ശ്വേത പറഞ്ഞത് പോലെ എന്റെ ജീവിതത്തിൽ സംഭവിച്ചു, എനിക്കിപ്പോഴേ അറിയാം എന്ന് പറഞ്ഞിരുന്നു: ലെന

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി ലെന. പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്നാണ് നടിയുടെ ഭർത്താവിന്റെ പേര്. വിവാഹശേഷം ലെനയ്ക്ക് മാറ്റങ്ങൾ ഏറെയാണ്. വിവാഹമെന്ന തീരുമാനത്തിലെത്തിയതിനെക്കുറിച്ച് നടി തുറന്ന് സംസാരിച്ചിട്ടുണ്ട്.
ജീവിതം ഇങ്ങനെ മാറുമെന്ന് വിശ്വസിച്ചിരുന്ന ആളാണ് ഞാൻ. പക്ഷെ ഇത് സത്യമാകുമോ എന്ന് ഉറപ്പില്ലായിരുന്നു. പ്രപഞ്ചത്തിൽ എല്ലാവർക്കും അവർക്ക് തുല്യമായ വിപരീതമായൊരാൾ ഉണ്ടായിരിക്കണം.

ഒരു സ്ത്രീയോ പുരുഷനോ ആണെങ്കിൽ അവരെ പൂർണമാക്കുന്ന ഒരാൾ വേണ്ടേ. പ്രപഞ്ചത്തിൽ വിടവുകൾ അം​ഗീകരിക്കില്ല. എല്ലാം ബാലൻസ്ഡ് ആണല്ലോ. അങ്ങനെയൊരു തീം എന്റെ മനസിലുണ്ടായിരുന്നു. 14 വർഷത്തോളം ഞാൻ ഒറ്റയ്ക്ക് ജീവിച്ചു. അങ്ങനെയൊരാളെ കണ്ടില്ല. 14 വർഷമായി, നടക്കില്ലെന്ന് ഞാൻ കരുതി. പിന്നീട് അതൊരു സ്വപ്നമായി കൊണ്ട് നടക്കാത്ത സമയത്താണ് വളരെ യാദൃശ്ചികമായി അദ്ദേഹത്തെ പരിചയപ്പെടുന്നത്. വിവാഹം ചെയ്യാമെന്ന് പെട്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. ദിവസങ്ങൾക്കുള്ളിലായിരുന്നു അതെന്ന് ലെന പറഞ്ഞു.

Lena  Shwetha Menon

2020 ൽ ശ്വേത മേനോൻ എന്നോടൊരു കാര്യം പറഞ്ഞിട്ടുണ്ട്. ലെന, നീ ഉറപ്പായും വിവാഹം ചെയ്യും, എനിക്കിപ്പോഴേ അറിയാം എന്ന് ശ്വേത എന്നോട് പറഞ്ഞു. അങ്ങനെ ഉണ്ടാകില്ല, എന്തിന് വിവാഹം ചെയ്യണമെന്ന് ഞാൻ ചോദിച്ചു. നീ അത് അറിയും, കാരണം വിവാഹമാണ് എല്ലാവർക്കും വേണ്ടത്, പക്ഷെ നിനക്ക് ട്രസ്റ്റ് ഇഷ്യൂ ഉണ്ട് അതിനാൽ അതിലേക്ക് ക‌ടക്കുന്നില്ല.

പക്ഷെ നാൽപതുകളിലേക്ക് കടക്കുമ്പോൾ നിനക്കത് വേണമെന്ന് തിരിച്ചറിയും. ഇപ്പോൾ നിനക്കത് വേണമെന്ന സത്യത്തെ തിരസ്കരിക്കുകയാണ് നീ എന്നെല്ലാം പറഞ്ഞു. ആ സമയത്ത് എന്റെ തലയിൽ ഒട്ടും കയറിയില്ല. കാരണം മെന്റൽ ബ്ലോക്കുണ്ടല്ലോ. 2023 ആയതോടെ തനിക്ക് ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയെന്നും ലെന പറഞ്ഞു.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X