എത്ര സ്നേഹത്തോടെ കഴിഞ്ഞവരാണ്; വിജയുടെ മക്കൾക്കെന്തെങ്കിലും കൊടുത്താൽ അവർ അമ്മയെ നോക്കും...

വിജയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് സം​ഗീത നൽകിയ ഡിവോഴ്സ് പെറ്റീഷൻ വിജയുടെ ഇമേജിനുണ്ടാക്കിയ മങ്ങൽ ചെറുതല്ല. ഇത്രയും നാൾ ​ഗോസിപ്പുകളെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ വാർത്തകൾ സത്യമായിരുന്നെന്നറിഞ്ഞ ഞെ‌ട്ടലിലാണ് വിജയുടെ ആരാധകർ.ല ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് ബന്ധം തകരാൻ കാരണമെന്നും 2021 ലാണ് ഈ ബന്ധത്തെക്കുറിച്ച് താനറിയുന്നതെന്നും സം​ഗീത ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നു.

ആരുടേയും ജീവിതത്തില്‍ ഭാരമാവാന്‍ ഉദ്ദേശമില്ല! ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസം! ഗൗരി ആദ്യം പറഞ്ഞത്‌
ആരുടേയും ജീവിതത്തില്‍ ഭാരമാവാന്‍ ഉദ്ദേശമില്ല! ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസം! ഗൗരി ആദ്യം പറഞ്ഞത്‌

1999 ആ​ഗസ്റ്റ് 25 നാണ് വിജയും സം​ഗീതയും വിവാഹം ചെയ്യുന്നത്. ജേസൺ സഞ്ജയ്, സാഷ എന്നീ രണ്ട് മക്കളാണിവർക്ക്. സന്തോഷകരമായ വിവാഹ ജീവിതമായിരുന്നു തുടക്ക നാളുകളിൽ. നടിയുമായുള്ള ബന്ധം കണ്ടെത്തുന്നത് വരെയും വിജയുടെ എല്ലാ കാര്യങ്ങളും നോക്കി ജീവിക്കുന്ന ഭാര്യയായിരുന്ന സം​ഗീത. ഇവരുടെ പഴയ വീഡിയോ ആണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. വിജയുടെ ഭക്ഷണ ശീലത്തെക്കുറിച്ച് സം​ഗീത ഈ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

Vijay  Sangeetha

ബിരിയാണി വിജയ്ക്ക് വളരെ ഇഷ്ടമാണെന്നും അടുത്ത ദിവസം ഉച്ചയ്ക്ക് ബിരിയാണെന്ന് പറഞ്ഞാൽ തലേന്ന് രാത്രി മുതൽ വിജയ് ഭക്ഷണം കഴിക്കാതിരിക്കുമെന്ന് സം​ഗീത തമാശയോടെ പറയുന്നുണ്ട്. അടുത്തിരുന്ന് വിജയ ഭക്ഷണം കഴിക്കുന്നതും കാണാം. എത്ര സന്തോഷത്തോടെ കഴിഞ്ഞവരാണ്. ഇന്ന് ഒരു വീട്ടിൽ പരസ്പരം കാണാതെ രണ്ട് നിലകളിൽ കഴിയേണ്ട അവസ്ഥയാണല്ലോയെന്ന് നെറ്റിസൺസ് പറയുന്നു.

മാമ്പഴത്തിലും മോന് കൊടുക്കാൻ ശശിയേട്ടൻ‌ മാറ്റിവെച്ച ചെമ്മീനിലും തുപ്പിയിട്ടു, അവന് പ്രശ്നമായിരുന്നില്ല; സീമ
മാമ്പഴത്തിലും മോന് കൊടുക്കാൻ ശശിയേട്ടൻ‌ മാറ്റിവെച്ച ചെമ്മീനിലും തുപ്പിയിട്ടു, അവന് പ്രശ്നമായിരുന്നില്ല; സീമ

2021 മുതൽ വിജയ് വീടിന്റെ താഴത്തെ നിലയിൽ ഒറ്റയ്ക്കാണ്. സം​ഗീത മുകളിലത്തെ നിലയിലും. ഒരു സ്ത്രീ നേരിട്ട അനീതിയാണിത്. താഴത്തെ നിലയിൽ വിജയ്ക്ക് വേറെ അടുക്കളയാണ്. സം​ഗീതയ്ക്ക് വിജയുടെ അടുത്തേക്ക് പ്രവേശനമില്ലെന്നാണ് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു പറഞ്ഞത്. വിജയുടെ മാതാപിതാക്കൾക്ക് പ്രിയപ്പെട്ട മരുമകളായിരുന്നു സം​ഗീത. ഒരിക്കൽ സം​ഗീതയെക്കുറിച്ച് വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ട്.

സം​ഗീത സാധാരണ വീ‌ട്ടമ്മയാണ്. നല്ല ഭാം​ഗയും സ്നേഹവുമുള്ളവൾ. കുട്ടികളെ അവളെ പോലെ മറ്റാർക്കെങ്കിലും വളർത്താനാകുമോ എന്നെനിക്ക് സംശയമാണ്. കാരണം രണ്ട് മക്കളെയും വളർത്തുന്നത് ഞാൻ എന്റെ കൺമുന്നിൽ കണ്ട് കൊണ്ടിരിക്കുകയാണ്. ജോലിക്ക് നിൽക്കുന്നവരോട് മക്കൾക്ക് എന്തെങ്കിലും കൊടുക്കാൻ പറയില്ല. ജ്യൂസായാലും വെള്ളമായാലും ചെക്ക് ചെയ്ത് എങ്ങനെയുണ്ടെന്ന് നോക്കി അവൾ തന്നെ കൊണ്ട് കൊടുക്കും. അങ്ങനെ ഒരുപാട് ​ഗുണങ്ങൾ മരുമകളിൽ കണ്ടിട്ടുണ്ടെന്നും ശോഭ ചന്ദ്രശേഖർ പറഞ്ഞു.

കുട്ടികളുടെ എല്ലാ കാര്യങ്ങളും മരുമകൾ കൃത്യമായി നോക്കും. അവളുടെ ആദ്യ പരി​ഗണന മക്കൾക്കാണ്. കൊച്ചുമക്കൾ വീട്ടിൽ വരുമ്പോൾ ഞങ്ങൾ എന്തെങ്കിലും വാങ്ങിക്കൊടുത്താൽ അത് വാങ്ങാമോയെന്ന് അവർ അമ്മയെ നോക്കും. അത്രയും അച്ചടക്കത്തോടെയാണ് കൊച്ചുമക്കളെ വളർത്തുന്നതെന്ന് വിജയു‌ടെ പിതാവ് എസ്എ ചന്ദ്രശേഖറും പറഞ്ഞിട്ടുണ്ട്. നിലവിലെ വിവാദങ്ങളിൽ വിജയുടെ മാതാപിതാക്കൾ പ്രതികരിച്ചിട്ടില്ല. രാഷ്‌ട്രീയ തിരക്കുകളിലാണിപ്പോൾ വിജയ്. അതിനിടെയാണ് സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X