ഭർത്താവ് മറ്റൊരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടി, ഡിവോഴ്സിന് ഒരുങ്ങുന്നതിനിടെ മരണം, അനാഥനായി നാല് വയസുകാരൻ!
കഴിഞ്ഞ ദിവസം മുതൽ ഏറ്റവും കൂടുതൽ വൈറലാകുന്നതും ചർച്ചയാകുന്നതും കാസർഗോഡ് ആദൂർ സ്വദേശിനിയായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്മയുടെ മരണമാണ്. വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലാണ് രേഷ്മയുടെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇരുപത്തിനാലുകാരിയായ രേഷ്മ ടിക്ക് ടോക്ക് പ്രചാരത്തിലുണ്ടായിരുന്ന സമയത്തായിരുന്നു സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്.
ടിക്ക് ടോക്ക് ബാൻ ചെയ്യപ്പെട്ടശേഷം എല്ലാവരേയും പോലെ രേഷ്മയും യുട്യൂബ് ചാനൽ ആരംഭിക്കുകയും ഇൻസ്റ്റഗ്രാം റീലിലൂടെ സജീവമാവുകയുമായിരുന്നു. പത്തൊമ്പതുകളിൽ ആയിരുന്നു രേഷ്മയുടെ വിവാഹം. പ്രജ്വലായിരുന്നു പങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.

വൈകാതെ ഇരുവർക്കും ആൺകുഞ്ഞ് പിറന്നു. രേഷ്മയുടെ ഫാമിലി വ്ലോഗുകൾക്കും കാസർഗോഡ് ഭാഷയിലുള്ള കുക്കിങ് വ്ലോഗുകൾക്കും ആരാധകർ ഏറെയായിരുന്നു. നാല് വർഷമായി വിവാഹം കഴിഞ്ഞിട്ടെങ്കിലും അടുത്തിടെയായി ഭർത്താവിന്റെ സാന്നിധ്യം രേഷ്മയുടെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മകനൊപ്പവും സഹോദരങ്ങൾക്കൊപ്പവുമുള്ള വീഡിയോകളാണ് രേഷ്മ പങ്കുവെച്ചിരുന്നത്.
അതേസമയം ഭർത്താവിന്റെ പരസ്ത്രീ ബന്ധം രേഷ്മയെ മാനസീകമായി തളർത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രജ്വൽ കഴിഞ്ഞ മാസം വിവാഹിതയായ ഒരു പെൺകുട്ടിക്ക് ഒപ്പം ഒളിച്ചോടിതായും പിന്നീട് ലിവിങ് റിലേഷൻഷിപ്പ് ആരംഭിച്ചതായും ഇരുവരേയും പരിചയമുള്ളവർ കുറിച്ചു. പ്രീതിക എന്ന പെൺകുട്ടിക്കൊപ്പമാണ് പ്രജ്വൽ ഇപ്പോൾ ജീവിക്കുന്നത്.
പ്രീതികയെ കാണാതായപ്പോൾ ഭർത്താവും പെൺകുട്ടിയുടെ അമ്മയും പോലീസിൽ പരാതിപ്പെടുകയും അന്ന് അത് വാർത്തയാവുകയും ചെയ്തതായി മൂപ്പൻസ് വ്ലോഗ്സ് പറയുന്നു. കഴിഞ്ഞ മാസം 19 ആം തിയ്യതി ചിന്നു എന്ന് അറിയപ്പെടുന്ന രേഷ്മയുടെ ഭർത്താവ് പ്രജ്വൽ ഇരുപത് വയസുകാരിയായ പ്രീതിക എന്നൊരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിപ്പോയി.
രണ്ട് ദിവസത്തിനുശേഷം പ്രീതികയുടെ അമ്മയും ഭർത്താവും പരാതി കൊടുത്തതിനെ തുടർന്ന് ഇരുവരും കാസർഗോഡ് പോലീസ് സ്റ്റേഷനിൽ ഹാജരാജി. അതിനുശേഷം പ്രജ്വലും പ്രീതികയും ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നു. സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ പ്രീതിക പ്രജ്വലിനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് അന്ന് അവിടെ ലോക്കൽ ന്യൂസിൽ വാർത്ത വന്നത്.

ഈ സംഭവത്തിനുശേഷം ചിന്നുവും പ്രജ്വലും മ്യൂച്വൽ ഡിവോഴ്സിനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് മൂപ്പൻസ് വ്ലോഗ്സ് പറയുന്നു. രേഷ്മയുടെ മരണ വാർത്ത ആളിപ്പടർന്നതോടെ പ്രജ്വലിന്റെ കമന്റ് ബോക്സിൽ ജനങ്ങളുടെ പ്രതിഷേധം നിറയുകയാണ്. കൊന്നുകളഞ്ഞില്ലേ എന്ന തരത്തിലുള്ള കമന്റുകളാണ് ഏറെയും.
രേഷ്മയുടെ മരണത്തോടെ ഇവരുടെ നാല് വയസുകാരനായ ഏക മകൻ അനാഥനായി. പ്രജ്വലുമായി ഏറെ നാളായി പിരിഞ്ഞ് താമസിക്കുകയായിരുന്ന രേഷ്മ ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം. സുഹൃത്ത് രാവിലെ ജോലിക്ക് പോയിരുന്നു. ഇടയ്ക്ക് ചിന്നുവിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും എടുക്കാതെ വന്നതോടെയാണ് മറ്റൊരു സുഹൃത്തിനൊപ്പം ഇയാള്‍ റൂമിലെത്തി. പരിശോധനയിൽ രേഷ്മയെ തൂങ്ങിയ നിലയിൽ സുഹൃത്ത് കണ്ടെത്തി.
മൂന്ന് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ളതാണ് രേഷ്മയുടെ ഇൻസ്റ്റഗ്രാം പേജ്. പ്രമോഷൻ അടക്കമുള്ളവയാണ് രേഷ്മയുടെ വരുമാനമാർഗം. പലരും ഒരു പക പോക്കലായി മരണത്തെ തെരഞ്ഞെടുക്കുന്നു, ടിക് ടോക്ക് ഉള്ള കാലം മുതൽ അറിയാം.
കല്യാണം കഴിഞ്ഞതും കുട്ടി ഉള്ളതും എല്ലാം യുട്യൂബ് വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഇപ്പോൾ കൊറേ കാലമായി ഭർത്താവ് വീഡിയോയിൽ പ്രത്യക്ഷപ്പെടാറില്ല. ഒറ്റയ്ക്ക് നല്ല ഹാപ്പി ആയിട്ട് വീഡിയോ ചെയ്യുന്ന കാണാറുണ്ടായിരുന്നു. വാർത്ത കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി എന്നിങ്ങനെയാണ് കമന്റുകൾ. നിരവധി പേർ രേഷ്മയ്ക്ക് ആദരാഞ്ജലികൾ നേർന്ന് എത്തി.


Click it and Unblock the Notifications











