കുടിലില്‍ നിന്നും ബംഗ്ലാവിലേക്ക്! സൗകര്യം കൂടിയപ്പോള്‍ ജീവിതം കൈവിട്ടുപോയി! സുജിനും നിധയും പിരിഞ്ഞതിന് കാരണം?
പ്രണയ വിവാഹത്തിലൂടെ ഒന്നിച്ചവരില്‍ ചിലരൊക്കെ ഇടയ്ക്ക് വെച്ച് വഴിപിരിയാറുണ്ട്. വിവാഹവും, വിവാഹമോചനങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. യൂട്യൂബറായ സുജിന്‍ കൃഷ്ണയുടെയും, നിധയുടെയും വിവാഹമോചനമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പ്രണയത്തിലായിരുന്ന കാലം മുതലുള്ള എല്ലാ വിശേഷങ്ങളും സുജിന്‍ വ്‌ളോഗിലൂടെ പങ്കിടാറുണ്ടായിരുന്നു. 18 വയസ് കഴിഞ്ഞപ്പോഴായിരുന്നു പൊന്നു സുജിനൊപ്പം ഇറങ്ങിപ്പോരുന്നത്.
പ്രശ്‌നങ്ങളില്ലാതെയൊരു പ്രണയവും വിജയത്തിലേക്കെത്തില്ലല്ലോ. തുടക്കത്തില്‍ ഞങ്ങള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. സാമ്പത്തികമായും, മാനസികമായും അത്രയേറെ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. യൂട്യൂബ് വീഡിയോകള്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് വരുമാനം കൂടിയത്. പുതിയ വീടും, ഇഷ്ട വാഹനങ്ങളുമെല്ലാം സ്വന്തമാക്കിയത് അതിന് ശേഷമായിരുന്നു. യൂട്യൂബ് മാത്രമല്ല ഇപ്പോള്‍ ബിസിനസുകളുമുണ്ട്. ഇത് മാത്രമല്ല വരുമാന മാര്‍ഗം എന്നുമായിരുന്നു സുജിന്‍ പറഞ്ഞത്.

എന്റെ നാട്ടിലാണ് പഠിച്ചതെങ്കിലും ഞാന്‍ അന്നൊന്നും നിധയെ കണ്ടിരുന്നില്ല. യാദൃശ്ചികമായാണ് കണ്ടുമുട്ടുന്നതും, ഇഷ്ടം പറയുന്നതും. ഇഷ്ടം പറഞ്ഞവരെ പൊന്നൂസ് ബ്ലോക്ക് ചെയ്തിരുന്നു. കൂട്ടുകാര്‍ ഈ സംഭവത്തെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. അങ്ങനെയാണ് എനിക്ക് നമ്പര്‍ കിട്ടുന്നത്. ഞാന്‍ അപ്പോള്‍ തന്നെ ഹായ് അയച്ചിരുന്നു. ശബരിമലയിലേക്ക് പോവാനുള്ള നോമ്പായതിനാല്‍ അധികം ചാറ്റിംഗൊന്നും നടന്നിരുന്നില്ല. പിന്നീടാണ് ആരാണ് എന്ന് ചോദിച്ച് നിധ സുജിന് മെസേജ് അയയ്ക്കുന്നത്. ആ സമയത്ത് എന്റെ ഫോണില്‍ നിധയുടെ നമ്പറുണ്ടായിരുന്നില്ല. അങ്ങനെ തുടങ്ങിയ ബന്ധമാണ് എന്നായിരുന്നു ലൗ സ്‌റ്റോറി പറയുമ്പോള്‍ സുജിന്‍ പറഞ്ഞത്. ശബരിമല ദര്‍ശനമൊക്കെ കഴിഞ്ഞ്, മാലയൊക്കെ ഊരിയതിന് ശേഷമായിരുന്നു കൂടുതല്‍ പരിചയപ്പെട്ടത്.
നമ്മള്‍ പെട്ടെന്ന് തന്നെ സുഹൃത്തുക്കളായിരുന്നു. വീട്ടില്‍ എന്തോ കല്യാണാലോചന വരുന്ന സമയത്താണ് അവള്‍ ഇഷ്ടം പറയുന്നത്. ഓട്ടോക്കാരനെ കെട്ടാന്‍ തയ്യാറാണെങ്കില്‍ പോന്നോ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. നിധ എല്ലാ കാര്യങ്ങളും അമ്മയുമായി ഷെയര്‍ ചെയ്യുമായിരുന്നു. അത്രയും കൂട്ടായിരുന്നു രണ്ടുപേരും. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അമ്മയോട് ചോദിച്ചതിന് ശേഷമാണ് അഭിപ്രായം പോലും പറയുന്നത്. 2017 ജനുവരി ഏഴിനായിരുന്നു നിധ എന്നോട് ഇഷ്ടം പറയുന്നത്. അടുത്ത മാസമായിരുന്നു ആദ്യമായി കാണുന്നത്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പരിപാടിയുണ്ടെന്നും, അന്ന് ഡാന്‍സ് ചെയ്യുന്നുണ്ടെന്നും പറഞ്ഞിരുന്നു.
അങ്ങനെയാണ് സ്‌കൂട്ടിയില്‍ അവളെ കാണാനായി പോയത്. നിധയുടെ ഡാന്‍സൊക്കെ കഴിഞ്ഞ ശേഷമാണ് കണ്ടത്.
അന്ന് തന്നെ അമ്മയേയും പരിചയപ്പെടുത്തിയിരുന്നു. കൂടെ പഠിക്കുന്ന കുട്ടിയാണെന്നായിരുന്നു പറഞ്ഞത്. നിധയ്ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. പിന്നീടായിരുന്നു പ്രണയം വീട്ടില്‍ പറയുന്നത്. അച്ഛനും അമ്മയും എതിര്‍ത്തതോടെയായിരുന്നു നിത സുജിനൊപ്പം പോവുന്നത്. വിവാഹം കഴിഞ്ഞ് അമ്മയ്ക്കും, കുഞ്ചൂസിനുമൊപ്പമായി സന്തോഷത്തോടെ കഴിയുകയായിരുന്നു. തുടക്കത്തില്‍ പിണക്കമായിരുന്നുവെങ്കിലും അച്ഛനും അമ്മയും പിന്നീട് മകളെ സ്വീകരിച്ചിരുന്നു.
ഇനിയും പഠിക്കണമെന്നും, സ്വന്തമായൊരു ജോലി വേണമെന്നുമുള്ള നിധയുടെ ആഗ്രഹത്തിന് പിന്തുണയും അറിയിച്ചിരുന്നു. മക്കളുടെ വിശേഷങ്ങളും, കുഞ്ചൂസിനൊപ്പമുള്ള വീഡിയോകളുമൊക്കെയായിരുന്നു നിധ പങ്കുവെച്ചിരുന്നത്. സുജിനെ മാത്രം കാണാനേയില്ലല്ലോയെന്നായിരുന്നു ചോദ്യങ്ങള്‍. നിങ്ങളിപ്പോഴും ഒന്നിച്ചല്ലേ എന്ന ചോദ്യങ്ങളും ഇടയില്‍ ഉയര്‍ന്നിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും വേര്‍പിരിഞ്ഞതായി അറിയിച്ചത്. സുജിന്റെ സഹോദരിയാവട്ടെ, ഈ വിഷയത്തെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു.


Click it and Unblock the Notifications











