നഗ്മയെ കണ്ണിന് പിടിക്കാത്ത സൂര്യയുടെ കുടുംബം; ഇന്ന് ജ്യോതികയുടെ മകൾ അതേ മുഖച്ഛായയിൽ...
എപ്പോഴും ജനശ്രദ്ധ നേടുന്നവരാണ് സൂര്യയുടെയും ജ്യോതികയുടെയും കുടുംബം. കരിയറിനൊപ്പം തന്നെ കുടുംബ ജീവിതത്തിനും ഇവർ വലിയ പ്രാധാന്യം നൽകുന്നു. ദിയ, ദേവ് എന്നിവരാണ് ഇവരുടെ മക്കൾ. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും മക്കളുടെ കാര്യങ്ങൾക്ക് ഇവർ സമയം കണ്ടെത്തുന്നു. താൻ ഷൂട്ടിന് പോയാൽ മക്കൾക്കൊപ്പം സൂര്യ ഉണ്ടാകാറുണ്ടെന്ന് ജ്യോതിക പറഞ്ഞിട്ടുണ്ട്. മുംബെെയിലാണ് താര ദമ്പതികൾ താമസിക്കുന്നത്. മക്കളുടെ പഠനവും ഇവിടെയാണ്. ലെെം ലെെറ്റിൽ അധികം മുഖം കാണിക്കുന്നവരല്ല ദേവും ദിയയും. മാതാപിതാക്കളുടെ സിനിമകളുടെ പ്രി റിലീസ് ഇവന്റിനും മറ്റും ഇവരെ മീഡിയകൾക്ക് മുന്നിൽ കാണാറുണ്ട്.
ദേവിന്റെയും ദിയയുടെയും പുതിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദിയയെ കാണാൻ ജ്യോതികയുടെ ചേച്ചി നഗ്മയെ പോലുണ്ടെന്നാണ് നെറ്റിസൺസ് പറയുന്നത്. പഴയ നഗ്മയുടെ അതേ മുഖച്ഛായ ദിയയിൽ കാണുമ്പോൾ നഗ്മയുടെ ആരാധകരും സന്തോഷത്തിലാണ്. ഒരു കാലത്ത് സൂര്യയുടെ കുടുംബത്തിന് ഇഷ്ടമില്ലാത്തയാളായിരുന്നു നഗ്മ.

സൂര്യക്ക് നഗ്മയോട് വിരോധമില്ലെങ്കിലും സൂര്യയുടെ പിതാവ് ശിവകുമാറിന് നഗ്മയെ ഇഷ്ടമല്ലായിരുന്നു. ജ്യോതികയ്ക്ക് മുമ്പ് തെന്നിന്ത്യൻ സിനിമാ രംഗത്തെ താരറാണിയായിരുന്നു നഗ്മ. അക്കാലത്ത് നഗ്മയെക്കുറിച്ച് പല ഗോസിപ്പുകളും പുറത്ത് വന്നു. ശിവകുമാറിന്റെ കണ്ണിൽ നഗ്മ അത്ര നല്ലയാളല്ലായിരുന്നു. ജ്യോതികയെ മരുമകളായി സ്വീകരിക്കാൻ മടിച്ചത് പോലും നഗ്മയോടുള്ള വിരോധം കാരണമാണെന്ന് സിനിമാ ലോകത്ത് സംസാരമുണ്ടായിരുന്നു.
നഗ്മയും നടൻ ശരത്കുമാറും തമ്മിൽ പ്രണയമാണെന്ന് അക്കാലത്ത് സംസാരമുണ്ട്. അന്ന് ശിവകുമാർ വിവാഹിതനാണ്. പ്രശ്നകലുഷിതമായാണ് ഈ ബന്ധം അവസാനിച്ചത്. നഗ്മയുടെ തണലിലാണ് ജ്യോതിക തെന്നിന്ത്യൻ സിനിമാ രംഗത്തേക്ക് വരുന്നത്. വളരെ പെട്ടെന്ന് ജ്യോതിക മുൻനിര നായിക നടിയായി. അപ്പോഴേക്കും നഗ്മ തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്നും അകന്നിട്ടുണ്ട്.ജ്യോതികയുടെ അമ്മ ഷമ കാസിമിന്റെ ആദ്യ ഭർത്താവ് അരവിന്ദ് മൊറാർജിയുടെ മകളാണ് നഗ്മ. വ്യവസായിയായിരുന്നു ഇദ്ദേഹം. നഗ്മ ജനിച്ച ശേഷം അരവിന്ദ് മൊറാർജിയും ഷമ കാസിമും അകന്നു. ഇതിന് ശേഷം സിനിമാ നിർമാതാവ് ചന്ദർ സദ്ന ഷമയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ പിറന്ന മകളാണ് ജ്യോതിക. ഇന്ന് മുംബെെയിൽ കഴിയുന്ന ജ്യോതിക നഗ്മയ്ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്. അവിവാഹിതയാണ് നഗ്മ.
2006 ലായിരുന്നു സൂര്യ, ജ്യോതിക വിവാഹം. വിവാഹ ശേഷം ജ്യോതിക ചെന്നെെയിൽ സ്ഥിര താമസമായി. മുംബെെക്കാരിയായ ജ്യോതികയ്ക്ക് ചെന്നെെയിൽ സൂര്യയുടെ യാഥാസ്ഥിതിക കുടുംബവുമായി ചേരുക അത്ര എളുപ്പമല്ലായിരുന്നു. അന്ന് തമിഴ് സംസാരിക്കാൻ ജ്യോതികയ്ക്ക് അറിയില്ല. എന്നാൽ കുടുംബ ജീവിതത്തിന് വേണ്ടി ജ്യോതിക ചെന്നെെയിൽ തുടർന്നു. ജ്യോതിക സിനിമാ രംഗത്തേക്ക് തിരിച്ച് വരുന്നതിൽ ശിവകുമാറിന് എതിർപ്പുണ്ടായിരുന്നു എന്ന് അക്കാലത്ത് വാദങ്ങൾ വന്നിരുന്നു. ഒരു ഘട്ടത്തിൽ ജ്യോതിക സിനിമാ രംഗത്തേക്ക് തിരിച്ച് വന്നു. അധികം വെെകാതെ സൂര്യക്കൊപ്പം മുംബെെയിലേക്ക് താമസം മാറി. ഇന്ന് വല്ലപ്പോഴും ജ്യോതിക ചെന്നെെയിലെത്താറുണ്ട്. അകൽച്ചയുണ്ടെന്ന് ഗോസിപ്പ് വന്നെങ്കിലും സൂര്യയുടെ പിതാവിനെതിരെ ജ്യോതിക എവിടെയും സംസാരിച്ചിട്ടില്ല.


Click it and Unblock the Notifications

