'അത്രയും നോവിച്ച ആളല്ലേ, ദിലീപ് പോയി കാണണമായിരുന്നു; നിലത്ത് പായയിൽ കിടന്നുറങ്ങുന്ന രഞ്ജിത്ത്...'

ലെെം​ഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായതിൽ പ്രതികരണവുമായി ശാന്തിവിള ദിനേശ്. രഞ്ജിത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചു. ഇലക്ഷനൊക്കെയായത് കൊണ്ട് തെരഞ്ഞെ‌ടുപ്പ് കമ്മീഷനും പൊലീസിനുമൊക്കെയാണ് അപ്രമാദിത്വം. അതുകൊണ്ട് അവർ പൂണ്ട് വിളയാടും. സോഹൻ സീനുലാലും ബാദുഷയും രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാതാവായ മഹാ സുബെെറും മാത്രമാണ് രഞ്ജിത്തിനെ തിരക്കി ചെന്നത്. അതും ഞാൻ അറിഞ്ഞു. കൂടെ നടന്ന് പ്രോത്സാഹിപ്പിക്കുന്ന എർത്തുകൾ എവിടെ പോയി രഞ്ജിത്തേ.

തന്തയ്ക്ക് പറഞ്ഞാൽ നിന്നെയും തല്ലുമെടാ; ഒടുവിലാന്റെ നാഭിക്കും ചവിട്ടി, കൂടുതൽ പറയാതിരുന്നത് സുരേഷ്കുമാർ കാരണം!
തന്തയ്ക്ക് പറഞ്ഞാൽ നിന്നെയും തല്ലുമെടാ; ഒടുവിലാന്റെ നാഭിക്കും ചവിട്ടി, കൂടുതൽ പറയാതിരുന്നത് സുരേഷ്കുമാർ കാരണം!

ദിലീപെങ്കിലും പോയി കാണണമായിരുന്നു. കാരണം തന്നെ ഒരുപാട് നോവിച്ച ആളല്ലേ. അതുകൊണ്ട് ജയിലിൽ ചെന്ന് കാണണമായിരുന്നു. പത്ത് മുപ്പത് വർഷക്കാലം എസി മുറിയിൽ ഉറങ്ങിയ ഒരാൾ നിലത്ത് പായയിൽ കിടന്നുറങ്ങുന്ന രം​ഗം ഞാൻ പലവട്ടം ആലോചിച്ച് നോക്കിയെന്നും ശാന്തിവിള ​ദിനേശ് പറയുന്നു. ഒപ്പം രഞ്ജിത്തിനെതിരെ തുറന്ന് പറച്ചിലുകൾ നടത്തിയ ആലപ്പി അഷ്റഫിനെതിരെയും ശാന്തിവിള ദിനേശ് സംസാരിച്ചു.

Ranjith

അഷ്റഫ് തൂക്കാൻ വിധിച്ച ഒരു നടൻ ഇവിടെയുണ്ടല്ലോ. ദിലീപ്. സിനിമ ചെയ്യാനായി രണ്ട് കഥകൾ അഷ്റഫ് ദിലീപിനോട് പറഞ്ഞു. കഥയിൽ മാറ്റങ്ങൾ പറഞ്ഞ് ദിലീപ് അതിനെ നീട്ടി. ആ വെെരാ​ഗ്യം അയാൾ കേസിൽ കുരുങ്ങിയപ്പോൾ എത്ര സമർത്ഥമായാണ് അഷ്റഫ് ഉപയോ​ഗിച്ചത്. എത്ര ക്രൂരമായി ചാനൽ ചർച്ചകളിൽ ദിലീപിനെ ഇദ്ദേഹം അലക്കി. ദിലീപ് തെറ്റുകാരനല്ല എന്ന് കോടതി വിധിച്ചപ്പോൾ ഞാനിനി ദിലീപിനൊപ്പം എന്ന ലെവലിൽ ആയി പിന്നത്തെ വർത്തമാനം. ഇപ്പോഴിതാ രഞ്ജിത്തിനെ അലക്കാൻ ഒടുവിൽ ഉണ്ണികൃഷ്ണനെ ഉപയോ​ഗിക്കുന്നു.

അശ്വിൻ ദിയയുടെ ജോലിക്കാരനെ പോലെയായി, ഇതിനാണോ ഇത്രയും പഠിച്ചത്; ഐടി ജോലി വിട്ടു?
അശ്വിൻ ദിയയുടെ ജോലിക്കാരനെ പോലെയായി, ഇതിനാണോ ഇത്രയും പഠിച്ചത്; ഐടി ജോലി വിട്ടു?

ഞാൻ ഇക്കാര്യം ആറാം തമ്പുരാന്റെ നിർമാതാവ് സുരേഷ് കുമാറിനോട് ചോദിച്ചപ്പോൾ അഷ്റഫ് പറയുന്നത് ആരെങ്കിലും വില വെക്കുമോ എന്നാണ് ചോദിച്ചത്. മോഹൻലാൽ നായകനായ സെറ്റിൽ ഒ‌ടുവിൽ ഉണ്ണികൃഷ്ണനെ പോലെ ഒരു സാധുവിനെ തല്ലാൻ ആരും കാണില്ല. തല്ലിയെങ്കിൽ തക്കതായ കാരണം കാണും എന്നതാണ് എന്റെ പക്ഷം. തല്ലുന്നത് ആലപ്പി അഷ്റഫ് കണ്ടെങ്കിൽ എന്തുകൊണ്ട് തടഞ്ഞില്ല. അതിന്റെ പേരിൽ ആറാം തമ്പുരാനിൽ വേഷം പോയെങ്കിൽ പോട്ടെ എന്ന് വെക്കണമായിരുന്നു.

പകരം രഞ്ജിത്ത് ആപത്തിൽ പെടുമ്പോഴല്ല എരിവ് കയറ്റാൻ ഇത്തരം ഡയലോ​ഗുകൾ പറയരുത്. ഒടുവിൽ ഉണ്ണികൃഷ്ണൻ രണ്ട് അടിച്ചാൽ കൺട്രോൾ പോകുന്ന ആളായിരുന്നു. രഞ്ജിത്തിന്റെ തന്തയ്ക്കോ തള്ളയ്ക്കോ വിളിച്ചിട്ടുണ്ടെന്നാണ് ഞാനറിഞ്ഞത്. തല്ല് വാങ്ങുകയും ചെയ്തിരിക്കാം. കെട്ട് ഇറങ്ങിയപ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണൻ ഒടുവിൽ തന്നെ ചെന്ന് ക്ഷമയും പറഞ്ഞു. അതിനെ വക്രീകരിച്ച് പറയുന്നത് നല്ല ആണുങ്ങൾക്ക് ചേർന്ന ശീലമല്ല.

അത് പറയാൻ താങ്കൾ യോ​ഗ്യനുമല്ല. ആറാം തമ്പുരാൻ 1997 ലാണ് റിലീസ് ചെയ്തത്. അന്ന് അദ്ദേഹത്തിന് 52 വയസ് കാണും. അദ്ദേഹം രോ​ഗിയായത് 2000-2002 കാലത്താണ്. രോ​ഗിയായിരുന്ന കാലത്ത് ഒടുവിൽ ഉണ്ണികൃഷ്ണനെ തല്ലി എന്നൊക്കെ പച്ച നുണ പറഞ്ഞ് രസിക്കുന്നത് ക്രൂരമാണ്. ഒരു അഭിമുഖത്തിലും രഞ്ജിത്തിനെതിരെ ഉണ്ണി കൃഷ്ണൻ സംസാരിച്ചിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: ranjith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X