ദൈവമേ ഇങ്ങനെയാണോ! ഓസിയെ അന്ന് കണ്ടപ്പോള്‍ തോന്നിയത്! ഓമിയെ ഉമ്മ വെക്കാന്‍ അനുവാദമുണ്ടോ? ഇഷാനിയുടെ മറുപടി
കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. അഭിനയിക്കാതെ താരമായി മാറിയവരാണ് ദിയയും അശ്വിനും. ഇവരുടെ മകനായ ഓമിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. യൂട്യൂബ് ചാനലിലൂടെയായി എല്ലാവരും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമായി ഇഷാനി കൃഷ്ണ വീണ്ടും സിനിമയില്‍ അഭിനയിച്ചിരിക്കുകയാണ്. കാളിദാസ് ജയറാമിനൊപ്പമായിരുന്നു ഇത്തവണത്തെ വരവ്.
ആശ ശരതും, ജയറാമും അടക്കം വന്‍താരനിരയാണ് 'ആശകള്‍ ആയിര'ത്തില്‍ അണിനിരന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള ഇവരുടെ അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു. ഇഷാനി കൃഷ്ണയും വിശേഷങ്ങളെല്ലാം പങ്കുവെച്ചിരുന്നു. വീണ മുകുന്ദന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഓമി വന്നതോടെ ഞാനിപ്പോള്‍ കുറച്ച് വലിയതായി. ഹന്‍സികയെ മാത്രമല്ല എന്നെയും വീട്ടില്‍ ചെറുതായാണ് കാണുന്നത്. ഇപ്പോള്‍ കുറച്ച് മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട് അതില്‍.

ചെറുപ്പത്തില്‍ ഓസിയായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്. ഓസിക്ക് ഞാന്‍ ജനിച്ചപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. സ്‌കൂള്‍ബസില്‍ പോലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഞങ്ങള്‍ മിഡില്‍ കിഡ്‌സായിരുന്നല്ലോ, ഓസ്ഇഷാനി എന്നായിരുന്നു ചെറുപ്പത്തില്‍ ഞങ്ങളെ വിളിച്ചിരുന്നത്. ഒരാളായിരുന്നു അന്ന്. വലുതായപ്പോള്‍ ഞങ്ങള്‍ തമ്മില്‍ സാമ്യങ്ങളൊന്നുമില്ല. വ്യത്യസ്തമായ ക്യാരക്ടറാണ്.
ഒത്തിരി പേരുള്ള വീട്ടില്‍ വളര്‍ന്നതുകൊണ്ട് അങ്ങനെയൊരു ഫാമിലിയാണ് എനിക്കിഷ്ടം. ഓസിയുടെ പ്രസവം കണ്ട് തന്നെ എന്റെ ബോധം പോയതാണ്. അതുകൊണ്ട് സ്വന്തമായി എങ്ങനെയായിരിക്കുമെന്ന് അറിയില്ല. ദൈവമേ, ഇങ്ങനെയാണോ എന്നായിരുന്നു അന്ന് തോന്നിയത്. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പേടി ഓസിക്കാണ്. അവളുടെ പ്രസവത്തിന് മുന്‍പ് അവള്‍ ഇത് കണ്ടിരുന്നെങ്കില്‍ പ്രസവിക്കില്ലായിരുന്നു. അവള്‍ കാണാതെയിരുന്നത് ഭാഗ്യമാണ്. നാല് പ്രസവിച്ചെങ്കിലും അമ്മ വരെ ഒരു പ്രസവം കണ്ടിട്ടില്ല. ഓസി അത് കാണാതിരുന്നത് അവളുടെ ഭാഗ്യം എന്നാണ് എല്ലാവരും പറഞ്ഞത്.
ഓസി എപ്പിഡ്യുറല്‍ എടുത്തിരുന്നു. ഇതൊന്നും ഇല്ലാതെയാണ് അമ്മ പ്രസവിച്ചത്. ഇന്നത്തെ കാലത്തായിരുന്നുവെങ്കിലും എപ്പിഡ്യുറല്‍ എടുക്കില്ലെന്ന് അമ്മ പറഞ്ഞിരുന്നു. പ്രസവം കഴിഞ്ഞപ്പോഴും ഭയങ്കര മയക്കാമായിരുന്നു ഓസി. കാലൊന്നും ഇളക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഓമിക്ക് ബ്രാന്റഡ് പ്രൊഡക്ട്‌സൊക്കെ വാങ്ങിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അമ്മയാവണം എന്നൊക്കെയുണ്ട്, പക്ഷേ, പെട്ടെന്ന് വേണ്ട. ഓസിയിലൂടെ എനിക്ക് ഫ്രീയായി കോച്ചിംഗ് ക്ലാസ് കിട്ടുന്നുണ്ട്. ഞങ്ങള്‍ ഓമിയെ ഉമ്മ വെക്കാറുണ്ട്. അവനെ കണ്ടാല്‍ ഉമ്മ വെക്കാതിരിക്കാനാവില്ല. അത്രയും ക്യൂട്ടാണ് ഓമി എന്നായിരുന്നു ഇഷാനി പറഞ്ഞത്.
നമ്മളിലൂടെ ഒരു ജീവന്‍ ഭൂമിയിലേക്ക് വരുന്നതൊക്കെ മനോഹരമായ കാര്യമാണ്. എന്നാല്‍ ആ സമയത്തെ വേദനയില്‍ അതൊന്നുമായിരിക്കില്ലല്ലോ ഓര്‍ക്കുക. ഓസിയുടെ പ്രസവം കണ്ടതുകൊണ്ട് ആ പ്രോസസ് എന്താണെന്ന് അറിയാം. അടുത്തതായി ഇതായിരിക്കും, ഇപ്പോഴത്തെ അവസ്ഥ ഇതാണെന്നും, അന്നത്തെ രംഗങ്ങളുമൊക്കെ എന്തായാലും മനസിലേക്ക് വരും. ഓമി വന്നതോടെ ഓസിയില്‍ മാത്രമല്ല ഞങ്ങള്‍ക്കും പോസിറ്റീവാണ്. അവനെ കാണാനും, അവന്റെ വിശേഷങ്ങള്‍ ചോദിക്കാനുമേ എല്ലാവര്‍ക്കും നേരമുള്ളൂ. എവിടെ പോയാലും ഓസി ഫാമിലി ഗ്രൂപ്പില്‍ അവന്റെ ചിത്രങ്ങളും, വീഡിയോകളും ഇട്ട് കൊണ്ടിരിക്കും. അതൊക്കെ വെച്ച് അമ്മു എഐ വീഡിയോ ഇടും. അതൊക്കെ കാണാന്‍ നല്ല രസമാണ്. അവന്‍ നടക്കുന്നതും, ഗിറ്റാര്‍ വായിക്കുന്നതുമൊക്കെ. സങ്കടം വരുമ്പോള്‍ ആ വീഡിയോ കാണാറുണ്ട് ഞാന്‍ എന്നും ഇഷാനി പറയുന്നു.


Click it and Unblock the Notifications











