സംഗീത വെറും മണ്ടി! വെറുതെ തലവെച്ചു! മക്കള്‍ കൂടെയുണ്ടെന്ന് വിജയ്! രഹസ്യബന്ധം പരസ്യമായതിന്റെ നിരാശയോ!

അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു വിജയ്. അവസാനത്തെ ചിത്രമായിരിക്കും ജനനായകന്‍ എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇനിയും സ്‌ക്രീനില്‍ കാണാനാണ് ആഗ്രഹമെന്നായിരുന്നു ആരാധകരുടെ വാക്കുകള്‍. നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. സെന്‍സറിംഗുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ തുറന്നുപറഞ്ഞിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതും, സമ്മേളനത്തിനിടയിലെ തിരക്കിനിടയില്‍ ജീവന്‍ നഷ്ടമായതും, വിജയ് ഗൗനിക്കാതെ പോയതുമെല്ലാം വാര്‍ത്തയായിരുന്നു. വിജയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത കോടതിയെ സമീപിച്ചതും വലിയ ചര്‍ച്ചയായിരുന്നു.

പ്രമുഖ നടിയുമായുള്ള ബന്ധമാണ് കുടുംബ ജീവിതത്തില്‍ കരിനിഴലായത്. അതേക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നു. അതില്‍ നിന്നും മാറാന്‍ സമയം കൊടുത്തതുമാണ്. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ് അത്. ഇനിയും സഹിച്ച് നില്‍ക്കാനാവില്ല. ചെന്നൈയിലെ വീട്ടിലേക്കുള്ള പ്രവേശനം വരെ അദ്ദേഹം നിഷേധിച്ചതായും സംഗീത പറഞ്ഞിരുന്നു. മക്കളുടെ പഠനാവശ്യത്തിനായി ലണ്ടനിലേക്ക് മാറിയിരിക്കുകയാണ് സംഗീത. നേരത്തെ പേരിനൊപ്പമുണ്ടായിരുന്ന പിതാവിന്റെ പേര് ജെയ്‌സണ്‍ തിരുത്തിയതും വാര്‍ത്തയായിരുന്നു. തന്നെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

Vijay s reaction on divorce
Photo Credit: Vijay / Fan page

സിനിമയിലെ ആയാലും, രാഷ്ട്രീയത്തിലെ ആയാലും തന്നെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തേത്. തിരുനെല്‍വേലിയില്‍ നടന്ന കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് വിജയ് ഇതേക്കുറിച്ച് സംസാരിച്ചത്. മുടക്ക്, ജനനനായകനെ മുടക്ക്. സിനിമയുടെ റിലീസ് തടഞ്ഞാല്‍ അയാള്‍ പ്രശ്‌നത്തിലാവുമല്ലോ. ആരാണ് ഇത് മുടക്കുന്നതെന്ന് നിങ്ങള്‍ക്ക് തന്നെയറിയാം. അത് മുടക്കിയിട്ടും അയാള്‍ തളര്‍ന്നില്ല. അത് കാര്യമാക്കാതെ പോവുകയാണല്ലോ. ഇനി അടുത്തതെന്ത് ചെയ്യും. എസ്ഒപി വെക്ക്, നിയന്ത്രണം വെക്ക് എല്ലാത്തിനും, മറ്റൊരാള്‍ക്കും വേണ്ട വിജയിന് മാത്രം. അവന്‍ പുറത്ത് വരികയോ മക്കളെ കാണുകയോ ചെയ്യരുത്. അതും ലക്ഷ്യം കാണാതെ വന്നപ്പോഴാണ് ചുറ്റുമുള്ളവരെ ലക്ഷ്യമാക്കിയത്.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കവെ എന്തിന് ഇത് ചെയ്യുന്നു. ലക്ഷ്യം എങ്ങനെയെങ്കിലും എന്നെ തകര്‍ക്കുക എന്നത് മാത്രം. അതേക്കുറിച്ച് നിങ്ങള്‍ക്ക് തന്നെയറിയാം. മക്കള്‍ അതും തള്ളിക്കളഞ്ഞു. അവര്‍ക്കറിയാം, എന്താണ് സംഭവിച്ചതെന്ന്. എത്ര വലിയ കൊമ്പനായാലും, എങ്ങനെയൊക്കെയുള്ള ആരോപണം വന്നാലും അതിനെ ഞാന്‍ അതിജീവിക്കും. മക്കള്‍ എന്നും എനിക്കൊപ്പമുണ്ടാവും എന്നുമായിരുന്നു വിജയ് പറഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെയായി ഇതിനകം തന്നെ വിജയിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

തന്നെ തകര്‍ക്കാനായി മന:പ്പൂര്‍വ്വമായി ചിലര്‍ നടത്തുന്ന നീക്കം സംഗീതയ്ക്ക് മനസിലായില്ല. അറിഞ്ഞുകൊണ്ട് തലവെച്ച് കൊടുത്തു എന്ന തരത്തിലാണ് വിജയ് പറയുന്നത്. മക്കളെല്ലാം ഇതിലെ യാഥാര്‍ത്ഥ്യം മനസിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇനി ഡിവോഴ്‌സിനെക്കുറിച്ച് ആരും ചോദിക്കേണ്ടെന്ന് കരുതി പറഞ്ഞതാണെന്ന് തോന്നുന്നു. ഭാര്യയും, മക്കളും തന്നെ വിട്ടുപോയത് മറ്റുള്ളവരില്‍ നിന്നും മറച്ചുവെക്കാനുള്ള ശ്രമത്തിലാണ്. തൃഷയേയും കൂട്ടി പബ്ലിക്കായി പരിപാടികളിലൊക്കെ പങ്കെടുത്തതോ. നിങ്ങളുടെ രഹസ്യബന്ധം മറച്ചുവെക്കാനല്ലേ ഇങ്ങനെയൊക്കെ പറയുന്നത്, തുടങ്ങിയ പ്രതികരണങ്ങളാണ് വീഡിയോയുടെ താഴെയുള്ളത്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X