ഒരു വിവരവും എവിടേയുമില്ല, ബിസിനസ് കുടുംബമല്ല കൺവീനിയൻസ് സ്റ്റോറുണ്ട്; കോടീശ്വര കുടുംബമെന്നത് പൊള്ളയായ കഥ?

ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ താരമാണെങ്കിലും കുടുംബവുമൊത്ത് പൊതുവേദികളിൽ വിജയ് പ്രത്യക്ഷപ്പെടുന്നത് ചുരുക്കമാണ്. മാസ്റ്റർ സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിലാണ് അവസാനമായി ഭാര്യ സം​​ഗീതയ്ക്കൊപ്പം നടൻ പ്രത്യക്ഷപ്പെട്ടത്. മക്കൾ ഇന്നേവരെ പൊതുവേ​ദികളിൽ വിജയിക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധായകനായിരുന്നതുകൊണ്ട് ഭാര്യ ശോഭ അദ്ദേഹത്തോടൊപ്പം പൊതുവേദികളിലും അഭിമുഖങ്ങളിലും പങ്കെടുക്കാറുണ്ട്.

കാവ്യ പെറ്റായിരുന്നു, അറിയാതെ സഹായിച്ചു, അന്നേ കൊച്ചുകുട്ടി ഇമേജ്; ഇന്ന് ഇരുവരും കണ്ടാൽ മിണ്ടിയേക്കില്ല!
കാവ്യ പെറ്റായിരുന്നു, അറിയാതെ സഹായിച്ചു, അന്നേ കൊച്ചുകുട്ടി ഇമേജ്; ഇന്ന് ഇരുവരും കണ്ടാൽ മിണ്ടിയേക്കില്ല!

വർഷങ്ങൾക്ക് മുമ്പ് അമ്മയും മകനും ഒരുമിച്ച് ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചിരുന്നു. സം​ഗീത ശ്രീലങ്കൻ തമിഴ് കുടുംബത്തിലെ അം​ഗമാണെന്ന് മാത്രമാണ് ​ഇന്റർനെറ്റിലും മറ്റും തിരഞ്ഞാൽ ലഭിക്കുന്ന വിവരം. താരപത്നിയുടെ പിതാവ് ഇന്റസ്ട്രിയലിസ്റ്റും ലണ്ടനിൽ സെറ്റിൽഡായ വ്യവസായിയാണെന്ന റിപ്പോർട്ടുകളുമുണ്ട്.

Sangeetha Sornalingam

400 കോടിക്ക് മുകളിലാണ് സം​ഗീതയുടെ പിതാവിന്റെ ആസ്തിയെന്നും ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. എന്നാൽ ഇന്റർനെറ്റിൽ എവിടേയും അങ്ങനൊരു വ്യവസായ കുടുംബത്തെ കുറിച്ചോ ഇന്റസ്ട്രിയലിസ്റ്റിനെ കുറിച്ചോ ഉള്ള വിവരങ്ങളില്ല. പാപ്പരാസികൾ പ്രചരിപ്പിച്ച അടിസ്ഥാനമില്ലാത്ത ചില റിപ്പോർട്ടുകൾ മാത്രമാണുള്ളത‍്. 1974 ആയിരുന്നു സം​ഗീതയുടെ ജനനം. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വംശജരായിരുന്നു ഇവരുടെ കുടുംബം.

സം​ഗീത ജനിച്ച ശേഷം മാതാപിക്കൾ കുടുംബത്തോടെ ലണ്ടനിലേക്ക് പോയി. സം​ഗീതയുടെ ബാല്യവും പഠനവുമെല്ലാം ഇവിടെ ആയിരുന്നു. ലണ്ടനിലെ അറിയപ്പെടുന്ന ധനികനായ ബിസിനസുകാരനായിരുന്നു അച്ഛൻ സ്വർണലിം​ഗം. അതുകൊണ്ടുതന്നെ വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചവളാണ് സം​ഗീതയെ എന്ന വിവരങ്ങൾ മാത്രമാണ് സോഷ്യൽമീഡിയയിലും പ്രചരിക്കുന്നത്.

ചൈൽഡിഷ് പെരുമാറ്റം, ഒരു ജോലിയും അറിയില്ല, അദ്ദേഹമായതുകൊണ്ട് ഞാൻ ജീവിച്ചിരിക്കുന്നു, എന്നേയും മകനേയും വളർത്തി!
ചൈൽഡിഷ് പെരുമാറ്റം, ഒരു ജോലിയും അറിയില്ല, അദ്ദേഹമായതുകൊണ്ട് ഞാൻ ജീവിച്ചിരിക്കുന്നു, എന്നേയും മകനേയും വളർത്തി!

