യഥാർത്ഥ പ്രായം 42, പക്ഷെ ഇന്റർനെറ്റിൽ തിരഞ്ഞാൽ 39; ദുൽഖറിന്റെ പ്രായം പിറകോട്ടാണോയെന്ന് ചോദ്യങ്ങൾ

യൂത്ത് ഐക്കണായി തിളങ്ങിയ ദുൽഖർ സൽമാൻ ഇന്ന് മലയാളത്തിലേക്കാൾ മറ്റ് ഭാഷകളിലാണ് കൂടുതൽ സജീവം. പാൻ ഇന്ത്യൻ കലത്തിൽ ദുൽഖർ സൽമാന് ഇന്ന് പ്രശസ്തിയുണ്ട്. എന്നാൽ മോളിവുഡിൽ നിന്നും നടൻ മാറി നിൽക്കുന്നതിൽ ആരാധകർക്ക് നിരാശയുമുണ്ട്. തെലുങ്കിൽ ദുൽഖറിന് തുടരെ ഹിറ്റുകളാണ്. എന്നാൽ മലയാളത്തിൽ ഇതല്ല സാഹചര്യം. ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങൾ മലയാളത്തിൽ തുടരെ ശ്രദ്ധേയ സിനിമകൾ ചെയ്യുമ്പോൾ ദുൽഖർ മാത്രം മാറി നിൽക്കുന്നു. ‌

സീരിയല്‍ മേഖലയില്‍ നിന്നുള്ള ആളല്ല! ഈ വര്‍ഷമുണ്ടാവും! വിവാഹത്തെക്കുറിച്ച് അമൃത നായര്‍!
സീരിയല്‍ മേഖലയില്‍ നിന്നുള്ള ആളല്ല! ഈ വര്‍ഷമുണ്ടാവും! വിവാഹത്തെക്കുറിച്ച് അമൃത നായര്‍!

അതേസമയം ലോകയെന്ന സിനിമ മലയാളികൾക്ക് നൽകിയത് ദുൽഖർ സൽമാനാണ്. ആരാധകർക്കൊപ്പം ഹേറ്റേഴ്സുമുള്ള നടനാണ് ദുൽഖർ. മലയാളത്തിൽ തുടരെ സിനിമകൾ ചെയ്യാത്തതിന് കാരണങ്ങളിലൊന്ന് ഇതാണ്. പരമാവധി വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുന്നയാളാണ് താരം. ഇപ്പോഴിതാ ദുൽഖറിനെക്കുറിച്ച് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണ് ശ്രദ്ധ നേടുന്നത്. നടന്റെ പ്രായം സംബന്ധിച്ചാണ് ചർച്ച. ​ഇന്റർനെറ്റിൽ സെർച്ച് ചെയ്യുമ്പോൾ 39 ആണ് ദുൽഖറിന്റെ പ്രായമായി കാണിക്കുന്നത്. 1986 ജൂലെെ 18 ആണ് ജനന തിയതിയായി കാണിക്കുന്നത്.

Dulquer Salmaan

അതെങ്ങനെ ശരിയാകും ദുൽഖറിന് പ്രായം നാൽപത് പിന്നിട്ടില്ലേ എന്നാണ് റെഡിറ്റ് യൂസേർസിന്റെ ചോദ്യം. നടൻ 40ാം പിറന്നാൾ ആഘോഷം ഓർക്കുന്നുണ്ടെന്നും കമന്റുകളുണ്ട്. പല സിനിമാ താരങ്ങളുടെയും പ്രായം കുറച്ചാണ് കാണിക്കുന്നതെന്നും ഇത് ഈ താരങ്ങൾ ചെയ്യുന്നതാണോയെന്നും ചോദ്യങ്ങളുണ്ട്. എന്നാൽ വിക്കിപീഡിയയിൽ ദുൽഖറിന്റെ യഥാർത്ഥ പ്രായമായ 42 തന്നെയാണ് കാണിക്കുന്നത്. ദുൽഖർ പ്രായം മറയ്ക്കുന്നയാളല്ലെന്നും താൻ 1983 ലാണ് ജനിച്ചതെന്ന് നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

ഓസ്കാർ അവാർഡ്സ് 2026: മികച്ച നടൻ മെെക്കൽ ബി ജോർദാൻ; മികച്ച നടിയായി ജെസി ബക്ലി
ഓസ്കാർ അവാർഡ്സ് 2026: മികച്ച നടൻ മെെക്കൽ ബി ജോർദാൻ; മികച്ച നടിയായി ജെസി ബക്ലി

പ്രായം മറയ്ക്കാൻ പ്രയത്നിക്കുന്ന താരമാണ് ദുൽഖറിന്റെ പിതാവ് ന‌ടൻ മമ്മൂട്ടിയെന്ന് പൊതുവെ സിനിമാ ലോകത്ത് സംസാരമുണ്ട്. 74 കാരനാണ് മമ്മൂട്ടി. പ്രായം 74 ആണെങ്കിലും മമ്മൂ‌ട്ടി കാഴ്ചയിൽ മധ്യ വയസ്കനാണ്. കരിയറിൽ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ആരോ​ഗ്യകാര്യങ്ങൾ മമ്മൂ‌ട്ടി ശ്രദ്ധിച്ച് തുടങ്ങിയത്. നടി സീനത്ത് ഒരിക്കൽ മമ്മൂട്ടിയുടെ ഭക്ഷണ രീതിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സെറ്റിൽ ഒരിക്കൽ മമ്മൂക്ക ഭക്ഷണം കഴിക്കുന്ന രീതി ഞാൻ നോക്കി. അദ്ദേഹത്തിന്റെ കുക്ക് വന്ന് എല്ലാ ഭക്ഷണവും വിളമ്പി. എന്നാൽ മമ്മൂക്ക വലിച്ച് വാരി കഴിക്കുന്നില്ല. ബീഫ് ഒരു കഷ്ണമെടുത്ത് കുടയും. ഇഷ്ടമുള്ളത് കഴിക്കുന്നുണ്ടെങ്കിലും അമിതമായി നടൻ ഭക്ഷണം കഴിക്കുന്നില്ലെന്ന് സീനത്ത് അന്ന് പറഞ്ഞു.

More from Filmibeat

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X