എല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്ന് നിര്‍ബന്ധം! മാസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ഇങ്ങനെ! അശ്വിനും ഓമിക്കുമൊപ്പം ദിയ
സോഷ്യല്‍മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. വ്‌ളോഗിലായാലും, പോസ്റ്റുകളിലൂടെയായാലും പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അഭിനയ രംഗത്ത് സാന്നിധ്യം ഇല്ലെങ്കിലും, ഡാന്‍സ് വീഡിയോകളുമായി ദിയ എത്താറുണ്ട്. അടുത്ത സുഹൃത്തായ അശ്വിന്‍ കൃഷ്ണയാണ് ദിയയെ ജീവിതസഖിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സുഹൃത്തുക്കളായിരുന്നു അശ്വിനെ പരിചയപ്പെടുത്തിയത്. ആദ്യം അധികം സംസാരിച്ചില്ലെങ്കിലും, പിന്നീടാണ് സെയിം വൈബാണെന്ന് മനസിലാക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന് പിന്തുണ കൊടുത്തത് അശ്വിനായിരുന്നു. അങ്ങനെയായിരുന്നു പ്രണയം തുടങ്ങിയത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹത്തിനുള്ള ചെലവും, മറ്റ് കാര്യങ്ങളുമെല്ലാം സ്വയം നോക്കുകയായിരുന്നു ദിയ.
വീടിനടുത്തായി എടുത്ത ഫ്‌ളാറ്റിലേക്കായിരുന്നു വിവാഹ ശേഷം ഇവര്‍ മാറിയത്. ബാംഗ്ലൂരിലേക്ക് മാറാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് അത് മാറ്റുകയായിരുന്നു. ഗര്‍ഭിണിയായിരിക്കവെയായിരുന്നു ബിസിനസില്‍ വലിയ തിരിച്ചടികളൊക്കെ നേരിടേണ്ടി വന്നത്. വീട്ടിലെല്ലാവരും ശക്തമായ പിന്തുണയുമായി ദിയയുടെ കൂടെയുണ്ടായിരുന്നു. അത്രയേറെ വിശ്വസിച്ചവരില്‍ നിന്നും ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ലെന്നായിരുന്നു ദിയ പറഞ്ഞത്. തെളിവ് സഹിതമായി അഹാനയും ഇഷാനിയുമായിരുന്നു ഷോപ്പിലെ ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ചത്. അമ്മയും മക്കളുമാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാറുള്ളത്. അവരുടെ കൈയ്യില്‍ നില്‍ക്കില്ലെന്ന് മനസിലായപ്പോഴാണ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് കൃഷ്ണകുമാര്‍ തുറന്നുപറഞ്ഞിരുന്നു.

ചാനലുകളിലൂടെയായി സംഭവിച്ചതിനെക്കുറിച്ച് കൃഷ്ണകുമാറും, ദിയയും വിശദീകരിച്ചതോടെയായിരുന്നു കേരളക്കര മുഴുവനും അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഞങ്ങളെ സംബന്ധിച്ച് വലിയൊരു ആശ്വാസമായിരുന്നു അതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ഏറ്റവും സന്തോഷത്തോടെയിരിക്കേണ്ട സമയത്താണ് അവള്‍ അങ്ങേയറ്റം വിഷമിച്ചത്. അതൊക്കെ കൊണ്ടാണെന്ന് തോന്നുന്നു, ഓമി അങ്ങനെയൊരു പ്രശ്‌നക്കാരനല്ല. അങ്ങനെ വലിയ വഴക്കും വാശിയുമൊന്നും കാണിക്കാറില്ലെന്ന് എല്ലാവരും പറഞ്ഞിരുന്നു. ഓമിയുടെ കാര്യത്തില്‍ പൊസസീവാണ് താനെന്ന് ദിയ പറഞ്ഞിരുന്നു. അവന്റെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമാണ്.
അടുത്തിടെയായിരുന്നു ഓമിക്ക് കുറുക്കുകളൊക്കെ കൊടുത്ത് തുടങ്ങിയത്. എല്ലാം ഞാന്‍ തന്നെ കൊടുക്കും. അവന്റെ വിശപ്പ് മാറ്റാന്‍ എനിക്കറിയാം. ആരുണ്ടാക്കിയാലും കഴിക്കാന്‍ കൊടുക്കുന്നത് ഞാന്‍ തന്നെയായിരിക്കും. എനിക്ക് തീരെ പറ്റാത്ത സാഹചര്യം വന്നാല്‍ മാത്രം വേറൊരാള്‍ അവന് ഫുഡ് കൊടുക്കുന്നത് സമ്മതിക്കും. അശ്വിന്‍ കൊടുക്കുന്നത് പോലും എനിക്കിഷ്ടമല്ലെന്നായിരുന്നു ദിയ പറഞ്ഞത്. കൊച്ചുമകന് വേണ്ടി പുതിയ റെസിപ്പിയൊക്കെ പരീക്ഷിക്കണമെന്ന ആഗ്രഹത്തിലായിരുന്നു സിന്ധു കൃഷ്ണ. അത് ഓസിക്ക് സമ്മതമാണെങ്കില്‍ മാത്രം. എന്നെപ്പോലെ തന്നെ മക്കളുടെ കാര്യത്തില്‍ പൊസസീവാണ് ഓസിയും എന്നും അവര്‍ പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിക്കണമെന്ന ആഗ്രഹം ദിയ നേരത്തെ പങ്കുവെക്കാറുണ്ടായിരുന്നു. ഇവിടെ ആദ്യം നടക്കുന്നത് എന്റെ വിവാഹമായിരിക്കും എന്നും ദിയ പറയാറുണ്ടായിരുന്നു. പയ്യനെ കണ്ടെത്തിയത് മുതല്‍ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ദിയ ആയിരുന്നു. അതിനുള്ള സ്വാതന്ത്ര്യം മക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. പെണ്‍മക്കളുടെ വിവാഹം ഞങ്ങളെ സംബന്ധിച്ച് വിഷയമേയല്ല. ആളുകളൊക്കെ മക്കളുടെ വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. അതില്‍ എന്തിനാണ് ടെന്‍ഷനാവുന്നത്. അവരുടെ സമയമാവുമ്പോള്‍ അവര്‍ തന്നെ എല്ലാം സെറ്റായിക്കോളും എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