ഇപ്പോഴിതാ റെഡ്ഡിറ്റിൽ സം​ഗീതയുടെ കുടുംബത്തെ കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ‌ നടക്കുകയാണ്. സംഗീതയുടെ കുടുംബത്തെക്കുറിച്ച് ആർക്കെങ്കിലും അറിയാമോ. അവർ ഒരിക്കലും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അവരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ? എന്ന പോസ്റ്റിന് താഴെയാണ് ചർച്ച നടക്കുന്നത്. പലരും തങ്ങൾക്കറിയാവുന്ന കാര്യങ്ങളും ഊഹാപോഹങ്ങളും പോസ്റ്റിന് താഴെ പങ്കുവെച്ചു.

സം​ഗീത കോടികൾ ആസ്തിയുള്ള കോടീശ്വരപുത്രിയാണെന്നത് പൊള്ളയായ കഥയാണോ എന്നാണ് റെഡ്ഡിറ്റ് യൂസേഴ്സിൽ ചിലരുടെ സംശയം. ശ്രീലങ്കൻ തമിഴർ പലരും സ്വകാര്യ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ അവരുടെ കമ്യൂണിറ്റിയിൽ സജീവവുമായിരിക്കും. കൂടാതെ ബിസിനസ് മനോഭാവമുള്ളവരുമാണ് എന്നാണ് സം​ഗീതയുടെ കുടുംബത്തിന്റെ അ‍ഞ്ജാത വാസത്തെ കുറിച്ച് ഒരാൾ കുറിച്ചത്.

Sangeetha Sornalingam

താരപത്നിയുടെ മാതാപിതാക്കൾ വ്യവസായികളാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇത്ര വർഷങ്ങളായി അവരെ കുറിച്ച് വേറൊരു വിവരവും പുറത്ത് വന്നിട്ടില്ല. സം​ഗീതയുടെ പിതാവിന്റെ പേര് ഇന്റർനെറ്റിൽ പരമാവധി തിരഞ്ഞ് നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കോടികൾ ആസ്തിയുള്ള വ്യവസായി ആണെങ്കിൽ ഡയറക്ടർഷിപ്പ് പോലെയുള്ള എന്തെങ്കിലും സ്ഥാനം അലങ്കരിക്കുന്നതായി വിവരം ലഭിക്കേണ്ടതല്ലേ.

പക്ഷെ ഒന്നും കണ്ടെത്താനായില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.‍ അവർ എല്ലാവരും കരുതുന്നത് പോലെ അതി സമ്പന്നരല്ല. 1990കളുടെ മധ്യത്തിൽ അവർക്കൊരു കൺവീനിയൻസ് സ്റ്റോർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. വ്യവസായികൾ അല്ല. അതുകൊണ്ടാണ് സം​ഗീതയുടെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും കണ്ടെത്താനാകാത്തത്. അവർ വളരെ സാധാരണക്കാരാണ് എന്നാണ് വേറൊരാൾ കുറിച്ചത്.

ദിവ്യമായി ഉണ്ടാകില്ലല്ലോ, ഞാൻ അബോർഷനാക്കണമെങ്കിൽ അത് പീഡനമായിരിക്കുമല്ലോ: രൂക്ഷമായി പ്രതികരിച്ച് രേണു
ദിവ്യമായി ഉണ്ടാകില്ലല്ലോ, ഞാൻ അബോർഷനാക്കണമെങ്കിൽ അത് പീഡനമായിരിക്കുമല്ലോ: രൂക്ഷമായി പ്രതികരിച്ച് രേണു

എവിടെയോ ഒരു അഭിമുഖത്തിൽ സം​ഗീതയുടെ അച്ഛൻ യുകെയിൽ ഓയിൽ റിഫൈനറികൾ സ്വന്തമാക്കിയതായി വായിച്ചിരുന്നുവെന്ന് കുറിച്ചവരുമുണ്ട്. തമിഴ് പ്രവാസി സമൂഹത്തിൽ അസൂയ കൂടുതലായിരിക്കും. അതിനാൽ അവർ അവരുടെ സാമ്പത്തിക പശ്ചാത്തലം പുറത്തുവിടാൻ ആഗ്രഹിക്കാത്തതായിരിക്കും എന്നും കമന്റുകളുണ്ട്.

സിനിമ കണ്ട് വിജയിയുടെ ആരാധികയായി സം​ഗീത മാറി. അങ്ങനെയാണ് ഇരുവരും വിവാഹിതരാകുന്നത്. 1998ൽ ഇരു കുടുംബങ്ങളുടേയും സമ്മതപ്രകാരം യുകെയിൽ വിജയ്- സം​ഗീത വിവാഹം രജിസ്റ്റർ ചെയ്തു. ശേഷം 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ വെച്ച് ആചാരപ്രകാരമുള്ള വിവാഹവും നടത്തി. ഹിന്ദു-ക്രിസ്ത്യൻ വിവാഹമായിരുന്നു.

More from Filmibeat

Read more about: vijay sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X