ഭാവിയിൽ എന്തും സംഭവിക്കാം, എന്തിനാണ് വെറുതെ...; വ്യക്തമാക്കി ഇഷാനി, ദിയയുടെ അനുഭവം കാരണം?

ആശകൾ ആയിരം എന്ന സിനിമയിലൂടെ മോളിവുഡിൽ നായികയായി തുടക്കം കുറിച്ചിരിക്കുകയാണ് ഇൻഫ്ലുവൻസർ ഇഷാനി കൃഷ്ണ. സോഷ്യൽ മീഡിയ താരമാണെങ്കിലും തന്റെ വ്യക്തിജീവിതം തുറന്ന് കാണിക്കുന്നയാളല്ല ഇഷാനി. സ്വകാര്യതയ്ക്ക് ഇഷാനി വലിയ പ്രാധാന്യം നൽ‌കുന്നുണ്ട്. സ്വന്തം ജീവിതം യൂട്യൂബ് സബ്സ്ക്രെെബേർസിന് മുന്നിൽ തുറന്ന് കാണിക്കാൻ ഇഷാനി കൃഷ്ണ താൽപര്യപ്പെടുന്നില്ല. അർജുൻ എന്ന സുഹൃത്തിനെ ഇഷാനിയുടെ വ്ലോ​ഗുകളിൽ വർഷങ്ങളായി കാണാറുണ്ട്.

ഇവർ പ്രണയത്തിലാണെന്ന് ​ഗോസിപ്പുകളുണ്ടെങ്കിലും ഇഷാനി പുതിയ അഭിമുഖത്തിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയില്ല എനിക്കതേക്കുറിച്ച് പറയാൻ താൽപര്യമില്ല. കാരണം ഭാവിയിൽ എന്ത് വേണമെങ്കിലും സംഭവിക്കും. അത് ആൾക്കാർ നമുക്കെതിരെ ഉപയോ​ഗിക്കും. എന്തിനാണ് വെറുതെ. അറിയേണ്ട സമയത്ത് എല്ലാവരും അറിയും. പബ്ലിക്കായ വ്യക്തിയാണെങ്കിലും ഞാൻ പ്രെെവറ്റാണ്. ബേസിക്കലി ഞാൻ ഒരു പബ്ലിക് പേഴ്സൺ അല്ല.

Ishaani Krishna

സോഷ്യൽ മീഡിയയിൽ കുടുംബം മുഴുവൻ ഉള്ളത് കൊണ്ട് ഞാനും ഉണ്ട്. പക്ഷെ സ്വകാര്യ ജീവിതം സ്വകാര്യമാക്കി വെക്കാനാണ് താൽപര്യം. മീഡിയക്കാർ എന്നെ അപ്രോച്ച് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. പബ്ലിക് ലെെഫ് ഞാൻ തന്നെ തെരഞ്ഞെടുത്തതാണല്ലോ. അത് ബാലൻസ് ചെയ്ത് കൊണ്ട് പോകാനാണ് ഞാൻ നോക്കാറുള്ളത്. ആൾക്കാർ വന്ന് വീഡിയോകൾ എടുക്കുന്നത് ഇഷ്ട‌മാണ്. എനിക്കെന്നെ തന്നെ കണ്ട് കൊണ്ടിരിക്കാനിഷ്‌ടമാണന്നും ഇഷാനി കൃഷ്ണ പറഞ്ഞു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

പ്രണയ ​ഗോസിപ്പുകളെക്കുറിച്ച് ഇഷാനി സംസാരിക്കാത്തതിന് കാരണം ചേച്ചിയായ ദിയ കൃഷ്ണയ്ക്കുണ്ടായ അനുഭവങ്ങളാണെന്നും വാദമുണ്ട്. ദിയയുടെ മുൻ പ്രണയങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. തന്റെ പ്രണയം, ബ്രേക്കപ്പ്, വിവാഹം എന്നിവയെക്കുറിച്ചെല്ലാം ദിയ ചാനലിൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. അശ്വിനുമായി അടുക്കുന്നതിന് മുമ്പ് വെെഷ്ണവ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു ദിയ.

ഇവരുടെ പ്രണയ കാലത്ത് സുഹൃത്തുക്കളുടെ കൂട്ടത്തിലെ ഒരാൾ മാത്രമായിരുന്നു അശ്വിൻ. എന്നാൽ പിന്നീട് എല്ലാം മാറി മറിഞ്ഞു. വെെഷ്ണവും ദിയയും ബ്രേക്കപ്പായി. അന്ന് ദിയക്ക് ആശ്വാസമായത് അശ്വിന്റെ സാമീപ്യമാണ്. വെെകാതെ ഇരുവരും പ്രണയത്തിലായി. ഇവരുടെ വിവാഹവും നടന്നു. വിവാഹ സമയത്ത് ദിയക്ക് നെ​ഗറ്റീവ് കമന്റുകൾ വന്നതിൽ ഏറെയും മുൻ കാമുകന്റെ സുഹൃത്തിനെ പ്രണയിച്ചു എന്നായിരുന്നു.

ഇഷാനിക്ക് സിനിമാ രംഗത്ത് ശോഭിക്കാനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ഇഷാനി സംസാരിച്ചിരുന്നു. അച്ഛനും അമ്മയ്ക്കും ഞാൻ സിനിമയിൽ വരണമെന്ന് ആഗ്രഹമുണ്ട്. അച്ഛനേക്കാൾ അമ്മയ്ക്ക് ആഗ്രഹമുണ്ടെന്ന് ഞാൻ കരുതുന്നു. പക്ഷെ അമ്മ അങ്ങനെ പറഞ്ഞിട്ടില്ല. ഞാൻ സിനിമയിൽ വരണമെന്ന ആഗ്രഹം പണ്ട് മുതലേ അമ്മയ്ക്കുണ്ട്. ചില റോളുകൾ കാണുമ്പോൾ ഇത് ഇഷാനി ചെയ്താൽ നന്നായിരിക്കും എന്ന് അമ്മ പണ്ട് മുതലേ പറയാറുണ്ട്. നല്ലൊരു സിനിമയിൽ എന്നെ കാണണമെന്ന് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ടെന്നാണ് ഇഷാനി കൃഷ്ണ പറഞ്ഞത്. വൺ ആണ് ആശകൾ ആയിരത്തിന് മുമ്പ് ഇഷാനി ചെയ്ത സിനിമ.

More from Filmibeat

Read more about: ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X