വിജയുടെ ബന്ധുക്കൾക്ക് പ്രിയങ്കരി?
തൃഷയെ കണ്ടപ്പോൾ വിജയുടെ അമ്മയുടെ പ്രതികരണം, അനങ്ങാതെ പിതാവ്; വിജയുടെ ബന്ധുക്കൾക്ക് പ്രിയങ്കരി?

അതേസമയം വിജയിയുടെ ഭാര്യ സം​ഗീതയുടേയും മക്കളായ ദിവ്യ സാഷയുടേയും ജെയ്സൺ സഞ്ജയിയുടേയും വിടവും പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് സം​ഗീത കോടതിയെ സമീപിച്ചത്. പ്രമുഖ നടിയുമായി നടനുള്ള ബന്ധമാണ് വിജയിയുടെ ദാമ്പത്യം തകർത്തത്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X