കല്യാണം കാണാൻ വന്നവരൊക്കെ പോയി, അഹാനയുടെ ലക്ഷ്യം നടന്നില്ല; പ്ലാനിംഗിൽ പിഴവോ?
അഹാന കൃഷ്ണയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. സിനിമാ രംഗത്ത് ശോഭിക്കാനായില്ലെങ്കിലും മുൻനിര നായിക നടിമാരെ പോലെ ജനശ്രദ്ധ അഹാന നേടിയെടുത്തത് സോഷ്യൽ മീഡിയയിലൂടെയാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ അഹാന വ്ലോഗുകളിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ പ്രണയം, വിവാഹം എന്നീ കാര്യങ്ങളിൽ വലിയ സ്വകാര്യത അഹാന കാത്ത് സൂക്ഷിക്കുന്നു. ഇതുവരെയും തന്റെ പ്രണയത്തെക്കുറിച്ച് അഹാന തുറന്ന് പറഞ്ഞിട്ടില്ല. അഹാനയുടെ വിവാഹം ഈ വർഷം ഉണ്ടാകുമെന്ന് ഏറെ നാളായി അഭ്യൂഹമുണ്ട്.
ഈ അഭ്യൂഹങ്ങൾക്കിടെയാണ് അഹാന ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയത്. വിവാഹ വിശേഷങ്ങൾ സബ്സ്ക്രിപ്ഷൻ സ്റ്റോറികളായി അറിയാമെന്ന് കരുതി പലരും സബ്സ്ക്രെെബ് ചെയ്തു. നാനൂറോളം സബ്സ്ക്രെെബേർസ് അഹാനയ്ക്കുണ്ടായിരുന്നു. എന്നാൽ ക്രമേണ ഇത് കുറഞ്ഞ് വന്നു. ഇന്ന് 169 സബസ്ക്രെെബേർസേ അഹാനയ്ക്കുള്ളൂ.

ഇതിന് പല കാരണങ്ങളുണ്ട്. അഹാനയുടെ വിശേഷങ്ങൾ പണം കൊടുത്ത് കാണാനുള്ള കൗതുകമൊന്നും പലർക്കുമില്ല. കാരണം കുടുംബത്തിലെ ഒരാളുടെയല്ലെങ്കിൽ മറ്റൊരാളുടെ വ്ലോഗുകളിലൂടെ വിശേഷങ്ങൾ ആരാധകർ അറിയും. മറ്റൊന്ന് വിവാഹ അഭ്യൂഹങ്ങൾ വന്നതല്ലാതെ മറ്റൊരു സൂചനയും വിവാഹക്കാര്യത്തിൽ താര കുടുംബത്തിൽ നിന്ന് വന്നിട്ടില്ല.പൊതുവെ ഒരു കാര്യത്തിലേക്കിറങ്ങിയാൽ അത് ഭംഗിയായി പൂർത്തീകരിക്കുന്നയാളാണ് അഹാനയെന്നാണ് ആരാധകർ പറയാറ്. എന്നാൽ സബ്സ്ക്രിപ്ഷനിൽ അഹാനയുടെ പ്ലാനിംഗ് തെറ്റി. അഹാന സബ്സ്ക്രിപ്ഷൻ തുടങ്ങിയത് കൊണ്ട് സഹോദരിമാരും ഈ നീക്കം നടത്തി. എന്നാൽ ഇതും വലിയ വിജയമായില്ല. ഇഷാനി കൃഷ്ണയ്ക്ക് 39 സബ്സ്ക്രെെബേർസിനെ മാത്രമേ ലഭിച്ചുള്ളൂ.
താരകുടുംബത്തിൽവ വ്ലോഗുകളിൽ ഏറ്റവും കൂടുതൽ വ്യൂവേർസിനെ ലഭിക്കാറ് ദിയ കൃഷ്ണയ്ക്കാണ്. കുറേക്കൂടി തന്റെ ജീവിതം തുറന്ന് കാണിക്കുന്നയാളാണ് ദിയ. എന്നാൽ അഹാനയോ ഇഷാനിയോ ഇതിന് തയ്യാറല്ല. കഴിഞ്ഞ ദിവസം ഇഷാനി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ കുടുംബം മുഴുവൻ ഉള്ളത് കൊണ്ട് ഞാനും ഉണ്ട്. പക്ഷെ സ്വകാര്യ ജീവിതം സ്വകാര്യമാക്കി വെക്കാനാണ് താൽപര്യം. പ്രണയത്തെക്കുറിച്ചോ മറ്റോ പറയാൻ താൽപര്യമില്ല. കാരണം ഭാവിയിൽ എന്ത് വേണമെങ്കിലും സംഭവിക്കും. അത് ആൾക്കാർ നമുക്കെതിരെ ഉപയോഗിക്കും. എന്തിനാണ് വെറുതെ. അറിയേണ്ട സമയത്ത് എല്ലാവരും അറിയും. പബ്ലിക്കായ വ്യക്തിയാണെങ്കിലും ഞാൻ പ്രെെവറ്റാണ്. ബേസിക്കലി താൻ ഒരു പബ്ലിക് പേഴ്സൺ അല്ലെന്നും ഇഷാനി കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications















