റിഥപ്പനെ ഇനി കാണാൻ കഴിയൂമോയെന്ന് അറിയില്ല; സ്വന്തമെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാൻ അവനെ ഉള്ളു; വൈറലായി കുറിപ്പ്!
അച്ഛൻ കൊല്ലം സുധിയുടെ ജീവിതത്തിലുണ്ടായ പല സംഭവങ്ങളും ഏറെയും ബാധിച്ചത് തന്റെ സമാധാന ജീവിതത്തെയാണെന്ന് കഴിഞ്ഞ ദിവസമാണ് മൂത്ത മകൻ കിച്ചു സുധി വെളിപ്പെടുത്തിയത്. അച്ഛന്റെ മൂന്നാം ഭാര്യയായി രേണു വന്നുവെങ്കിലും അപ്പോഴും താൻ ആരുടേയും സ്നേഹം ലഭിക്കാതെ ഒറ്റപ്പെട്ട് പോവുകയാണ് ചെയ്തതെന്നും കിച്ചു വെളിപ്പെടുത്തിയിരുന്നു. വീഡിയോ ചർച്ചയായതോടെ രേണുവും പ്രതികരിച്ച് എത്തിയിരുന്നു. കിച്ചുവിനെ ചിലർ മാനിപ്പുലേറ്റ് ചെയ്തതാണെന്നാണ് രേണു പറഞ്ഞത്.
ആരും മാനിപ്പുലേറ്റ് ചെയ്തത് കൊണ്ടല്ല ഞാൻ വീഡിയോ ഇട്ടത്. ഇനി റിഥപ്പനെ കാണാൻ പറ്റുമോയെന്ന് പോലും എനിക്ക് അറിയില്ല. ഇങ്ങനെ കുറച്ച് കാര്യങ്ങൾ പേടിച്ചാണ് ഒന്നും പറയാതെ ഇരുന്നത്. എന്തായാലും നോക്കാനും എല്ലാവരുടേയും സപ്പോർട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് വെളിപ്പെടുത്തൽ വൈറലായപ്പോൾ കിച്ചു പറഞ്ഞത്.

ഇപ്പോഴിതാ രേണുവിന് എതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കിച്ചുവിന്റെ മനസ് മനസിലാക്കിയിരുന്നുവെങ്കിൽ മകന് അയച്ച് കൊടുത്ത പണത്തിന്റെ സ്ക്രീൻഷോട്ട് കൂട്ടുകാരികൾക്ക് അയച്ച് കൊടുത്ത് ന്യായീകരിക്കാൻ രേണു ശ്രമിക്കില്ലായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. കിച്ചുനെ കുറിച്ച് രണ്ടാമത്തെ പോസ്റ്റാണിത്.
അവന്റെ മനസിലെ ഭയം അവന് ഈ ഭൂമിയിൽ ഇനി രക്തബന്ധം ഉള്ളത് അവന്റെ സഹോദരൻ റിഥപ്പനുമായിട്ട് മാത്രമാണ്. സ്വന്തമെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാൻ അവനെ ഉള്ളു. ആ ബന്ധം നഷ്ടപ്പെടുമോ എന്നുള്ള ഭയം ആയിരിക്കും. അതുകൊണ്ടാകും പലതും വേണ്ടെന്ന് വിചാരിച്ച് കൂടെ നിന്നത്. ആ കൂടെ നിന്നതിനുള്ള കൂലിയാണോ രേണു ജിപേ ആയിട്ട് ഇട്ട് കൊടുത്തത് കഷ്ടം. എല്ലാരുടെയും മുമ്പിൽ എന്നെ അമ്മയെന്ന് ആദ്യം വിളിച്ചത് കിച്ചുവാണ്.
