ഒരേയൊരു നിബന്ധന മാത്രമേയുണ്ടായിരുന്നുള്ളൂ! നാലുപേരും ഒരുപോലെ അനുസരിച്ചു: സിന്ധു കൃഷ്ണ
കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും മക്കള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അഭിനയിക്കാതെയായിരുന്നു മൂന്നുപേരും താരമായി മാറിയത്. അഹാനയ്ക്ക് ശേഷമായി ഇഷാനിയും പിന്നീട് അഭിനയ മേഖലയിലേക്ക് എത്തുകയായിരുന്നു. കണ്ടന്റ് ക്രിയേഷനും താന്‍ ആസ്വദിച്ച് ചെയ്യുന്ന ജോലിയാണെന്ന് ഇഷാനി പറഞ്ഞിരുന്നു. അഹാനയായിരുന്നു ആദ്യം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പിന്നീട് സഹോദരിമാരും, അമ്മയും ചാനലുകളുമായി സജീവമാവുകയായിരുന്നു.
വീഡിയോ എടുക്കുന്നതും, ക്യാമറ ഉപയോഗിക്കുന്നതുമെല്ലാം പഠിച്ചാണ് അമ്മയും തുടങ്ങിയത്. ഞങ്ങള്‍ക്കെല്ലാം അമ്മ വീഡിയോ ഷൂട്ട് ചെയ്ത് തരാറുണ്ട്. എന്നാല്‍ അമ്മ എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ പലപ്പോഴും ചെയ്ത് കൊടുക്കാന്‍ കഴിയാറില്ലെന്ന് ഇഷാനി പറഞ്ഞിരുന്നു. മക്കളെക്കുറിച്ചും, പേരന്റിംഗിനെക്കുറിച്ചും, സ്വപ്‌നം കാണേണ്ടുന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള സിന്ധു കൃഷ്ണയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഹന്‍സികയ്‌ക്കൊപ്പം ലൊക്കേഷനിലേക്ക് പോയ സമയത്ത് കുറേ ഫ്രീം ടൈം കിട്ടിയിരുന്നു. ആ സമയത്താണ് സിന്ധു കൃഷ്ണ ക്യുആന്‍ഡ് എയിലൂടെ വന്ന ചോദ്യങ്ങള്‍ക്ക് മറുപടിയേകിയത്. പേരന്റിംഗ് ടിപ്പ് അങ്ങനെ വലുതായൊന്നും പറയാനറിയില്ല. എല്ലാവരും ചെയ്യുന്നതൊക്കെ തന്നെയാണ് ഞാനും കിച്ചുവും കാട്ടിക്കൂട്ടിയിട്ടുള്ളത്. അങ്ങനെ വലിയ കാര്യമായി ഒന്നും ചെയ്തിട്ടില്ല. അവരെ എല്ലാവരെയും ഞാന്‍ നന്നായി സ്വപ്‌നം കാണാന്‍ പഠിപ്പിച്ചു. എപ്പോഴും നല്ല കുട്ടികളായിരിക്കണമെന്ന് പറഞ്ഞ് കൊടുക്കാറുണ്ട്. സഹായിക്കാന്‍ പറ്റുന്നവരെയൊക്കെ സഹായിക്കണം. പൊതുവെ എല്ലാവരും അവരവരുടെ മക്കളോട് പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങളേ ഞങ്ങളും പറഞ്ഞ് കൊടുത്തുള്ളൂ. ഞങ്ങളുടെ ബുദ്ധിമുട്ടുകളും, പ്രശ്‌നങ്ങളും, സന്തോഷങ്ങളും, അപ്‌സ് ആന്‍ഡ് ഡൗണ്‍സ് കണ്ടാണ് അവര്‍ വളര്‍ന്നത്. അവരെല്ലാം നല്ല ഗ്രൗണ്ടഡാണ്. റിയലാണ് എല്ലാവരും.
ഫിനാന്‍ഷ്യലി ഇന്‍ഡിപ്പെന്‍ഡന്റായിരിക്കണം എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. കുഞ്ഞിലേ മുതലേ തന്നെ ഇതേക്കുറിച്ച് പറഞ്ഞ് മനസിലാക്കി കൊടുക്കുമായിരുന്നു. എല്ലാ പേരന്‍സും അങ്ങനെ തന്നെയാണ് മക്കളെ വളര്‍ത്തുന്നത്. ഭാഗ്യം കൊണ്ട് അതെല്ലാം ആഗ്രഹിച്ചത് പോലെ വന്നു. ഇപ്പോള്‍ നമുക്ക് ഇഷ്ടമുള്ളത് പോലെയെല്ലാം ചെയ്യാം. അവരെല്ലാം വളരെ നല്ല കുട്ടികളാണ്. ഫാമിലി എന്ന ഫീല്‍ എപ്പോഴും ഉള്ളവരാണ്. ഞാന്‍ നല്ലൊരു അമ്മയായിരുന്നു എന്ന് എനിക്കറിയാം. എല്ലായ്‌പ്പോഴും ഞാന്‍ അവരോടൊപ്പം തന്നെയായിരുന്നു. ട്യൂഷന്‍ ക്ലാസില്‍ നിന്ന് പിക് ചെയ്യാനും, ഡാന്‍സ് ക്ലാസിന് പോവാനും എല്ലാം ഞാന്‍ അവരുടെ കൂടെയുണ്ടാവുമായിരുന്നു. ഡ്രൈവറിന്റെ കൂടെ മാത്രമായി ഞാനൊരിക്കലും അവരെ വിടാറില്ല. എവിടെ എന്തിന് രപോയാലും ഞാനും പോവും. നല്ലൊരു പേരന്റാവാന്‍ നമുക്ക് കഴിഞ്ഞു.
ഇനിയിപ്പോള്‍ ഓമിയുടെ കൂടെ ഓസിയുടെ ലൈഫ് ഞങ്ങളുടേത് പോലെയായിരിക്കില്ല. അവര്‍ക്ക് വ്യത്യസ്തമായൊരു സ്‌റ്റോറിയായിരിക്കും. അശ്വിന്റെ അമ്മയ്ക്ക് വേറൊരു അനുഭവമായിരിക്കും പറയാനുണ്ടാവുക. രണ്ട് മക്കളെയും പഠിപ്പിച്ച് ഗവണ്‍മെന്റ് എഞ്ചീനിയറിംഗ് കോളേജില്‍. അതും സക്‌സസ് ആയ പേരന്റിംഗ് തന്നെയാണ്. എല്ലാവരും ചെയ്യുന്നത് പോലെയുള്ള കാര്യങ്ങളൊക്കെ തന്നെയാണ് ഞങ്ങളും ചെയ്തത്. മക്കളുടെ കൂടെ ലൊക്കേഷനിലേക്കൊക്കെ പോവാന്‍ എനിക്കിഷ്ടമാണ്. അമ്മുവും ഓസിയുമൊക്കെ കാര്യങ്ങള്‍ തനിച്ച് ചെയ്യാന്‍ തുടങ്ങി. ഇഷാനിക്കും, ഹന്‍സുവിനും ഇപ്പോള്‍ എന്നെ ആവശ്യമുണ്ട്. അവരില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്ത് ചെയ്‌തേനെ. എനിക്കിഷ്ടമാണ് ഇങ്ങനെ മക്കളോടൊപ്പം പോവുന്നത് എന്നും അവര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











