അച്ഛനങ്ങനെ യോഗമുണ്ടാകും, ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിന് കാരണം; അവസാനിപ്പിച്ച വികാരമാണ്: അമൃത
ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുണ്ടായ ബന്ധവും പിന്നീടിവർ പിരിഞ്ഞതും വലിയ ചർച്ചയായതാണ്. ഗോപി സുന്ദറുമായുള്ള ബന്ധത്തിൽ അമൃതയ്ക്കും കുടുംബത്തിനും വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ കുറച്ച് കാലത്തിലിനുള്ളിൽ ഈ ബന്ധം പിരിഞ്ഞു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ അമൃത സുരേഷ്. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്.
100 ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനമായിരുന്നു അത്. അവരുടെ അമ്മയെ എന്റെ അമ്മയെന്ന് പറഞ്ഞിരുന്നതല്ലേ, ഒരു കാലം കഴിയുമ്പോഴേക്കും നീ പോടാ എന്ന് പറയാൻ പറ്റുമോ. അതെന്റെ ജെനുവിനായ ഇമോഷനായിരുന്നു. ഞങ്ങൾ ഒരുപാട് നല്ല രീതിയിൽ വരണമെന്ന് ആഗ്രഹിച്ചെടുത്ത തീരുമാനമായിരുന്നു ആ ബന്ധം. ഞാനൊരുപാട് വർഷങ്ങൾക്ക് ശേഷം എടുത്ത തീരുമാനം. ഞങ്ങൾക്കിടയിൽ മ്യൂസിക് എന്നൊരു കാര്യമുണ്ട്. രണ്ട് പേരും ഇത് നന്നായി പോകണമെന്ന് ആഗ്രഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു. അല്ലെങ്കിൽ അന്നങ്ങനെ പോസ്റ്റുകളിടില്ലല്ലോ. ഞാനത്രയും ആഗ്രഹിച്ചിരുന്നു.

കുറേ വർഷത്തെ വേദനയും ബഹുമാനമില്ലായ്മയും ഉപദ്രവവും കഴിഞ്ഞ് ഒരാൾ എന്നെ സപ്പോർട്ട് ചെയ്യാൻ വരുമ്പോൾ എനിക്കത് വലിയ കാര്യമായിരുന്നു. അച്ഛൻ മരിച്ച സമയത്ത് മകനായി അദ്ദേഹം കൂടെയുണ്ടായിരുന്നു. അച്ഛന് മരുമകൻ കർമ്മം ചെയ്യാനും കൊള്ളി വെക്കാനും യോഗം ഉണ്ടാകും. അതുകാെണ്ടായിരിക്കും ഗോപി സുന്ദർ അന്നെന്റെ ജീവിതത്തിലേക്ക് വന്നത്. ആ വർഷത്തിന് വേണ്ടി മാത്രം അദ്ദേഹം വന്നു. പിന്നെ മുന്നോട്ട് പോയപ്പോൾ ഇനിയും മുന്നോട്ട് പോയാൽ ഇപ്പോഴുള്ള സ്നേഹവും ബഹുമാനവും ഇല്ലാതാകുമെന്ന് മനസിലായി. അങ്ങനെ രണ്ട് പേരും കൂടെയെടുത്ത തീരുമാനമാണ് പിരിയാമെന്നത്. ഇപ്പോഴും പിറന്നാളിനും മറ്റും മെസേജ് ചെയ്യും. കമ്മ്യൂണിക്കേഷനൊന്നുമില്ല. നമ്മൾ അവസാനിപ്പിച്ച വികാരം വീണ്ടും കുത്തിയെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമൃത സുരേഷ് പറഞ്ഞു.
നേരത്തെയും അമൃത ഗോപി സുന്ദറിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞങ്ങളുടെ ഇടയിൽ അടിയും ഇടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. ആളൊരു പീസ്ഫുൾ മനുഷ്യനാണ്. രണ്ട് പേരുടെയും നയങ്ങൾ ചേരില്ലെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ മനസിലായി. സമാധാനപരമായി പിരിയുകയായിരുനെന്ന് അമൃത അന്ന് പറഞ്ഞു. ഇത്രയും വലിയ ചുവട് എടുക്കുമ്പോൾ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോയെന്നാണ് പിരിഞ്ഞ ശേഷം വന്ന ട്രോളുകളെക്കുറിച്ച് ചോദിച്ചപ്പോൾ അമൃത പറഞ്ഞത്.
നടൻ ബാലയുമായുള്ള വിവാഹമോചനം കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറമാണ് അമൃത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അടുക്കുന്നത്. ഈ അടുപ്പം ഇവർ ആരാധകരിൽ നിന്നും മറച്ച് വെച്ചില്ല. ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അമൃതയുടെ കുടുംബത്തിനും പ്രിയങ്കരനായിരുന്നു ഗോപി സുന്ദർ. തന്റെ മ്യൂസിക് കരിയറുമായി മുന്നോട്ട് പോകുകയാണ് അമൃത സുരേഷ് ഇപ്പോൾ.


Click it and Unblock the Notifications











