തമിഴ്നാട് തൃഷയുടെ ഉള്ളം കയ്യിലേക്കോ, പിറന്നാൾ സമ്മാനം കൊള്ളാമെന്ന് രാധിക; ധെെര്യത്തിന് പ്രശംസ

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് വിജയ് അധികാരത്തിലേക്ക്. കന്നിയങ്കത്തിൽ ടിവികെയുടെ മിന്നുന്ന വിജയം പലർക്കും അത്ഭുതമാണ്. ഇത്രയും വലിയ വിജയം ഇവരാരും പ്രതീക്ഷിച്ചിരുന്നില്ല. അത്രമാത്രം വിവാ​ദങ്ങൾ വിജയ്നെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. കാരൂർ ​ദുരന്തം, ഭാര്യ സം​ഗീതയുടെ ഡിവോഴ്സ് പെറ്റീഷൻ, നടി തൃഷ കൃഷ്ണനുമായി ചേർത്തുള്ള ​ഗോസിപ്പുകൾ എന്നിങ്ങനെ ഈ ലിസ്റ്റ് നീളുന്നു. എന്നാൽ ഇതൊന്നും വിജയുടെ തേരോട്ടത്തെ ബാധിച്ചില്ല.

അത്രയും ആഗ്രഹിച്ച് നേടിയതാണ്! എക്‌സ്പ്രഷനുണ്ടാവും! അതിലിനി ചൊറിയേണ്ട! ഇച്ചാപ്പിക്ക് പിന്തുണ
അത്രയും ആഗ്രഹിച്ച് നേടിയതാണ്! എക്‌സ്പ്രഷനുണ്ടാവും! അതിലിനി ചൊറിയേണ്ട! ഇച്ചാപ്പിക്ക് പിന്തുണ

തൃഷയുടെ പിറന്നാൾ ദിനത്തിലാണ് വിജയുടെ ചരിത്ര വിജയവും. തൃഷയ്ക്ക് പിറന്നാളാംശസകൾ അറിയിക്കുന്നവർ വിജയുടെ പാർട്ടിയുടെ വിജയവും സൂചിപ്പിക്കുന്നുണ്ട്. നടി രാധിക ശരത്കുമാറിന്റെ പിറന്നാൾ ആശംസയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഹാപ്പി എ ബർത്ത് ഡേ ഡിയർ, വാട്ട് എ ​ഗിഫ്റ്റ് എന്നാണ് രാധിക ശരത്കുമാർ കുറിച്ചത്. തൃഷയ്ക്ക് വിജയ് നൽകിയ പിറന്നാൾ സമ്മാനമാണ് ഈ വിജയമെന്നാണ് രാധിക നൽകുന്ന സൂചന. തമിഴ്നാട് ഇനി തൃഷയുടെ ഉള്ളം കയ്യിലായിരിക്കുമോ എന്നാണ് നെറ്റിസൺസിന്റെ ചോദ്യം.

Trisha Vijay

സിനിമാ രം​ഗത്ത് നിന്നും തൃഷ മാറി നിന്നേക്കുമെന്ന് കുറേനാളായി അഭ്യൂഹമുണ്ട്. എന്നാൽ തനിക്ക് രാഷ്‌ട്രീയത്തിൽ താൽപര്യമില്ലെന്ന് തൃഷ വ്യക്തമാക്കിയതാണ്. വിജയുടെയും തൃഷയുടെയും ആത്മവിശ്വാസത്തെ ഇന്ന് ഏവരും അഭിനന്ദിക്കുന്നു. വിജയ്ക്ക് രാഷ്ട്രീയത്തിൽ ശോഭിക്കാനാകില്ലെന്നും ആരാധക പിന്തുണ വോട്ടായി മാറില്ലെന്നും പ്രവചിച്ചവരാണ് പലരും. തൃഷയ്ക്കും വിജയ്ക്കും ഒരുപോലെ ട്രോളുകൾ വന്നു. എന്നാൽ വിജയുടെ ദീർഘവീക്ഷണം ഇന്ന് ഏവരും ചൂണ്ടിക്കാട്ടുന്നു.

ശങ്കറായിരുന്നു ഹംസം! പപ്പിയുടെ ക്യാരക്ടറിന്റെ പേരാണ് മോള്‍ക്ക്! മേനകയെക്കുറിച്ച് സുരേഷ് കുമാര്‍
ശങ്കറായിരുന്നു ഹംസം! പപ്പിയുടെ ക്യാരക്ടറിന്റെ പേരാണ് മോള്‍ക്ക്! മേനകയെക്കുറിച്ച് സുരേഷ് കുമാര്‍

വിജയ് ചിത്രം ജനനായകന്റെ റിലീസിന്റെ തടസങ്ങൾ മാറുമെന്ന സന്തോഷവും ഇപ്പോൾ ആരാധകർക്കുണ്ട്. ഡിഎംകെ സർക്കാർ ജനനായകന്റെ റിലീസ് തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇനി ഈ തടസമില്ല. ജനനായകൻ തിയറ്ററുകളിലേക്ക് എത്തും. റിലീസ് നീണ്ട് പോകുന്നത് കാരണം ചിത്രത്തിന്റെ 120 കോടിയുടെ ഒടിടി ഡീലിൽ നിന്ന് ആമസോൺ പ്രെെം പിന്മാറിയെന്ന റിപ്പോർട്ട് ഈയടുത്ത് വന്നിരുന്നു.

തെലുങ്ക് ചിത്രം ഭ​ഗവതി കേസരിയുടെ തമിഴ് റീമേക്കാണ് ജനനായകൻ. 2023 ലാണ് ഭ​ഗവതി കേസരി റിലീസ് ചെയ്തത്. നന്ദമൂരി ബാലകൃഷ്ണയും ശ്രീലീലയുമാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. നിർമാതാക്കൾക്ക് ക‌ടുത്ത സാമ്പത്തിക നഷ്ടമാണ് ജനനായകന്റെ അനിശ്ചിതത്വം ഉണ്ടാക്കുന്നത്. മറുവശത്ത് ത‍ൃഷയുടെ കറുപ്പ് എന്ന സിനിമ മെയ് 14 ന് റിലീസ് ചെയ്യും.

സം​ഗീതയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം വിജയ് തൃഷയെ വിവാഹം ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്. അതേസമയം സം​ഗീത ആവശ്യപ്പെടുന്നത്രയും ജീവനാംശം നൽകാൻ വിജയ് തയ്യാറല്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യാൻ കാരണമായി സം​ഗീത പറയുന്നത്. ഈ നടി തൃഷയാണെന്ന വാദം ശക്തമാണ്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X