ബഡ്ജറ്റിൽ ഏറ്റവും കൂടുതൽ പണം പോകുന്നത് എനിക്ക്, നിർമാതാക്കൾക്ക് മുന്നിൽ വെക്കാറുള്ള ഡീൽ: പൃഥ്വിരാജ്

ഐ നോ ബബി എന്ന സിനിമയുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് നടൻ പൃഥ്വിരാജ്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്താണ് നായിക. പൃഥ്വിരാജ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എക്സ്പിരിമെന്റ്സും ചേർന്നാണ് ഐ നോ ബഡി നിർമ്മിച്ചിരിക്കുന്നത്. താനഭിനയിക്കുന്ന സിനിമകൾ കോ പ്രൊഡ്യൂസ് ചെയ്യുന്നതിനെക്കുറിച്ച് പൃഥ്വിരാജ് പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരേക്കാളും നന്നായി എനിക്കറിയാം, അവൾ എന്നും സുരക്ഷിത; മഞ്ജു പറഞ്ഞത്
മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരേക്കാളും നന്നായി എനിക്കറിയാം, അവൾ എന്നും സുരക്ഷിത; മഞ്ജു പറഞ്ഞത്

അവസരമുണ്ടായിരുന്നെങ്കിൽ ഞാൻ ഭാ​ഗമാകുന്ന സിനിമകളെല്ലാം കോ പ്രൊഡ്യൂസ് ചെയ്യാൻ എനിക്കിഷ്ടമാണ്. അത് പ്രോജക്ടിന് ഒരുപാട് ഫെെനാൻഷ്യൽ സെൻസ് തോന്നിക്കുന്നു. ഇതേക്കുറിച്ച് നിർമാതാക്കളുമായി തുറന്ന സംഭാഷണമുണ്ടായിട്ടുണ്ട്. ഈ സിനിമയിലെ ഏറ്റവും വലിയ സിം​ഗിൾ ഇൻവെസ്റ്റ്മെന്റ് ലീഡ് ആക്ടറുടെ പ്രതിഫലമാണ്. സ്റ്റേക്ക് ഹോൾഡറാകാൻ ഞാൻ തയ്യാറാണ്. പ്രതിഫലക്കാര്യം മാറ്റാം. അപ്പോൾ സിനിമ ചെറുതാകും. സിനിമ നന്നായെടുക്കാനുള്ള ബ്രീത്തിം​ഗ് സ്പേസ് ലഭിക്കും. സിനിമ വർക്കായാൽ നമ്മളെല്ലാവരും പണമുണ്ടാക്കും. സിനിമ മോശമായാൽ പ്രതിഫലമില്ലാതെ പോകാൻ ഞാൻ തയ്യാറാണ് എന്നാണ് നിർമാതാക്കളോട് പറയാറ്. അതാണ് ഞാൻ ചെയ്യാറെന്ന് മലയാളത്തിലെ ഒരുപാട് നിർമാതാക്കൾ നിങ്ങളോട് പറയും.

Prithviraj

എന്നാൽ ചില നിർമാതാക്കൾ വേണ്ട, നിങ്ങൾ നടനായി മാത്രം വന്നാൽ മതിയെന്ന് പറയും. ആ ഓപ്ഷൻ എപ്പോഴുമുണ്ട്. നായകൻ സ്റ്റേക്ക് ഹോൾഡർ ആകുന്നതാണ് നല്ലത്. അങ്ങനെയായിരിക്കണം സിനിമ. പ്രത്യേകിച്ചും ഇത്രയും പ്രതിഫലം വാങ്ങുമ്പോൾ. എങ്ങനെയാണ് കാര്യങ്ങളെന്ന് എനിക്കറിയാവുന്ന മലയാള സിനിമാ രം​ഗത്ത് ഒരു പ്രൊജക്ട് ഉണ്ടാക്കിയെടുക്കുന്നത് എന്റെ കൺട്രോളിൽ ആകുന്നത് സിനിമയ്ക്കും സിനിമയിൽ ഇൻവെസ്റ്റ് ചെയ്യുന്നവർക്കും നല്ലതാണെന്നും പൃഥ്വിരാജ് പറയുന്നു. ​ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X