കാണാൻ അശ്വിന്റെ അമ്മയെ പോലെ! കണക്കിന് കൊടുത്ത് ദിയ കൃഷ്ണ; തുറന്ന പോരിന് താരം
പല വിവാദങ്ങൾ നേരിട്ടയാളാണെങ്കിലും ഇത്രയും ദിവസം നീണ്ട് നിൽക്കുന്ന വിവാദം അടുത്ത കാലത്തൊന്നും ദിയയെ തേടി വന്നിട്ടില്ല. ഭർത്താവിന്റെ വീട്ടുകാരെക്കുറിച്ച് പറഞ്ഞപ്പോൾ ഇത്രയും വലിയ പ്രതികരണം ഉണ്ടാകുമെന്ന് ദിയ കരുതിയിട്ടേയില്ല. വ്ലോഗുകൾക്കും റീലുകൾക്കും നെഗറ്റീവ് കമന്റുകൾ നിറയുന്നു. യൂട്യൂബ് ചാനൽ അൺ സബ്സ്ക്രെെബ് ചെയ്യാൻ ആഹ്വാനങ്ങളുണ്ട്. ദിയയുടെ ബിസിനസ് പേജിൽ പോലും ഹേറ്റ് കമന്റുകൾ നിറയുന്നു. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ പറ്റില്ലെന്ന് ദിയ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണം. ദിയ പറഞ്ഞ രീതിയാണ് ആളുകൾക്ക് ഇഷ്‌ടപ്പെടാത്തത്.
വിവാദമായ വ്ലോഗിന് ശേഷം രണ്ട് വ്ലോഗുകൾ ദിയ കൃഷ്ണ പങ്കുവെച്ചു. രണ്ട് വ്ലോഗുകൾക്കും നെഗറ്റീവ് കമന്റുകളുണ്ട്. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ വന്ന നെഗറ്റീവ് കമന്റിന് ദിയ മറുപടി നൽകി. ദിയയെ കണ്ടാൽ അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ എന്നായിരുന്നു കമന്റ്. ഈ കമന്റിട്ടയാളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ദിയയുടെ മറുപടി. നിങ്ങളുടെ അഡ്രസ് തരൂ. നിങ്ങൾ എല്ലാ ദിവസവും രാവിലെ മുഖം നോക്കാൻ ഒരു നല്ല കണ്ണാടി കൊറിയർ അയക്കാം എന്നാണ് പരിഹാസത്തോടെയുള്ള ദിയയുടെ മറുപടി.

ഹേറ്റേർസുമായി ഏറെക്കുറെ തുറന്ന പോരിന് തയ്യാറായിരിക്കുകയാണ് ദിയ കൃഷ്ണ. നെഗറ്റീവ് കമന്റുകൾ ദിയയെ അലോസരപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാണ്. എന്നാൽ ഇതുവരെയും വിഷയത്തെക്കുറിച്ച് ദിയ സംസാരിച്ചിട്ടില്ല. യൂട്യൂബ് ചാനൽ അൺസബ്സ്ക്രെെബ് ചെയ്യുന്നു എന്ന കമന്റുകൾ പുതിയ വ്ലോഗിലുമുണ്ട്.
താൻ പറഞ്ഞതിലെ തെറ്റ് ദിയ മനസിലാക്കാത്തതാണ് വ്യൂവേർസിനെ കൂടുതൽ ദേഷ്യം പിടിപ്പിക്കുന്നത്. അമ്മായിയമ്മയെ അമ്മ എന്ന് വിളിക്കാൻ പറ്റില്ലെന്നാണ് ദിയ പറയുന്നത്. ഈ വാദത്തെ മിക്കവരും അംഗീകരിക്കുന്നു. വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മ, അച്ഛൻ എന്ന് വിളിക്കാൻ പറ്റില്ല, എനിക്ക് അച്ഛനും അമ്മയുമുണ്ട്, അതില്ലാത്തവർ ആരെയെങ്കിലും വിളിച്ചോ എന്ന് ദിയ കൃഷ്ണ പറഞ്ഞു. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്.
സ്വന്തം ഭർത്താവിന്റെ അമ്മയും അച്ഛനും വഴിയിൽ നിൽക്കുന്നവരാണോ എന്ന ചോദ്യങ്ങൾ വന്നു. ഇതിൽ വ്യക്തമായ മറുപടി നൽകാൻ ദിയ കൃഷ്ണ തയ്യാറായിട്ടില്ല. അമ്മയെന്ന് വിളിക്കാൻ പറ്റില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ദിയ. സബ്സ്ക്രെെബേർസുമായുള്ള ഈ പോര് ഒരുപക്ഷെ ദിയയുടെ ഇൻഫ്ലുവൻസർ കരിയറിനെ കാര്യമായി ബാധിച്ചേക്കും. ഭർത്താവിന്റെ വീട്ടുകാരെ അവഗണിക്കാനായേക്കും, എന്നാൽ വ്യൂവേർസിനെ പിണക്കിയാൽ വരുമാനം ഇല്ലാതാകുമെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.
അതേസമയം അച്ഛനും അമ്മയും ഇല്ലാത്തവർ ആരെയെങ്കിലും വിളിച്ചോ എന്ന പരാമർശത്തിൽ മാപ്പ് പറയാൻ ദിയ കൃഷ്ണ തയ്യാറാണ്. എന്നാൽ അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ ദിയ തയ്യാറല്ല.


Click it and Unblock the Notifications

