ഒരു വശത്ത് രണ്ടാനമ്മയായ കാവ്യ, മറുവശത്ത് പ്രിയ കൂട്ടുകാരി; മീനാക്ഷി ഇവരിൽ ആർക്കൊപ്പം; മൂവർക്കുമിടയിൽ...

നടി നമിത പ്രമോദ് മറ്റൊരു ബിസിനസ് സംരഭവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. കാഞ്ചീപുരം സാരിയുടെ ബിസിനസാണ് നമിത പുതുതായി തുടങ്ങിയിരിക്കുന്നത്. ഇപ്പോൾ തന്നെ ഒന്നിലേറെ താരങ്ങൾ ഇതേ സംരഭവുമായി ഈ രം​ഗത്തുണ്ട്. ഇതിനിടെയാണ് നമിതയു‌ടെ വരവ്. സമ്മർ ടൗൺ എന്ന റെസ്റ്റോറന്റ് വിജയിച്ചതിന് പിന്നാലെയാണ് നമിത അടുത്ത ബിസിനസുമായെത്തുന്നത്. അറിയപ്പെടുന്ന നടിയായതിനാൽ തന്നെ ഈ ബിസിനസ് പ്രൊമോ‌ട്ട് ചെയ്യുക നമിതയ്ക്ക് എളുപ്പമാണ്. എപ്പോഴും വളരെ സ്റ്റെെലിഷ്, ക്ലാസിക് ലുക്കിലാണ് നമിതയെ ജനം കാണാറുള്ളത്. നമിതയുടെ വസ്ത്രങ്ങൾ എവിടെ നിന്നാണെന്ന ചോദ്യങ്ങൾ പലപ്പോഴും കമന്റ് ബോക്സിൽ വരാറുണ്ട്.

സ്വന്തം ഭാവി ഹൻസിക തന്നെ കളയുന്നു, പണം കയ്യിലെത്തും, പക്ഷെ...; കെകെ കുടുംബത്തെക്കുറിച്ച് ചർച്ച
സ്വന്തം ഭാവി ഹൻസിക തന്നെ കളയുന്നു, പണം കയ്യിലെത്തും, പക്ഷെ...; കെകെ കുടുംബത്തെക്കുറിച്ച് ചർച്ച

ഒരു ഫാഷൻ ഐക്കണായതിനാൽ തന്റെ സാരികൾക്ക് മോഡലായി നമിതയ്ക്ക് മറ്റാരും വേണ്ടി വരില്ല. നിലവിൽ ആര്യ ബാബു, അഹാന കൃഷ്ണ എന്നിവർ സാരി സെയിൽ നടത്തുന്നുണ്ട്. ആര്യയുടേത് കാഞ്ചീപുരം സാരികളുടെ ബിസിനസാണ്. വസ്ത്ര വ്യാപാര രം​ഗത്ത് വർഷങ്ങളായി തുടരുന്ന മറ്റൊരാളാണ് നടി കാവ്യ മാധവൻ. ലക്ഷ്യ എന്ന ബ്രാൻഡാണ് കാവ്യയുടേത്.

Namitha Pramod  Kavya Madhavan

കാവ്യയുടെ സാരികൾക്ക് മിക്കപ്പോഴും കാവ്യ തന്നെയാണ് മോഡൽ. ചിലപ്പോൾ മീനാക്ഷി ദിലീപ് മോഡലാകാറുണ്ട്. ഇനി മീനാക്ഷി ഇവരിൽ ആർക്ക് മോഡലായി എത്തുമെന്നതും ചോദ്യമാണ്. കാവ്യ മീനാക്ഷിക്ക് രണ്ടാനമ്മയാണെങ്കിൽ നമിത പ്രമോദ് മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയാണ്. സഹോദരിമാരെ പോലെ അടുത്തിടപഴകുന്നവർ. അതേസമയം മത്സര ബുദ്ധി മാത്രമല്ല ഇന്നത്തെ കാലത്ത് ഒരു ബിസിനസിന്റെ വിജയം. എല്ലാവർക്കും നിലനിന്ന് പോകാനുള്ള സ്പേസുണ്ട്.

ഈയടുത്ത് അഹാന കൃഷ്ണയും കുടുംബവും സാരി വിൽപ്പനയിലേക്ക് വന്നിരുന്നു. പ്രീമിയം സാരികൾ ലിമിറ്റഡ് എഡിഷനായി ഓൺലെെനിലൂടെ വിൽപ്പന ചെയ്യുകയാണിവർ. സോഷ്യൽ മീഡിയയിൽ ഇവരുടെ സാരി വിൽപ്പന വലിയ ചർച്ചയായി. എല്ലാ സാരികൾക്കും വില കൂടുതലായതാണ് കാരണം. സാധാരണക്കാരന് നെഞ്ചിടിപ്പുണ്ടാക്കുന്ന വിലയായിരുന്നു പല സാരികൾക്കും. എന്നാൽ ഈ സാരികൾക്ക് ​ഗുണമേന്മയുണ്ടെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X