സ്വര്‍ണ്ണമല്ല! പേരും എഴുതിയില്ല! രണ്ട് കാര്യങ്ങളാണ് നോക്കിയത്! എന്‍ഗേജ്‌മെന്റ് റിംഗിനെക്കുറിച്ച് ഗ്ലാമി ഗംഗ

വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഗ്ലാമി ഗംഗ. ആഗ്രഹിച്ച് തന്നെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. കല്യാണം കഴിക്കുന്നതും, അമ്മയാവുന്നതുമൊക്കെ സ്വപ്‌നം കണ്ട് നടന്നിരുന്ന പെണ്‍കുട്ടിയാണ് ഞാന്‍. എന്നാല്‍ എന്റെ മാതാപിതാക്കളുടെ പോലെയാവരുത് എന്റെ ജീവിതം എന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. അറേഞ്ച്ഡ് മാര്യേജിനോട് അത്ര താല്‍പര്യമില്ല ഗംഗയ്ക്ക്. ഒരു പരിചയവും ഇല്ലാത്തൊരാളെ വിവാഹം ചെയ്യുന്നത് ചിന്തിക്കാനാവുന്ന കാര്യമല്ലായിരുന്നു. അടുത്ത സുഹൃത്തായ വിഷ്ണുവിനെയാണ് ഗംഗ വിവാഹം ചെയ്യുന്നത്. മുതുക്കനെന്നായിരുന്നു വിഷ്ണുവിനെ സംബോധന ചെയ്തത്. അടുത്തിടെയായിരുന്നു വിഷ്ണുവിനൊപ്പമുള്ള വീഡിയോ ചെയ്തത്. നേരത്തെ മുതല്‍ പ്ലാന്‍ ചെയ്തിരുന്നതാണ് ഇത്. സമയം കിട്ടുന്നുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. അങ്ങനെ വൈകിപ്പോയതാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ഇതാണോ ഗംഗയുടെ പയ്യന്‍, ഇദ്ദേഹം നേരത്തെ വിവാഹതനല്ലേ, ഒരു കുഞ്ഞിന്റെ പിതാവല്ലേ എന്നൊക്കെയായിരുന്നു ചര്‍ച്ചകള്‍. ഇതെന്താണ് ഇങ്ങനെയൊരു തീരുമാനം എന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്കെതിരെയായി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും ചിലരെത്തിയിരുന്നു. അതൊന്നും ഞങ്ങളെ ബാധിക്കുന്നേയില്ല. ഞങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്നായിരുന്നു ഗംഗ പറഞ്ഞത്. അധികം വൈകാതെ എന്‍ഗേജ്‌മെന്റ് നടത്തുമെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ എന്‍ഗേജ്‌മെന്റ് റിംഗ് വാങ്ങിയ വിശേഷങ്ങളാണ് പുതിയ വ്‌ളോഗിലൂടെ പങ്കുവെച്ചത്. അമ്മയും അനിയത്തിയുമൊന്നും റിംഗ് നോക്കാന്‍ വരുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കല്ലേയെന്നാണ് അമ്മ പറഞ്ഞത്. ഒന്നാമത് യാത്ര ഭയങ്കര മടുപ്പാണ്, പിന്നെ പൂച്ചകളൊക്കെയുണ്ട് ഇവിടെ. അതുങ്ങളെ തനിച്ചാക്കി പോവാനും ഇഷ്ടമല്ലെന്നായിരുന്നു അമ്മ പറഞ്ഞത്.

