ആദ്യം കണ്ടത് കാന്റീനില്‍! ഇഷ്ടം പറഞ്ഞപ്പോള്‍ മതം മാറ്റില്ലെന്ന് ഉറപ്പ് തന്നു! സഞ്ജുവിനെക്കുറിച്ച് ചാരു
സഞ്ജു സാസണും ചാരുലതയും ഒന്നിച്ചുള്ള ചാനല്‍ പരിപാടികളും അഭിമുഖങ്ങളും ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. മതം വേറെയായിരുന്നുവെങ്കിലും അത് ഞങ്ങള്‍ക്ക് ഇന്നും വിഷയമല്ലെന്ന് ഇരുവരും പറയുന്നു. ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.ആദ്യ കാഴ്ചയില്‍ തന്നെ ചാരുവിനെ എനിക്കിഷ്ടമായിരുന്നു. സെലിബ്രിറ്റി ഇമേജുണ്ടായിരുന്നുവെങ്കിലും അങ്ങനെയായിരുന്നില്ല സഞ്ജു തന്നോട് പെരുമാറിയിരുന്നതെന്ന് സഞ്ജു പറയുന്നു. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും പറഞ്ഞുള്ള ചാരുവിന്റെയും, സഞ്ജുവിന്റെയും അഭിമുഖം ശ്രദ്ധേയമായിരിക്കുകയാണ്.
മാര്‍ഇവാനിയോസ് കോളേജ് കാന്റീനില്‍ വെച്ചാണ് ആദ്യം കാണുന്നത്. അതുകഴിഞ്ഞ് കളിക്കാന്‍ പോയിരുന്നു. തിരിച്ച് വന്ന് ഫേസ്ബുക്ക് നോക്കിയപ്പോഴാണ് ഫേസ്ബുക്കില്‍ ഒരു റിക്വസ്റ്റ് വന്നത് കണ്ടത്. ഫോട്ടോയില്‍ ചാരുലതയും കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് പേര് മനസിലാക്കുന്നത്. പിന്നെ ചാരുലതയ്ക്ക് അങ്ങോട്ട് റിക്വസ്റ്റ് അയച്ചു. ചാരുവിന്റെ സുഹൃത്തുക്കളെ ഞാന്‍ ഫ്രണ്ട്‌സാക്കിയിരുന്നു ആദ്യം. അങ്ങനെ തുടങ്ങിയ പരിചയമാണ് പിന്നീട് പ്രണയമായി മാറിയത്. ചേട്ടനോട് പ്രേമത്തില്‍ തല വെക്കരുതെന്ന് പറഞ്ഞിരുന്നു സഞ്ജു. ചാരുലതയുമായുള്ള ബന്ധം തുടങ്ങിയപ്പോള്‍ ചേട്ടനോട് പറഞ്ഞിരുന്നു. നിറഞ്ഞ ചിരിയായിരുന്നു മറുപടിയെന്ന് സഞ്ജു പറഞ്ഞിരുന്നു.

അന്ന് മിസ് ഇവാനിയസ് കോണ്ടസ്റ്റില്‍ ചാരു പങ്കെടുത്തിരുന്നു. അതിലെ ഫസ്റ്റ് റണ്ണര്‍ അപ്പായിരുന്നു. അന്ന് ഒരു ചോദ്യോത്തര സെക്ഷനുണ്ടായിരുന്നു. നിങ്ങള്‍ ഏറെ വിശ്വസിക്കുന്നൊരാള്‍, നിങ്ങളുടെ ഭര്‍ത്താവിനെ വേറൊരു സ്ത്രീയോടൊത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടാല്‍ എങ്ങനെയായിരിക്കും പ്രതികരണം എന്നായിരുന്നു ചോദ്യം. അന്ന് എല്ലാവരും അഭിനന്ദിച്ചിരുന്നു ചാരുവിനെ.
ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അത്രയും നോക്കിയിട്ടായിരിക്കണം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത്. വേറൊരാള്‍ പറഞ്ഞാലും, നമ്മളല്ലേ ഒന്നിച്ച് ജീവിക്കുന്നത്. അദ്ദേഹത്തോട് ചോദിച്ചിട്ടായിരിക്കണം തീരുമാനം എടുക്കേണ്ടത്. ഭര്‍ത്താവിനെ ഞാന്‍ വിശ്വസിക്കും എന്നായിരുന്നു ചാരുലത പറഞ്ഞത്. അന്ന് സഞ്ജു വന്നിരുന്നുവെങ്കില്‍ എനിക്ക് കിരീടം വെച്ച് തരാമായിരുന്നു. കളിക്കാന്‍ പോയതായിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ കണ്ടിരുന്നു എന്ന് സഞ്ജു പറഞ്ഞിരുന്നു.
സ്‌പോര്‍ട്‌സിനെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു. ഒരു ബന്ധവുമില്ലാത്ത ഫീല്‍ഡില്‍ നിന്നാണ് പങ്കാളി. ക്രിക്കറ്റൊന്നും അധികം കാണാറില്ലായിരുന്നു. കോളേജില്‍ വന്നപ്പോഴാണ് സഞ്ജുവുമായി അടുക്കുന്നത്. ക്രിക്കറ്റ് പ്ലയറെന്ന നിലയില്‍ കണ്ടിട്ടില്ലായിരുന്നു. നല്ലൊരാളാണെന്ന് മനസിലാക്കിയാണ് ഇഷ്ടം പറഞ്ഞതെന്നും ചാരു വ്യക്തമാക്കിയിരുന്നു. വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണ് ഞങ്ങള്‍. ആ വ്യത്യാസം ജീവിതത്തെ ബാധിച്ചിട്ടില്ല.
നമുക്ക് ജാതിയും മതവുമൊന്നും ഇല്ല. എല്ലാവരും നമ്മുടെ കൂട്ടുകാരാണെന്നാണ് അച്ഛന്‍ പഠിപ്പിച്ച് തന്നിട്ടുള്ളത്. അതുകൊണ്ട് എന്റെ വീട്ടില്‍ പ്രശ്‌നമില്ലെന്നായിരുന്നു സഞ്ജു പറഞ്ഞത്. ഒരു വര്‍ഷമെടുത്താണ് ഞാന്‍ വിവാഹം നീട്ടിയത്. അച്ഛനും അമ്മയും വേദനിക്കുമോ എന്നോര്‍ത്തായിരുന്നു ആശങ്ക. സഞ്ജുവിന്റെ വീട്ടുകാര്‍ സ്വീകരിക്കുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. ആള്‍ക്കാര്‍ പലതും പറഞ്ഞ് തരും, നമ്മുടെ ജീവിതമാണ്. നമ്മുടെ സ്‌നേഹവും, സൗഹൃദവുമാണ് ഏറ്റവും പ്രധാനമെന്ന് ഞാന്‍ ചാരുവിനോട് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ മതം മാറേണ്ടി വരില്ലെന്ന് നേരത്തെ തന്നെ ഞങ്ങള്‍ തീരുമാനിച്ചതാണ്. അതേക്കുറിച്ചൊക്കെ അന്നേ സംസാരിച്ചിരുന്നു.


Click it and Unblock the Notifications
















