അച്ഛനെത്ര വലിയ ആളായാലും അമ്മയുടെ കണ്ണീരിനേക്കാൾ വലുതല്ല, ജേസൺ ആണ് മകൻ; ആത്മധെെര്യത്തിന് പ്രശംസ
വിജയ്ക്ക് നടി തൃഷ കൃഷ്ണനുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഏറെക്കുറെ ജനത്തിന് ഉറപ്പായിക്കഴിഞ്ഞു. അവരുടെ വ്യക്തിപരമായ കാര്യമായതിനാൽ പലരും ഇതിൽ അഭിപ്രായ പ്രകടനത്തിന് പോയില്ല. എന്നാൽ വിജയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാണുന്ന കാഴ്ചകൾ പലരെയും ആശങ്കപ്പെടുത്തുന്നു. സമൂഹത്തിന് തെറ്റായ സന്ദേശമാണ് വിജയും ആരാധകരും നൽകുന്നതെന്ന് വാദമുണ്ട്. വിവാഹേതരബന്ധം അത്രമാത്രം ആഘോഷിക്കപ്പെടുകയാണ് തമിഴ്നാട്ടിൽ. സോഷ്യൽ മീഡിയ മുഴുവനും വിജയ്-തൃഷ റീലുകളാണ്.
ഇതിനിടയിൽ കാണാതെ പോകുന്നത് നിയമപരമായി ഇപ്പോഴും വിജയുടെ ഭാര്യയായ സംഗീതയുടെ മനോവിഷമമാണ്. ഭർത്താവിൽ നിന്നും പൂർണ അവഗണന നേരിടുന്ന സംഗീത വിവാഹമോചന ഹർജി നൽകിയിട്ടുണ്ട്. സംഗീത ആവശ്യപ്പെടുന്ന ജീവനാംശം നൽകാൻ വിജയ് തയ്യാറല്ലെന്നാണ് വിവരം. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിവാഹ ബന്ധത്തിൽ പൂർണമായി സമർപ്പിച്ച് രണ്ട് മക്കളെ വളർത്തി വലുതാക്കിയ സംഗീതയ്ക്ക് വിജയിൽ നിന്നുമുണ്ടായത് ഒരു ഭാര്യക്കും പൊറുക്കാനാകാത്ത ചതിയാണ്.

സംഗീതയുടെ മകൻ ജേസൺ സഞ്ജയുടെ ആത്മധെെര്യത്തെ വിജയ്നെ വിമർശിക്കുന്നവർ പ്രശംസിക്കുന്നുണ്ട്. അമ്മയെ ചതിച്ച അച്ഛനിൽ നിന്നും അകലം പാലിക്കുകയാണ് ജേസൺ. സോഷ്യൽ മീഡിയയിൽ വിജയ്നെ അൺഫോളോ ചെയ്തു. പേരിൽ നിന്നും വിജയ് എന്ന പേര് എടുത്ത് മാറ്റി. അമ്മയുടെ പേരിന്റെ ആദ്യാക്ഷരം ചേർത്തു. അച്ഛൻ വലിയ താരമായതിനാൽ അച്ഛനൊപ്പം നിന്നാൽ ജേസണിന് ഒരുപക്ഷെ ഗുണങ്ങളേറെയായിരുന്നു. പ്രത്യേകിച്ചും വിജയ് ഇപ്പോൾ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തിൽ.
എന്നാൽ അമ്മയുടെ കണ്ണീരിനേക്കാൾ വലുതായിരുന്നില്ല ജേസൺ സഞ്ജയ്ക്ക് അച്ഛന്റെ പണവും പ്രതാപവും. നടി ശ്രുതി ഹാസനുമായി ജേസണിനെ താരതമ്യം ചെയ്യുന്നവരുണ്ട്. അച്ഛന്റെ ഒന്നിലേറെ വിവാഹബന്ധങ്ങൾ കണ്ടയാളാണ് ശ്രുതി ഹാസൻ. ശ്രുതിയുടെ അമ്മ സരികയുമായി കമൽ ഹാസൻ പിരിയുമ്പോൾ ശ്രുതി കുട്ടിയാണ്. ചെന്നെെയിലെ ആഡംബര ജീവിതം വിട്ട് മുംബെെയിലെ സാധാരണ ജീവിതത്തിലേക്കാണ് അച്ഛനും അമ്മയും പിരിഞ്ഞപ്പോൾ ശ്രുതി എത്തിയത്.
എന്നാൽ ഇന്നും അച്ഛന് വലിയ ബഹുമാനം ശ്രുതി നൽകുന്നുണ്ട്. അച്ഛന്റെ പ്രശസ്തി കാരണം ജീവിതത്തിലുണ്ടായ തെറ്റുകൾ ശ്രുതി കണ്ടില്ലെന്ന് നടിക്കുകയാണെന്നും എന്നാൽ ജേസൺ അതിന് തയ്യാറല്ലെന്നും നെറ്റിസൺസ് പറയുന്നു. അതേസമയം ശ്രുതിയുമായുള്ള താരതമ്യം എത്രത്തോളം ശരിയാണെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. കമൽ ഹാസന്റെ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ മകളായത് കൊണ്ട് മാത്രം ചോദ്യം ചെയ്യാൻ ശ്രുതി തയ്യാറല്ല. മാത്രമല്ല സരിക കമൽ ഹാസനെതിരെ രംഗത്ത് വന്നിട്ടുമില്ല.
ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്മ ഈ വർഷം റിലീസ് ചെയ്യുമെന്നാണ് വിവരം. അച്ഛന്റെ പേരിൽ അല്ലാതെ കരിയറിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ജേസൺ സഞ്ജയ്. ദിവ്യ സാഷ എന്നാണ് വിജയുടെയും സംഗീതയുടെയും മകളുടെ പേര്. റിപ്പോർട്ടുകൾ പ്രകാരം മകളും വിജയിൽ നിന്ന് അകലം പാലിക്കുകയാണ്.


Click it and Unblock the Notifications