Glamy Ganga about her engagement ring
Photo Credit: Glamy Ganga / Instagram

ഇവിടെ ഞങ്ങളിനി കയറിയിറങ്ങാന്‍ ഷോപ്പുകളൊന്നുമില്ല. ചില സ്ഥലത്തൊക്കെ പലക കണക്കത്തെ റിംഗാണ്. അതിനകത്ത് ഗംഗ, വിഷ്ണു എന്നൊക്കെ പേരെഴുതുന്നത് എനിക്കിഷ്ടമല്ല. പിന്നെ അകത്തെഴുതുന്നതാണ് ഇപ്പോഴത്തെ മോഡല്‍. അതില്‍ കുറേ സ്വര്‍ണം നഷ്ടമാവും. അങ്ങനെയുള്ള നഷ്ടങ്ങളൊന്നും വരുത്താനുദ്ദേശമില്ല. ഡെയ്‌ലി ഉപയോഗിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ റിംഗ് നോക്കിയത്. പ്ലാറ്റിനമാണ് ഇപ്പോള്‍ വാങ്ങിക്കുന്നത്.അവന് പെട്ടെന്ന് കിട്ടുന്നുണ്ടായിരുന്നു. എന്നാല്‍ എനിക്ക് മാച്ചിംഗ് കിട്ടുന്നില്ലായിരുന്നു. പിന്നെ ഇവിടെ കലക്ഷന്‍ കുറവാണ്. ബാംഗ്ലൂരിലേക്ക് പോയാലോ എന്നൊക്കെ ചിന്തിച്ചിരുന്നു. ഇനി കുറേ കാര്യങ്ങള്‍ക്കായി പല സ്ഥലങ്ങളിലും പോവാനുണ്ട്. റിംഗ് വാങ്ങിക്കാനായി ബാംഗ്ലൂരില്‍ പോവുന്നില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്.

സ്വര്‍ണത്തിനാണോ, പ്ലാറ്റിനത്തിനാണോ വില കൂടുതല്‍ എന്നായിരുന്നു അമ്മ ചോദിച്ചത്. അതേക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലെന്നായിരുന്നു ഗംഗ പറഞ്ഞത്.കുറേനേരം എടുത്താണ് ഗംഗയും വിഷ്ണുവും റിംഗ് സെറ്റാക്കിയത്. വെറൈറ്റിയായിരിക്കണം റിംഗ് എന്ന് മനസിലുണ്ടായിരുന്നു. അതാണ് സംതൃപ്തി വരാത്തത്. ഏത് റിംഗാണ് എടുത്തതെന്ന് ഇപ്പോള്‍ കാണിക്കുന്നില്ല.പേരൊന്നും എഴുതണ്ട, എന്തായാലും പേരൊക്കെ നമുക്ക് അറിയാവുന്നതാണല്ലോ. പെട്ടെന്നാണ് ഞങ്ങള്‍ എന്‍ഗേജ്‌മെന്റ് നടത്താന്‍ തീരുമാനിച്ചത്. റിംഗ് എടുക്കാന്‍ പോവുകയാണെങ്കില്‍ കുറേ കടയില്‍ പോവണം.

അത്യാവശ്യം നല്ലതെന്ന് തോന്നുന്നത് സെലക്റ്റ് ചെയ്യുക. സമയമെടുത്ത് വേണം റിംഗൊക്കെ വാങ്ങാന്‍. ഇത് ഇടയ്ക്കിടയ്ക്ക് മാറ്റുന്നതല്ലല്ലോ. പിന്നെ ഞങ്ങള്‍ ആദ്യമേ ബഡ്ജറ്റൊക്കെ തീരുമാനിച്ചിരുന്നു. വാങ്ങിയപ്പോള്‍ അവന്റേതിന് കുറച്ച് കൂടുതല്‍ വന്നു. അനുഭവത്തില്‍ നിന്നാണ് ഞങ്ങള്‍ ഇതേക്കുറിച്ച് പറയുന്നത്. കല്ലുള്ളതൊക്കെ വാങ്ങിക്കാതിരിക്കുക. ഡെയ്‌ലി ഉപയോഗിക്കുന്നതിനാണെങ്കില്‍ നല്ല ഫിനിഷുള്ളത് നോക്കി എടുക്കുക.ഇതാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും പറഞ്ഞായിരുന്നു ഇരുവരും സംസാരം അവസാനിപ്പിച്ചത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X