രണ്ട് വിവാഹവും പരാജയം! ആഗ്രഹിച്ചത് പോലെയായില്ല ഒന്നും! ആ നഷ്ടബോധമുണ്ട്! ശാന്തി കൃഷ്ണയ്ക്ക് സംഭവിച്ചത്?

മലയാളികള്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുള്ള നായികയായിരുന്നു ശാന്തി കൃഷ്ണ. ഒരുകാലത്ത് പ്രണയനായികയായി തിളങ്ങിയിരുന്നു അവര്‍. അന്ന് സജീവമായിരുന്ന സംവിധായകര്‍ക്കും, താരങ്ങള്‍ക്കുമൊപ്പമെല്ലാം സിനിമ ചെയ്തിരുന്നു അവര്‍. സ്‌ക്രീനില്‍ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളും, മികച്ച അവസരങ്ങളുമൊക്കെയായിരുന്നു ലഭിച്ചത്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തെ കാത്തിരുന്നത്.

വിവാഹത്തെക്കുറിച്ചും, വിവാഹമോചനത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള ശാന്തി കൃഷ്ണയുടെ അഭിമുഖങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അഭിമുഖവും, ശാന്തി കൃഷ്ണ ശ്രീനാഥിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. 19ാമത്തെ വയസിലായിരുന്നു ശാന്തി കൃഷ്ണ വിവാഹിതയായത്. വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്നായിരുന്നു ശ്രീനാഥിനെ ജീവിതപങ്കാളിയാക്കിയത്.

Shanthi Krishna about her life
Photo Credit: Shanthi Krishna / Facebook

തുടക്കത്തില്‍ സന്തോഷകരമായിരുന്ന ബന്ധം പിന്നീട് വഷളാവുകയായിരുന്നു. 12 വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീടാണ് ബിസിനസുകാരനായ ബജോര സദാശിവന്‍ ശാന്തി കൃഷ്ണയുടെ ജീവിതത്തിലേക്ക് വരുന്നത്. എട്ട് വര്‍ഷത്തിന് ശേഷം വിവാഹമോചനം നേടുകയായിരുന്നു ഇരുവരും. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. നല്ലൊരു ജീവിത പങ്കാളിയെ കിട്ടിയില്ല എന്നോര്‍ത്ത് നഷ്ടബോധം തോന്നാറുണ്ട്. രണ്ട് തവണ വിവാഹം കഴിഞ്ഞു. പക്ഷേ, ആഗ്രഹിച്ചത് പോലെയൊരാളെ ജീവിതപങ്കാളിയായി കിട്ടിയില്ല എന്ന നഷ്ടബോധമുണ്ടെന്ന് അവര്‍ തുറന്നുപറഞ്ഞിരുന്നു.

പക്വതയില്ലാത്ത പ്രായത്തിലാണ് ശ്രീനാഥിനെ വിവാഹം ചെയ്തത്. അന്ന് അങ്ങനെ ചെയ്യുമ്പോള്‍ അത് ശരിയാണെന്നാണ് തോന്നിയത്. അദ്ദേഹത്തെ മാത്രമേ വിവാഹം ചെയ്യൂ എന്ന വാശിയായിരുന്നു. അത് വേണ്ടിയിരുന്നില്ലെന്നാണ് പില്‍ക്കാലത്ത് തോന്നിയത്. സിനിമയാണോ എന്ന് തോന്നിപ്പോവുന്ന തരത്തിലുള്ള അനുഭവങ്ങളാണ് എന്റെ ജീവിതത്തിലുണ്ടായത്. ശത്രുക്കള്‍ക്ക് പോലും ഇങ്ങനെയൊരു ജീവിതം കിട്ടരുത് എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ശ്രീനാഥുമായുള്ള ജീവിതം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചത് ഞാനായിരുന്നില്ല. അദ്ദേഹമായിരുന്നു അങ്ങനെയൊരു തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. അതും പെട്ടെന്നൊരു സുപ്രഭാതത്തില്‍.

എനിക്ക് ശരിയാവുന്നില്ല, 12 വര്‍ഷം ഒന്നിച്ച് താമസിച്ചതിന് ശേഷമാണ് പുള്ളി ഇങ്ങനെ പറയുന്നത്. എന്തൊക്കെ അപ്‌സ് ആന്‍ഡ് ഡൗണ്‍സ് കണ്ടതാണ് നമ്മള്‍. പെട്ടെന്നൊരു ദിവസം നീ എന്റെ കോണ്‍സെപ്റ്റിലുള്ള വൈഫല്ല എന്നൊക്കെ പറയുമ്പോഴേ, നമുക്ക് അതൊരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റില്ല. ഇങ്ങനെയുള്ള ഡയലോഗുകളൊക്കെ വരുമ്പോള്‍, എല്ലാം ഒരു സിനിമാ സ്‌റ്റൈലിലാണ് സംഭവിച്ചിട്ടുള്ളത്. സുഹൃത്തുക്കളൊക്കെ അന്ന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെട്ടിരുന്നു. കൗണ്‍സലിംഗൊക്കെ ചെയ്യാന്‍ നോക്കിയിരുന്നു. എങ്ങനെയെങ്കിലും ഒന്നിപ്പിച്ച് നിര്‍ത്താനായിരുന്നു അവരൊക്കെ ശ്രമിച്ചത്. എന്നാല്‍ അദ്ദേഹം തയ്യാറായിരുന്നില്ല അതിന്. അങ്ങനെയൊരാളുടെ കൂടെ നിന്നിട്ട് കാര്യമില്ലല്ലോ. അങ്ങനെയാണ് മ്യൂച്വലായി പിരിയാന്‍ തീരുമാനം എടുത്തത്. അല്ലാതെ നാസ്റ്റിയായിട്ട് പോയതല്ല ആ ബന്ധം.

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായി തോന്നുന്നത് മക്കളുടെ ജനനമാണ്. അവരില്ലെങ്കില്‍ ഞാനില്ല. അങ്ങനെയാണ് ഇപ്പോള്‍. നല്ലൊരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. മക്കളാണ് എല്ലാം മനസിലാക്കി കൂടെ നില്‍ക്കുന്നത്. സിനിമയിലേക്കുള്ള രണ്ടാം വരവ് പോത്സാഹിപ്പിച്ചതും അവരാണ്. ജീവിതത്തില്‍ രണ്ട് വിവാഹം നടന്നെങ്കിലും ആഗ്രഹിച്ചത് പോലെയായില്ല കാര്യങ്ങളൊന്നും. ഞാന്‍ തന്നെയായിരുന്നു പ്രധാനപ്പെട്ട തീരുമാനം എടുത്തത്.

More from Filmibeat

Read more about: shanthi krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X