ദിലീപേട്ടനാണ് ആദ്യം പറഞ്ഞത്! അമ്മയും തീരുമാനം മാറ്റി! എല്ലാം എന്റെ വിധി! കാവ്യ മാധവന്റെ അന്നത്തെ മറുപടി
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട് കാവ്യ മാധവനോട്. പിന്നെയും എന്ന ചിത്രത്തിലായിരുന്നു അവസാനമായി അഭിനയിച്ചത്. ഇപ്പോഴും അവസരങ്ങള്‍ വരുന്നുണ്ടെന്നും, കാവ്യയാണ് അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. വിവാഹ ശേഷം വീട്ടുകാര്യങ്ങളുമായി മുന്നേറാനാണ് ആഗ്രഹം എന്നായിരുന്നു കാവ്യ പറഞ്ഞത്. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു വിവാഹ ശേഷം ഇവരുടെ ജീവിതത്തില്‍ നടന്നത്.
ആദ്യത്തെ രണ്ടുമൂന്ന് വര്‍ഷം പ്രതിസന്ധികളായിരുന്നുവെങ്കിലും, പിന്നീട് സന്തോഷത്തോടെയായിരുന്നു മുന്നേറിയത്. തന്റെ ബിസിനസ് സ്ഥാപനം അടുത്തിടെ കാവ്യ നവീകരിച്ചിരുന്നു. മീനാക്ഷിയും, മഹാലക്ഷ്മിയുമൊക്കെയാണ് ഇപ്പോള്‍ കാവ്യയ്ക്കായി മോഡലിംഗ് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലൂടെയുമായി വിശേഷങ്ങളെല്ലാം കാവ്യ പങ്കുവെക്കാറുണ്ട്. സിനിമ ചെയ്തിരുന്ന സമയത്ത് അവാര്‍ഡ് പ്രതീക്ഷിച്ച് ഒന്നും ചെയ്തിരുന്നില്ല. കഥയ്ക്ക് തന്നെയാണ് പ്രാധാന്യം കൊടുത്തിരുന്നത്. ചില കഥകളൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലേക്ക് കയറാറുണ്ട്. പല സിനിമകളും ചെയ്യുന്ന സമയത്ത് അവാര്‍ഡ് ലഭിച്ചേക്കുമെന്ന വിലയിരുത്തലുകളൊക്കെ കേള്‍ക്കാറുണ്ട്. അതൊരു യോഗ്യവും ഭാഗ്യവുമാണ്.

കുറേ സാഹചര്യങ്ങളില്‍ ഭാഗ്യദോഷം കൊണ്ട് അവാര്‍ഡ് കിട്ടാതായിട്ടുണ്ട്. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്. അവാര്‍ഡ് മനസില്‍ കണ്ടാല്‍ കിട്ടാതെ വരുമ്പോള്‍ വലിയ സങ്കടമാവും. ജനങ്ങളിലേക്ക് കൂടുതലായി എത്തണമെന്നാണ് ആഗ്രഹിക്കാറുള്ളത്. അത് മിക്കപ്പോഴും സാധിക്കാറുണ്ട്. ജനങ്ങള്‍ സ്വീകരിച്ചാല്‍ സന്തോഷം.
സിനിമ എനിക്കൊരു പാഷനൊന്നുമായിരുന്നില്ല. എങ്ങനെയൊക്കെയോ സിനിമയില്‍ വന്ന് പെട്ടതാണ്. ഞാന്‍ സിനിമയില്‍ വന്ന സാഹചര്യം തന്നെ നോക്കിയാല്‍, കേരളത്തിന്റെ അങ്ങേയറ്റത്തുള്ളൊരു പെണ്‍കുട്ടി. അതൊരു യോഗം തന്നെയാണ്. ഒരു ബന്ധവുമില്ല എനിക്ക് സിനിമയുമായി. എന്റെ നാട്ടിലും അങ്ങനെ അറിയപ്പെടുന്ന ആള്‍ക്കാര്‍ വളരെ കുറവാണ്. എന്നിട്ടും ഞാന്‍ സിനിമയില്‍ വന്നിട്ടുണ്ടെങ്കില്‍ അത് എന്റെ തലയിലെഴുത്ത്. ഞാന്‍ വരണമെന്നാണ്. അച്ഛനായിരുന്നു നായികയൊക്കെയായി കാണാന്‍ താല്‍പര്യം.
അമ്മയ്ക്കും റിലേറ്റീവ്‌സിനും അങ്ങനെയുള്ള ആഗ്രഹങ്ങളൊന്നുമുണ്ടായിരുന്നില്ല. പഠിപ്പിക്കുക, കല്യാണം കഴിപ്പിച്ച് അയയ്ക്കുക, അതൊക്കെയായിരുന്നു അവരുടെ ചിന്ത. സാധാരണ വീട്ടമ്മമ്മാരെപ്പോലെയാണ് എന്റെ അമ്മയും ചിന്തിച്ചിരുന്നത്. അച്ഛനായിരുന്നു എന്നെ നായികയായി കാണാന്‍ ആഗ്രഹം. പൂക്കാലം വരവായി മുതല്‍ തുടങ്ങിയതാണ് ലാലു ചേട്ടനുമായുള്ള പരിചയം. നായികയായി ക്യാമറയുടെ മുന്നില്‍ നില്‍ക്കാന്‍ പേടിയൊന്നുമുണ്ടായിരുന്നില്ല. കുട്ടിക്കാലം മുതലേ അഭിനയിച്ച് തുടങ്ങിയതായിരുന്നല്ലോ. മിക്ക ആള്‍ക്കാരെയും നേരത്തെ പരിചയമുണ്ടായിരുന്നു.
ദിലീപേട്ടനും ലാലും ചേട്ടനുമായിരുന്നു എന്നെ നായികയാക്കുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞത്. ശാലിനി ചേച്ചി ചെയ്യേണ്ടിയിരുന്ന കഥാപാത്രമായിരുന്നു. എന്തോ ഡേറ്റ് ക്ലാഷ് വന്നപ്പോഴാണ് ഞാന്‍ വരുന്നത്. ഞാന്‍ നായികയായി അരങ്ങേറണ്ട സമയമായിരുന്നു അത്. അങ്ങനെയായത് കൊണ്ടാവാം എന്നെ പരിഗണിച്ചത്. പത്താം ക്ലാസ് കഴിയാതെ സിനിമയില്‍ വിടില്ലെന്ന് പറഞ്ഞ അമ്മ ഒന്‍പതാം ക്ലാസില്‍ നിന്നും തീരുമാനം മാറ്റി. പ്രൊജക്ട് മുഴുവനും അനൗണ്‍സ് ചെയ്തപ്പോള്‍ കഥയുടെ ഭാഗമൊക്കെ മാഗസിനുകളില്‍ വരുന്നുണ്ടായിരുന്നു. ശാലിനി ചേച്ചിയാണ് രാധയെ അവതരിപ്പിക്കുന്നത് എന്നായിരുന്നു ഞാന്‍ വായിച്ചത്. പിന്നീടാണ് അത് കറങ്ങിത്തിരിഞ്ഞ് എന്നിലേക്ക് എത്തുന്നത്. ദൈവത്തിന്റെ വിധിയിലും, യോഗത്തിലുമൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ അനുഭവമെല്ലാം അങ്ങനെ തന്നെയാണെന്നുമായിരുന്നു അന്നത്തെ അഭിമുഖത്തില്‍ കാവ്യ പറഞ്ഞത്.


Click it and Unblock the Notifications