എന്റെ റിഥപ്പനെക്കാൾ എനിക്ക് ഇഷ്ടം കിച്ചുമോനെയാണെന്ന് പറഞ്ഞ ഡബിൾ സ്റ്റാന്റ് അമ്മ. മാത്രമല്ല മോന് ഇട്ട് കൊടുത്ത പൈസയുടെ കണക്കുകൾ കൂട്ടുകാർക്ക് ഷെയർ ചെയ്ത് കൊടുത്തു. ആ നല്ല മനസ് ആരും കാണാതെ പോകരുത്. എന്റെ അറിവ് ശരിയാണെങ്കിൽ സുധിയെപോലെ അവന്റെ അമ്മ ശാലിനിയും കലാകാരിയാണ്. അങ്ങനെയാണേൽ കിച്ചു മാത്രം എങ്ങനെ ഇങ്ങനെയായിയെന്ന് ചിന്തിച്ചിട്ടുണ്ട്.
ഇന്ന് അതിനുള്ള ഉത്തരമാണ് ലഭിച്ചുകൊണ്ട് ഇരിക്കുന്നത്. നീ നല്ല ഒരു അമ്മ ആയിരുന്നെങ്കിൽ അവന് ജന്മം നൽകിയ അമ്മയെ ചീത്ത സ്ത്രീ ആയി ചിത്രീകരിക്കില്ലായിരുന്നു. അതും ഈ ഭൂമിയിൽ ഇല്ലാത്ത ഒരാളെ. എത്ര ചീത്ത സ്ത്രീ ആണെങ്കിലും അവന്റെ പെറ്റമ്മയാണ്. അത് അവന് നല്ലതുപോലെ വേദനിപ്പിച്ചിട്ടുണ്ടാവാം. ആ മനസ് നീ മനസിലാക്കിയിട്ടുണ്ടോ രേണു?.

ഉണ്ടെങ്കിൽ ഇന്ന് ഇതുപോലെ വന്ന് നാലാൾക്കാരെ കൂട്ടുപിടിച്ച് ഇങ്ങനെ മെഴുകേണ്ടി വരില്ലായിരുന്നു. ഇപ്പോൾ ആ സഹോദരങ്ങളെയാണ് നീ അകറ്റാൻ ശ്രമിക്കുന്നത്. നാളെ നിന്റെ മകൻ നിന്നെ അകറ്റി നിർത്താതെ ഇരിക്കാൻ ശ്രമിച്ചോളൂ. കൊല്ലം സുധിയെപ്പോലെ മരണശേഷം ഇത്രയും അധികം കുപ്രസിദ്ധി കിട്ടിയ ഒരു കലാകാരൻ ഉണ്ടാവില്ല. കിച്ചു ഇനിയും പറയാതെ ബാക്കി വെച്ചത് തുറന്ന് പറയാൻ ഉള്ള ധൈര്യം അവന് ലഭിക്കട്ടെ.
ആരുടേയും ഔദാര്യത്തിൽ ജീവിക്കാതെ സ്വന്തം കാലിൽ നിന്ന് ജീവിക്കണം കിച്ചു നീ ഇതുപോലെ. നാളെ വേറെയും സ്ക്രീൻ ഷോട്ടുകൾ വെച്ച് ആർക്കും നിന്നെ നാണം കെടുത്താൻ അവസരം കൊടുക്കാതെ ജീവിച്ച് കാണിക്ക്. നിന്റെ അനിയന് നീ ഒരു മാതൃകയായി മാറു. എല്ലാം തരണം ചെയ്ത് ജീവിക്കാൻ ഉള്ള ധൈര്യം ഈശ്വരൻ നൽകട്ടെ. നല്ല മക്കളായി അവർ ജീവിക്കട്ടെ.
കിച്ചു ഇന്നലെ ഇട്ട വീഡിയോയിൽ പറയുന്നുണ്ട് അവന്റെ പേരിൽ പീഡനകേസ് വരെ വരാൻ സാധ്യതയുണ്ടെന്ന്. അത്രയും തരം താഴ്ന്ന് പെരുമാറാനും ചിന്തിക്കാനും രേണുവിന്റെ കുടുംബത്തിന് കഴിഞ്ഞാൽ നാട്ടിലെ ജനങ്ങൾ വെറുതെ ഇരിക്കുമോ?. കിച്ചു നീ ധൈര്യമായി ഇരിക്കൂ എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications

















