കാറിന്റെ ഡിക്കിയില്‍ മിഥുന്‍ രമേഷ്! അവരുടെ നിര്‍ബന്ധം കൊണ്ട് ചെയ്തതെന്ന് വര്‍ഷ! പ്രമോ കണ്ട് ലക്ഷ്മി പറഞ്ഞത്?

അടുത്തിടെയായിരുന്നു ഐഡിയ സ്റ്റാര്‍ സിംഗര്‍ പുതിയ സീസണ്‍ തുടങ്ങിയത്. വെറും വര്‍ഷയ്‌ക്കൊപ്പം ഇത്തവണ മിഥുന്‍ രമേഷും അവതാരകനായി എത്തിയിട്ടുണ്ട്. വിധുപ്രതാപും കെഎസ് ചിത്രയും സിതാര കൃഷ്ണകുമാറുമാണ് വിധികര്‍ത്താക്കള്‍. വിവിധ റിയാലിറ്റി ഷോകളിലൂടെയായി ശ്രദ്ധിക്കപ്പെട്ടവര്‍ മെന്റര്‍മാരായും ഷോയിലുണ്ട്. ഇതിനകം തന്നെ മത്സരാര്‍ത്ഥികളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പാട്ടുകള്‍ മാത്രമല്ല ജീവിതത്തിലെ മറ്റ് വിശേഷങ്ങളും ഇവര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ശനിയാഴ്ച സംപ്രേഷണം ചെയ്യാന്‍ പോവുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. വാലന്റൈന്‍സ് ഡേ പ്രമാണിച്ചാണോ ഇങ്ങനെയൊരു പ്രമോ എന്നായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ എല്ലാവരും ഉറ്റുനോക്കിയ മറ്റൊരു കാര്യവുമുണ്ടായിരുന്നു.

Lakshmi Menon reaction video
Photo Credit: Lakshmi Menon / Instagram

നിറചിരിയോടെ, കഴുത്തില്‍ മാലയും, ബൊക്കെയുമായി വര്‍ഷയുടെ കൈപിടിച്ചായിരുന്നു മിഥുന്‍ സ്റ്റേജിലേക്ക് വന്നത്. മാച്ചിംഗ് ഡ്രസില്‍ നവദമ്പതികളെപ്പോലെയായിരുന്നു ഇരുവരും എത്തിയത്. ഇവരെ കണ്ടപ്പോള്‍ ചിത്രയും വിധുവും സിതാരയും കണ്ണ് മിഴിക്കുകയായിരുന്നു. പ്രത്യേകിച്ചൊന്നും പറയാതെ നാണത്തോടെ മുഖം കുനിക്കുകയായിരുന്നു ഇരുവരും. എല്ലാവരും ഇവരെ സൂക്ഷിച്ച് നോക്കുന്നതും പ്രമോയില്‍ കാണാം. ഇതെന്താണ് സംഭവം എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മിഥുന്‍ രമേഷിന്റെ ഭാര്യ ലക്ഷ്മി മേനോന്‍ ഇത് കണ്ട് എങ്ങനെ പ്രതികരിച്ചു എന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി ലക്ഷ്മിയെ മെന്‍ഷന്‍ ചെയ്തിരുന്നു കുറേപേര്‍. ഇതോടെയായിരുന്നു പുതിയ വീഡിയോയുമായി ലക്ഷ്മി എത്തുന്നത്.

പേഴ്‌സണലി മെസേജ് ചെയ്തും, ടാഗ് ചെയ്തുമെല്ലാം ഒരുപാട് പേര്‍ എന്നോട് ഇതേക്കുറിച്ച് റിയാക്ഷന്‍ വീഡിയോ ഇടാന്‍ പറഞ്ഞിരുന്നു. സത്യത്തില്‍ നിങ്ങളെന്താണ് വിചാരിച്ചത്, ഇങ്ങനെയൊരു വീഡിയോ കണ്ടാല്‍ ഞാന്‍ അപ്പോള്‍ തന്നെ മിഥുന്‍ ചേട്ടനുമായി വഴക്കുണ്ടാക്കുമെന്നാണോ. ഞാന്‍ അങ്ങനെ പൊസസീവായിട്ടുള്ളൊരാളല്ല. വളരെ പോസിറ്റീവായി, പ്രോഗ്രസീവായി, ഫോര്‍വേഡ് തിങ്കിംഗുള്ളൊരാളാണ് ഞാന്‍.

ഞാന്‍ വിചാരിക്കുന്നത് എന്താണെന്ന് വെച്ചാല്‍ നമുക്ക് ഇഷ്ടമുള്ളൊരു സാധനത്തിനെ തുറന്ന് വിടണം. പറക്കാന്‍ വിട്ട് കഴിഞ്ഞാല്‍ അത് നമ്മുടേതാണെങ്കില്‍ എന്നാണെങ്കിലും തിരിച്ച് വരും എന്നാണ് ഞാന്‍ വിചാരിക്കുന്നത് എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. അതിനിടയിലായിരുന്നു മിഥുന്‍ ചേട്ടന്‍ എവിടെ എന്ന ചോദ്യം വന്നത്. മിഥുന്‍ ചേട്ടന്‍ ഒരൈു യാത്രയിലാണ്, പോയിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ഇപ്പോള്‍ പോവും എന്ന് പറഞ്ഞ് ചാടിത്തുള്ളി ഡിക്കിയുടെ അടുത്തേക്ക് പോവുമ്പോഴാണ്, ഡിക്കിയില്‍ മിഥുന്റെ കൈ കാണുന്നത്. ഇതായിരുന്നു ലക്ഷ്മി പോസ്റ്റ് ചെയ്ത റിയാക്ഷന്‍ വീഡിയോ.

ചേച്ചി എന്നെ സര്‍ഗോ ചേട്ടന്‍ നിര്‍ബന്ധിച്ച സാഹചര്യത്തില്‍ ചെയ്ത് പോയതാണ്. പ്ലീസ് എന്നെ വെറുതെ വിടൂ എന്നായിരുന്നു വെറും വര്‍ഷ കമന്റ് ചെയ്തത്. എല്ലാം ഒപ്പിച്ച് വെച്ചിട്ട് ചിരിക്കുന്നോ മിസ്റ്റര്‍ എന്നായിരുന്നു സര്‍ഗോ വിജയരാജിനോട് ലക്ഷ്മി ചോദിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ പറഞ്ഞത്. ഇങ്ങനെയൊരു റിയാക്ഷന്‍ പ്രതീക്ഷിച്ചത് തന്നെയെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ഇനി ഗുരുകുലത്തിന് വേണ്ടി ആര് സംസാരിക്കുമെന്ന് ചോദിച്ചവരുമുണ്ടായിരുന്നു.മീന്‍ ചേട്ടന്‍ ഇനി ഷോയിലുണ്ടാവുമോയെന്നത് ഞാന്‍ തീരുമാനിക്കും. ദീപ്തി ചേച്ചിയുടെ ചുരിദാര്‍ ഇട്ട് വന്നത് ഇതിനായിരുന്നോ, രസകരമായ കമന്റുകളും വീഡിയോയുടെ താഴെയുണ്ട്. രസകരമായ റീലുകളുമായി സജീവമാണ് ലക്ഷ്മി. ജീവിതത്തില്‍ മിഥുന്‍ ചേട്ടനും, അമ്മയും, മകളുമാണ് എന്റെ സപ്പോര്‍ട്ട് എന്ന് ലക്ഷ്മി പറഞ്ഞിരുന്നു.

More from Filmibeat

Read more about: mithun ramesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X