മമ്മൂട്ടിയെന്ന് കേട്ടാൽ സുരേഷ് ​ഗോപിക്ക് അത്രയും ദേഷ്യം, കാണുമ്പോൾ കെട്ടിപ്പിടുത്തം, പക്ഷെ...: സംവിധായകൻ

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയെ നിരന്തരം വിമർശിക്കുന്നയാളാണ് സംവിധായകൻ ശാന്തിവിള ​ദിനേശ്. മമ്മൂട്ടിയുമായി സുരേഷ് ​ഗോപി അകൽച്ചയിലാണെന്ന വാദവുമായി രം​ഗത്ത് വന്നിരിക്കുകയാണിപ്പോൾ ശാന്തിവിള ദിനേശ്. വർഷങ്ങളായി സുരേഷ് ​ഗോപിക്ക് മമ്മൂട്ടിയോട് നീരസമുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പരാമർശം.

എത്ര നന്നായി ക്യാമറയ്ക്ക് മുന്നിൽ സ്നേഹം കാണിച്ചാലും നമ്മുടെ സുരേഷ് ​ഗോപിക്ക് മമ്മൂട്ടിയെന്നാൽ ഇപ്പോൾ അർത്ഥ ചതുർത്ഥി കണ്ടത് പോലെയാണ്. ഇല്ലെന്ന് ചിലപ്പോൾ മമ്മൂട്ടിയും സുരേഷ് ​ഗോപിയും പറയും. ചുവപ്പ് കണ്ട കാളയെ പോലെയാണ്. മമ്മൂട്ടിയെന്ന പേര് കേട്ടാൽ ഇദ്ദേഹം ക്ഷിപ്രകോപിയാകും. എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് തന്നെ മനസിലാകില്ല. ആ ദേഷ്യത്തിന്റെ തോത് സുരേഷ് ​ഗോപിയെ ചില സിനിമകൾക്ക് ഉറപ്പിക്കാൻ പോയ ചില നിർമാതാക്കളും സംവിധായകരും എന്നോട് പറഞ്ഞിട്ടുണ്ട്. സാറ്റ്ലെെറ്റ് വാല്യു ഇല്ലാത്ത, ഒടിടിക്കാർക്ക് ഒട്ടും വേണ്ടാത്ത നായകൻമാരിൽ ഒരാളാണ് ഇന്ന് സുരേഷ് ​ഗോപി.

Mammootty  Suresh Gopi

എന്റെ സിനിമ തിയറ്ററിൽ കളിച്ച് കാശ് നേടാനുള്ളതാണെന്നാണ് സുരേഷ് ​ഗോപി പറയുന്ന ന്യായം. എന്നിട്ട് അദ്ദേഹം പറയുന്ന ശമ്പളം ബോധക്കേട് ഉണ്ടാക്കുന്നതാണ്. വരുന്നവർ ഒന്നും പറയാതെ പോകാനിറങ്ങുമ്പോൾ മമ്മൂട്ടി വാങ്ങുന്ന ശമ്പളം പറഞ്ഞാണ് പിന്നെ വാദം. അയാൾ ഇത്രയും വാങ്ങുക്കുന്നില്ലേ എന്നാണ് ചോദിക്കുന്നത്.

ഈ പറഞ്ഞ റെെറ്റ്സുകളെല്ലാം മമ്മൂട്ടിക്കുണ്ടെന്ന് പറഞ്ഞാലും സുരേഷ് ​ഗോപി വഴങ്ങില്ല. സിനിമാ രം​ഗത്തുള്ള ആരും ഇത് പറയില്ല. ഞാൻ ഉള്ളത് പറയുകയാണ്. എനിക്ക് സുരേഷ് ​ഗോപിയോട് ഒരു കാര്യത്തിലും ദേഷ്യത്തിന്റെയും വെെരാ​ഗ്യത്തിന്റെയും ആവശ്യമില്ല. സത്യം സത്യമായി പറയുന്നു എന്ന് മാത്രം. അത് ആരായാലും. മമ്മൂട്ടിയോട് സുരേഷ് ​ഗോപിക്ക് ദേഷ്യം തുടങ്ങുന്നത് വടക്കൻ വീര​ഗാഥയിൽ സുരേഷ് ​ഗോപി ചെയ്ത ആരോമൽ ചേകവരുടെ വേഷം മരിച്ച് പോയ രതീഷിന് നൽകാമോ എന്ന് മമ്മൂട്ടി ചോദിച്ചതോടെയാണ്.

സുരേഷ് ​ഗോപിക്കായി ആ വേഷം നിശ്ചയിച്ച് പോയി എന്നറിഞ്ഞപ്പോൾ മമ്മൂട്ടി ആ വിഷയം വിടുകയും ചെയ്തു. ഇങ്ങനെയൊരു കാര്യം സുരേഷ് ​ഗോപിയുടെ മനസിൽ ദഹിക്കാതെ കിടക്കുന്നുണ്ടെന്ന് എനിക്ക് ബോധ്യമായതാണ്. കുറ്റപത്രവും ആചാര്യനുമൊക്കെ ചെയ്യുന്ന സമയത്ത് സുരേഷ് ​ഗോപി മാന്യനായിരുന്നതിനാൽ പരിഭവവും പരാതിയും പറയുമ്പോൾ മമ്മൂക്ക എന്ന് തന്നെയാണ് അഭിസംബോധന ചെയ്തത്.
ഇപ്പോൾ മമ്മൂക്ക എന്ന പ്രയോ​ഗം സുരേഷ് ​ഗോപി മാറ്റി എന്നാണ് കേൾവിക്കാർ പറയുന്നത്. വേറെ ചില വാക്കുകളാണ്. എന്റെ മാന്യത കൊണ്ട് ഞാൻ അത് ഇവിടെ പറയുന്നില്ലെന്ന് ശാന്തിവിള ​ദിനേശ് പറയുന്നു. കാണുമ്പോൾ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്യും. പക്ഷെ മനസ് കൊണ്ട് ഒരു തരത്തിലും മമ്മൂട്ടിയെ സുരേഷ് ​ഗോപി അം​ഗീകരിക്കില്ലെന്നും ശാന്തിവിള ​ദിനേശ് പറയുന്നു. ‌

Read more about: mammootty suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X